വയനാടും ചേലക്കരയും പാലക്കാടും ആരു ജയിക്കും, പ്രവചന വിദഗ്ധന്‍ റാഷിദിന്റെ പ്രവചനം ഇങ്ങനെ, സര്‍ക്കാരിന് വന്‍ തിരിച്ചടിയോ?
പതിവുപോലെ രാഷ്ട്രീയ പോരിനപ്പുറം വിവാദങ്ങളുടെ ഘോഷയാത്രകണ്ട ഉപതെരഞ്ഞെടുപ്പ് മുന്നണികളെ സംബന്ധിച്ചിടത്തോളം അഭിമാനപ്രശ്‌നം കൂടിയാണ്.
കൊച്ചി: ആഴ്ചകളോളം നീണ്ടുനിന്ന ഉപതെരഞ്ഞെടുപ്പ് കോലാഹലത്തിനൊടുവില്‍ കേരളത്തിലെ മണ്ഡലങ്ങളിലെല്ലാം വോട്ടെടുപ്പ് പൂര്‍ത്തിയായിരിക്കുകയാണ്. വോട്ടെണ്ണലിന് ഇനി ഒരുദിവസം മാത്രമേ ശേഷിക്കുന്നുള്ളൂ. മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും 23ന് നടക്കും. കേരളത്തെ സംബന്ധിച്ച് 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലായാണ് ഉപതെരഞ്ഞെടുപ്പുകള്‍ വിലയിരുത്തുന്നത്.
പതിവുപോലെ രാഷ്ട്രീയ പോരിനപ്പുറം വിവാദങ്ങളുടെ ഘോഷയാത്രകണ്ട ഉപതെരഞ്ഞെടുപ്പ് മുന്നണികളെ സംബന്ധിച്ചിടത്തോളം അഭിമാനപ്രശ്‌നം കൂടിയാണ്. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധിയുടെ ജയം ഏറെക്കുറെ ഉറപ്പിക്കാവുന്നതാണ്. എന്നാല്‍, പാലക്കാടും ചേലക്കരയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കണ്ടത്. പാലക്കാട് ത്രികോണ പോരാട്ടമാണെങ്കില്‍ ചേലക്കര ഇടതുമുന്നണിയുടെ കോട്ടയില്‍ യുഡിഎഫ് മുന്നേറ്റം ഉണ്ടാകുമോ എന്ന ആകാംഷയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.
കേരളത്തിനകത്തും പുറത്തുമായി നടക്കാറുള്ള തെരഞ്ഞെടുപ്പുകളിലെല്ലാം പ്രവചനം നടത്തി ശ്രദ്ധേയനായ വ്യക്തിയാണ് സിപി റാഷിദ്. പല പ്രവചനങ്ങളും കൃത്യമാക്കാന്‍ റാഷിദിന് സാധിച്ചിട്ടുണ്ട്. ഉപതരെഞ്ഞെടുപ്പിലും റാഷിദ് തന്റെ പ്രവചനം പുറത്തുവിട്ടുകഴിഞ്ഞു. എല്ലായിടത്തും യുഡിഎഫ് വിജയിക്കുമെന്നാണ് റാഷിദ് കണക്കുകൂട്ടുന്നത്.
വയനാട്ടില്‍ മൂന്നരലക്ഷത്തിനടുത്തുള്ള വിജയമാണ് പ്രിയങ്ക ഗാന്ധിക്ക് റാഷിദ് പ്രവചിക്കുന്നത്,
യു ഡി എഫ് 60.5 % - 63.5%
എല്‍ ഡി എഫ് 23.5% - 27%
ബി ജെ പി 8.5 % - 11.5 %
വയനാട്ടില്‍ പ്രിയങ്ക ഗാന്ധി 342000 - 380000 വോട്ടിന് വിജയിക്കും.
ചേലക്കരയില്‍ രമ്യ ഹരിദാസിന് നേരിയ ഭൂരിപക്ഷത്തോടെ ജയം ഉറപ്പാണെന്നാണ് പ്രവചനം. സമീപകാലത്തെ രാഷ്ട്രീയ വിഷയങ്ങള്‍ രമ്യക്ക് തുണയാകുമെന്ന് റാഷിദ് വിലയിരുത്തുന്നു,
യു ഡി എഫ് 41 % - 44.5%
എല്‍ ഡി എഫ് 40.5 % - 43 %
ബി ജെ പി 12.5 % - 16%
ഡി എം കെ 1.5 % - 3 %
1850 - 4400 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രമ്യ ഹരിദാസ് വിജയിക്കും. പാര്‍ട്ടി കൂറ് എന്നതിനേക്കാളും, വിഷയാധിഷ്ഠിത വോട്ടിഗ് എന്നതിലേക്കുള്ള ആളുകളുടെ മാറ്റം ചേലക്കരയില്‍ പ്രകടാമാവും.
പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഷാഫി പറമ്പിലിന്റെ ഭൂരിപക്ഷത്തേക്കാള്‍ ലഭിച്ചേക്കുമെന്നും 2016ലെ വിജയത്തിന് സമാനമായിരിക്കും ഇതെന്നുമാണ് റാഷിദ് പ്രവചിക്കുന്നത്,
യു ഡി എഫ് 36.5% - 39.5%
ബി ജെ പി 33.5% - 37%
എല്‍ ഡി എഫ് 21.5% - 24 %
രാഹുല്‍ മാങ്കൂട്ടത്തില്‍ 5600 - 9100 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കും.