അധ്യാപകനോടുള്ള കുടിപ്പക തീര്‍ക്കാന്‍ വിദ്യാര്‍ത്ഥിനിയുമായി ചേര്‍ത്ത് അപവാദം പറഞ്ഞുപരത്തിയ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു, ഇനി കുട്ടികളെ പഠിപ്പിക്കരുതെന്ന് നാട്ടുകാര്‍

Chandralekha Teacher
Chandralekha Teacher

സ്‌കൂളിലെ ഒരു അധ്യാപകന്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു വ്യാജ പ്രചരണം. അസുഖം മൂലം വിദ്യാര്‍ത്ഥിനി അവധിയിലായപ്പോള്‍ അധ്യാപിക അപവാദം പറഞ്ഞുപരത്തി.

തിരുവനന്തപുരം: അധ്യാപകനുമായുള്ള കുടിപ്പക തീര്‍ക്കാന്‍ വിദ്യാര്‍ഥിനിക്കെതിരെ വ്യാജപ്രചരണം നടത്തിയ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. രാജാ രവിവര്‍മ്മ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹിന്ദി അധ്യാപികയായ സി ആര്‍ ചന്ദ്രലേഖക്കെതിരെയാണ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നടപടി. സംഭവത്തില്‍ അധ്യാപികയ്‌ക്കെതിരെ പോക്‌സോ കേസും ചുമത്തി.

tRootC1469263">

സ്‌കൂളിലെ ഒരു അധ്യാപകന്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു വ്യാജ പ്രചരണം. അസുഖം മൂലം വിദ്യാര്‍ത്ഥിനി അവധിയിലായപ്പോള്‍ അധ്യാപിക അപവാദം പറഞ്ഞുപരത്തി. ഇതോടെ വിദ്യാര്‍ത്ഥിനിക്ക് പഠനം തുടരാനായില്ല.

അധ്യാപകര്‍ തമ്മിലുള്ള ചേരിപ്പോരിന്റെ പേരില്‍ കുട്ടിയെ ഇരയാക്കുകയായിരുന്നു. നാണക്കേടിലായ വിദ്യാര്‍ഥിനിക്ക് പഠനം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നത് വാര്‍ത്തയായതോടെ കര്‍ശന നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

കുട്ടിയെ അധ്യാപകന്‍ പീഡിപ്പിച്ചുവെന്നും പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നും കാട്ടി ചന്ദ്രലേഖ വ്യാജ പരാതി പൊലീസില്‍ ഉള്‍പ്പടെ നല്‍കി. പെണ്‍കുട്ടിയുടെ പേര് പറഞ്ഞുള്ള വ്യാജ വര്‍ത്തയുള്ള യൂട്യൂബ് ലിങ്ക് അധ്യാപകരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ പങ്കു വെക്കുകയും ചെയ്തു.

ദളിത് പെണ്‍കുട്ടിക്കെതിരെ അധ്യാപിക നടത്തിയ ഹീനമായ പ്രവര്‍ത്തി വലിയ വിവാദത്തിനിടയാക്കിയിട്ടുണ്ട്. ടീച്ചറും അധ്യാപകനും തമ്മിലുണ്ടായ പ്രശ്‌നത്തില്‍ വിദ്യാര്‍ത്ഥിനിയെ വലിച്ചിഴയ്ക്കുകയായിരുന്നു. അധ്യാപകനെ തകര്‍ക്കാന്‍ ആയി ടീച്ചര്‍ ഉപയോഗിച്ച് മാര്‍ഗ്ഗമാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ വാര്‍ത്ത. പിടിഎ പലതവണ കേസ് നല്‍കിയിട്ടും വിഷയത്തില്‍ പോലീസ് കേസെടുത്തില്ല. വാര്‍ത്തയായതോടെയാണ് കേസെടുക്കാന്‍ തയ്യാറായത്. ഈ അധ്യാപികയെ ഇനി കുട്ടികളെ പഠിപ്പിക്കരുതെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags