കെജ്രിവാളിന്റെ വരവ് ബിജെപിയെ തകര്‍ക്കുമോ? ഭരണ മാറ്റമുണ്ടാകുമോ? പ്രവചന വിദഗ്ധന്‍ റാഷിദിന്റെ പ്രവചനം

google news
CP Rashid

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഘട്ടം ഘട്ടമായി പൂര്‍ത്തിയായി വരികയാണ്. നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് കാര്യങ്ങള്‍ പ്രതീക്ഷിച്ച രീതിയിലല്ല മുന്നേറുന്നത്. 400 സീറ്റു നേടി അനായാസ വിജയം എന്ന അമിത ആത്മവിശ്വാസവുമായി ഇറങ്ങിയ ബിജെപി വികസന ചര്‍ച്ച വര്‍ഗീയ പ്രചരണത്തിലേക്ക് മാറ്റിയത് തോല്‍വി മുന്നില്‍ കണ്ടുകൊണ്ടാണെന്ന വിലയിരുത്തലുകളുണ്ട്.

തെരഞ്ഞെടുപ്പിന്റെ തുടക്കത്തിലുള്ള മേല്‍ക്കൈ അല്ല ഇപ്പോള്‍ ബിജെപിക്ക് ഉള്ളത് എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാലത് വോട്ടിങ്ങിനെ എത്രമാത്രം സ്വാധീനിക്കും എന്ന് വ്യക്തമല്ല. എഎപി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ്. കെജ്രിവാളിന്റെ വരവ് ബിജെപിക്ക് ക്ഷീണമുണ്ടാക്കുകയും ചെയ്യും. അത് ഒരു ഭരണമാറ്റത്തില്‍ കലാശിക്കുമോ എന്ന പ്രതീക്ഷയിലാണ് ഇന്ത്യ മുന്നണി.

ദേശീയ രാഷ്ട്രീയത്തില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ബിജെപി വിരുദ്ധ മുന്നേറ്റമുണ്ടായിട്ടുണ്ട്. എന്നാല്‍, അത് പ്രതിപക്ഷ പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാന്‍ സാധിക്കുന്ന രീതിയില്‍ അല്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം പ്രവചിച്ച് ശ്രദ്ധനേടിയ റാഷിദ് സിപി പറയുന്നത്. കേന്ദ്രത്തില്‍ അധികാരത്തിലെത്താന്‍ ഇക്കുറിയും കോണ്‍ഗ്രസിന് സാധിക്കില്ലെന്ന് റാഷിദ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

റാഷിദിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

രണ്ട് ആഴ്ച കൊണ്ടു ഉരുണ്ടു കൂടിയ ആ പുതിയ നരേറ്റിവില്‍ വലിയ കഥയൊന്നുമില്ല. അതായത് ബി ജെ പി ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഈ പറയ തക്ക ഒരു വെല്ലുവിളിയും വോട്ട് എണ്ണി കഴിഞ്ഞാല്‍ ഉണ്ടാവില്ല. ഒറ്റ കക്ഷി ആയി തന്നെ ബി ജെ പിയും, നരേന്ദ്ര മോദിയും ഭരണം തുടരാന്‍ തന്നെയാണ് സാധ്യത.

 

Tags