രഞ്ജിത്തിൻ്റെ രാജി തിരിച്ചടിയായത് സർക്കാരിനും സി.പി.എമ്മിനും ; നാണം കെട്ട് മന്ത്രി സജി ചെറിയാൻ
ഇടതുസഹയാത്രികനായ സംവിധായകൻ രഞ്ജിത്തിൻ്റെ ചലച്ചിത്ര അക്കാദമി അദ്ധ്യക്ഷസ്ഥാനത്തു നിന്നുള്ള രാജി സർക്കാരിനും തിരിച്ചടിയായി. രഞ്ജിത്ത് ഇതിഹാസ സംവിധായകനാണെന്നും രാജി ആവശ്യപ്പെടുന്നില്ലെന്നായിരുന്നു മന്ത്രി സജി ചെറിയാൻ കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചിരുന്നു.
ഇതേ തുടർന്ന് മീടു ആരോപണം ഉയർന്ന രഞ്ജിത്തിനെ സംരക്ഷിക്കുകയാണെന്ന ആരോപണമുയർന്നിരുന്നു. ഇടതുസഹയാത്രികരും അനുഭാവികൾ വരെ സർക്കാരിനെതിരെ ആഞ്ഞടിക്കുന്ന സ്ഥിതിയുണ്ടായി. എന്നാൽ പാർട്ടി നൽകിയ പദവിയാണ് ചലച്ചിത അക്കാദമി അധ്യക്ഷസ്ഥാനമെന്നായിരുന്നു മന്ത്രി സജി ചെറിയാൻ്റെ വിശദീകരണം.
ഇതോടെ സി.പി.എമ്മിനെതിരെയും സർക്കാരിനെതിരെയി സ്ത്രീപീഡകരെ സംരക്ഷിക്കുന്നുവെന്ന ആരോപണവും ഉയർന്നു. ഇതേ തുടർന്നാണ് സി.പി.എം നേതൃത്വം രഞ്ജിത്തിനോട് രാജിവയ്ക്കാനാവശ്യപ്പെട്ടതെന്നാണ് സൂചന.
ബംഗാളി നടി ശ്രീലേഖ മിത്ര പാർട്ടി അംഗവും സഹയാത്രികയുമാണെന്ന വിവരം പുറത്തുവന്നതോടെ സംസ്ഥാന നേതൃത്വം സമ്മർദ്ദത്തിലായിരിന്നു. പിണറായി സർക്കാർ സ്ത്രീപക്ഷ സർക്കാരണെന്ന വാദം പൊളിഞ്ഞുവെന്ന വിലയിരുത്തൽ ദേശീയ മാധ്യമങ്ങളും നടത്തിയിരുന്നു ഇതോടെയാണ് രഞ്ജിത്തിനെ പുറത്തു നിർത്തി വിവാദങ്ങളിൽ നിന്നും തലയുരാൻ പാർട്ടി നീക്കം തുടങ്ങിയത്.
read also : 'സിദ്ദിഖിന്‍റെ രാജിപ്രഖ്യാപനം നാടകം, ലൈംഗികാതിക്രമത്തിന്റെ എല്ലാ തെളിവുകളും കയ്യിലുണ്ട്' : രേവതി സമ്പത്ത്
അതീവ ഗുരുതരമായ ആരോപണം നേരിട്ട രഞ്ജിത്തിനെ സംരക്ഷിക്കാൻ ശ്രമിച്ച മന്ത്രി സജി ചെറിയാനെതിരെ പാർട്ടിക്കുള്ളിൽ നിന്നും കടുത്ത വിമർശമുയർന്നിട്ടുണ്ട്. രഞ്ജിത്തിൻ്റെ രാജിയിലൂടെ നാണം കെട്ടിരിക്കുകയാണ് മന്ത്രി സജി ചെറിയാനെന്നാണ് കുറ്റപ്പെടുത്തൽ.