റാസൽഖൈമയിൽ ബസ് ട്രക്കിലിടിച്ച് അപകടം: സങ്കീർത്തനയുടെയും ഹേമന്തിൻ്റെയും മരണം കണ്ണൂരിനെ നടുക്കി
കണ്ണൂർ: യുഎഇയിലെറാസൽഖൈമയിൽ യാത്രാബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇന്ത്യക്കാർ ഉൾപ്പെടെ 13 പേർ മരിച്ച സംഭവത്തിൽ കണ്ണൂരിന് നഷ്‌ടമായത് രണ്ട് വിലയേറിയ ജീവൻ.മരിച്ച മലയാളികളിൽ രണ്ടു പേർ കണ്ണൂരുകാരാണ് തലശ്ശേരി മനേക്കര സ്വദേശിനി 'സമൃദ്ധ് നിവാസിൽ' സങ്കീർത്ത സുരേഷും (25) മട്ടന്നൂർ ഉരുവച്ചാൽ സ്വദേശി ഹേമന്തു (29) മാണ് അതിദാരുണമായി മരിച്ചത്.14 പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
ചൊവ്വാഴ്ച പുലർച്ചെ അൽ വതൻ റോഡിലായിരുന്നു അപകടം. 41 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ബസ്, യന്ത്രത്തകരാറിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം.യു.എ.ഇയിൽ എഞ്ചിനീയറായി ജോലി ചെയ്തുവരികയായിരുന്നു സങ്കീർത്ത. പിതാവ്: സുരേഷ് ബാബു, മാതാവ്: വിമല. ഗൾഫിൽ എഞ്ചിനീയറായ സമൃദ്ധ് സുരേഷ് സഹോദരനാണ്.
പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാൻ പ്രാദേശിക അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുന്നതായി ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. മട്ടന്നൂർ ഉരുവച്ചാലിലെ വിമുക്തഭടൻ കെ.വി മോഹനൻ്റെയും റിട്ട. അധ്യാപിക പി കെ സുമംഗലയുടെയും മകനാണ് ഹേമന്ത് . ഇരുവരും ഉൾപ്പെടെ വിസ പുതുക്കുന്നതിനാണ് ബസിൽ റാസൽ ഖൈമയിലേക്ക് പോയത്.
.jpg)

