2004ലെ തെരഞ്ഞെടുപ്പ് വിജയം പ്രതീക്ഷിക്കുന്നവരോടാണ്, നിരാശപ്പെടേണ്ടിവരും, വീണ്ടും പ്രവചനവുമായി റാഷിദ് സിപി

Rashid C P
Rashid C P

 

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഘട്ടം ഘട്ടമായി പൂര്‍ത്തിയായി വരികയാണ്. 7 ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിന് ശേഷം ജൂണ്‍ 4നാണ് വോട്ടെണ്ണല്‍. വിവിധ സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് പുരോഗമിക്കവെ ഭരണകക്ഷിയായ എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്നാണ് പ്രവചനങ്ങളെല്ലാം. എന്നാല്‍, ഇക്കുറിയെങ്കിലും ഭരണമാറ്റമുണ്ടാകുമെന്ന് ഇന്ത്യ മുന്നണിയും പ്രതീക്ഷിക്കുന്നു.

tRootC1469263">

തെരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തോട് അടുക്കവെ പ്രവചനവുമായി എത്തിയിരിക്കുകയാണ് പ്രവചന വിദഗ്ധനായ റാഷിദ് സിപി. നേരത്തെ പല തെരഞ്ഞെടുപ്പുകളും കൃത്യമായി നിരീക്ഷിച്ച് പ്രവചിച്ച റാഷിദ് ഇക്കുറിയും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം ഭരണത്തിലെത്തുമെന്നാണ് പറയുന്നത്. ഇതിന് ചില കാരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യവുമായി 2004ല്‍ തെരഞ്ഞെടുപ്പിനെ നേരിട്ട എന്‍ഡിഎയ്ക്ക് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. സമാനരീതിയില്‍ ഇക്കുറി പരാജയം ഉറപ്പാണെന്നാണ് കോണ്‍ഗ്രസും ഇന്ത്യ മുന്നണിയും പറയുന്നത്. എന്നാല്‍, 2004ലെ ഇന്ത്യയല്ല ഇപ്പോഴെന്നും അന്നത്തെ മാധ്യമങ്ങളും മാറിയെന്നത് റാഷിദ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.

റാഷിദിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

പലരും 2004 ല്‍, ഇന്ത്യ ഷൈനിങ് എന്നത് വീണ് പോയതിനെ വലിയ രീതിയില്‍ ഓര്‍മ്മിപ്പിക്കുന്നത് കാണുന്നുണ്ട്.
പറയാനുള്ളത് ഇത്ര മാത്രമാണ്. അന്നത്തെ ഇന്ത്യയല്ല, ഇന്നത്തെ ഇന്ത്യ. അതിനേക്കാള്‍ അന്നത്തെ ദേശിയ മാധ്യമങ്ങളും അല്ല, ഇന്നത്തെ ഇന്ത്യന്‍ ദേശിയ മാധ്യമങ്ങള്‍. അത് കൊണ്ട് തന്നെ,വലിയ രീതിയില്‍ പ്രതീക്ഷ വെക്കുന്നവര്‍ ജൂണ്‍ നാലിന് അതേ അളവില്‍ നിരാശപ്പെടേണ്ടിയും വരും.

 

Tags