ബിജെപി എത്ര സീറ്റില്‍ ജയിക്കും? കോണ്‍ഗ്രസിനെത്ര? പ്രവചനവുമായി പ്രവചന വിദഗ്ധന്‍ റാഷിദ് സിപി

Rashid C P

 

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും സഖ്യകക്ഷികളും കോണ്‍ഗ്രസും എത്ര സീറ്റുകളില്‍ ജയിച്ചേക്കാമെന്ന പ്രവചനവുമായി പ്രവചന വിദഗ്ധന്‍ റാഷിദ് സിപി. തെരഞ്ഞെടുപ്പ് പ്രവചനങ്ങളില്‍ കൃത്യത കാട്ടാറുള്ള റാഷിദ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് അവസാനിക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കേയാണ് പ്രവചനവുമായെത്തിയത്.

കേന്ദ്രത്തില്‍ ഒരിക്കല്‍ക്കൂടി ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ നേതൃത്വത്തില്‍ ഭരണത്തിലേറുമെന്ന് റാഷിദ് പ്രവചക്കുന്നു. 308 മുതല്‍ 327 സീറ്റുകള്‍ വരെയാണ് ബിജെപിക്ക് ജയസാധ്യത. എന്‍ഡിഎ സഖ്യ കക്ഷികള്‍ 45 സീറ്റുകള്‍ വരെ ജയിച്ചേക്കാം. അതേസമയം, കോണ്‍ഗ്രസ് 73 സീറ്റില്‍ താഴെ ഒതുങ്ങുമെന്നും മറ്റു പാര്‍ട്ടികള്‍ക്ക് 122 സീറ്റുകള്‍ വരെ കിട്ടിയേക്കാമെന്നാണ് റാഷിദ് പറയുന്നത്. വടകരയില്‍ ഷാഫി പറമ്പില്‍ ജയിക്കുമെന്നും കേരളത്തില്‍ കോണ്‍ഗ്രസ് 17 വരെ സീറ്റുകള്‍ നേടിയാക്കാമെന്നും നേരത്തെ റാഷിദ് പ്രവചിച്ചിരുന്നു.

റാഷിദിന്റെ ഫേസ്ബുക്ക് പോസ്റ്റ്,


ബി ജെ പി              308 -  327 (38.5 % 42% )
എന്‍ ഡി എ
സഖ്യ കക്ഷികള്‍   36 -   45     ( സീറ്റ്  )
കോണ്‍ഗ്രസ്         56 - 73  (18.5 %  22.5% )
മറ്റുള്ളവര്‍             108  -  122  ( സീറ്റ്  )
'ഇന്ത്യ' മുന്നണിയുടെ പൊളിറ്റിക്കല്‍ ബേസ് കൊണ്ട് മാത്രം മറി കടക്കാവുന്ന ഒന്നല്ല, ഇന്നത്തെ ഇന്ത്യയിലെ ഭരണ പക്ഷവും, അതിന്റെ രാഷ്ട്രീയവും.അത് തിരിച്ചറിയാതെയുള്ള ഒരു രാഷ്ട്രീയ ആഖ്യാനം കൊണ്ടും, കണക്ക് കൂട്ടലുകള്‍ കൊണ്ടും രാജ്യത്തെ രാഷ്ട്രീയ ഭൂമികയില്‍ പ്രതിപക്ഷത്തിന് പിടിച്ചു നില്‍ക്കാനുമാവില്ല.!
 ഇന്ന് ഈ രാജ്യവും,രാജ്യത്തിന്റെ രാഷ്ട്രീയവും ഏറെ മാറിയിരിക്കുന്നു.

 

Tags