ദളിത് വിഭാഗക്കാരനായ കോണ്‍ഗ്രസ് എംഎല്‍എ ക്ഷേത്രം സന്ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ബിജെപി നേതാവ് ശുദ്ധിക്രിയ നടത്തി, മൂക്കുമുറിച്ച് വെള്ളത്തിലടണമെന്ന് നിര്‍ദ്ദേശം

BJP
BJP

ദളിത് വിഭാഗക്കാരനായ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ ടിക്കാറാം ജൂലി ക്ഷേത്രം സന്ദര്‍ശിച്ചതിന് പിന്നാലെ ഇവിടെ ഗംഗാജലം തളിച്ച് ബിജെപി നേതാവ് ശുദ്ധിക്രിയ നടത്തി.

ന്യൂഡല്‍ഹി: ബിജെപി സവര്‍ണറുടെ പാര്‍ട്ടിയാണെന്നും ദളിതുകളോട് അയിത്തമുണ്ടെന്നുമുളള ആരോപണം ശരിവെക്കുന്ന രീതിയില്‍ രാജസ്ഥാനില്‍ നിന്നും ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നു. ദളിത് വിഭാഗക്കാരനായ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ ടിക്കാറാം ജൂലി ക്ഷേത്രം സന്ദര്‍ശിച്ചതിന് പിന്നാലെ ഗംഗാജലം തളിച്ച് ബിജെപി നേതാവ് ശുദ്ധിക്രിയ നടത്തി. അപ്നാഘര്‍ ഷാലിമാര്‍ രാമക്ഷേത്രത്തിലാണ് മുന്‍ എംഎല്‍എയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ ഗ്യാന്‍ദേവ് ഗംഗാജലം തളിച്ചത്.

അയാള്‍ ഒരിക്കലും ക്ഷേത്രം സന്ദര്‍ശിക്കരുതായിരുന്നെന്ന് ഗ്യാന്‍ദേവ് പറഞ്ഞു. ക്ഷേത്രത്തില്‍ കയറിയതിന് മൂക്കുമുറിച്ച് വെള്ളത്തിലിട്ട് പ്രായശ്ചിത്തം ചെയ്യണം. ശ്രീരാമഭഗവാന്റെ ക്ഷേത്രം അശുദ്ധമാക്കിയതിനാലാണ് ഗംഗാജലം തളിക്കേണ്ടി വന്നത്. ഇക്കൂട്ടരെക്കുറിച്ച് കൂടുതല്‍ പറഞ്ഞ് എന്റെ വായ അശുദ്ധമാക്കുന്നില്ലെന്നും ഗ്യാന്‍ദേവ് പറയുകയുണ്ടായി.

ഗ്യാന്‍ദേവിന്റെ വാക്കും പ്രവൃത്തിയും ബിജെപിയുടെ ദളിത്വിരുദ്ധ മനോഭാവമാണ് വെളിപ്പെടുത്തുന്നതെന്നാണ് ടിക്കാറാം ജൂലിയുടെ പ്രതികരണം. സംഭവം വിവാദമായതോടെ ഗ്യാന്‍ദേവ് അഹൂജയെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതെന്ന് രാജസ്ഥാന്‍ ബിജെപി പ്രസിഡന്റ് മദന്‍ റാത്തോഡ് പറഞ്ഞു.

അഹൂജയുടെ പ്രവൃത്തിക്കും പരാമര്‍ശങ്ങള്‍ക്കുമെതിരെ കോണ്‍ഗ്രസ് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അഹൂജ ഗംഗാജലം തളിച്ച രാമക്ഷേത്രത്തിലേക്ക് പോയി ബിജെപി പാര്‍ട്ടി പ്രവര്‍ത്തകരില്‍ ചിലര്‍ സ്തുതിഗീതങ്ങള്‍ ആലപിച്ചു.

 

Tags