ശതകോടീശ്വരന്മാരുടെ മകളുമായി പ്രിയങ്ക ഗാന്ധിയുടെ മകന്റെ വിവാഹം, കുടുംബ സുഹൃത്തിന്റെ മകള്‍, 7 വര്‍ഷത്തെ പ്രണയസാഫല്യം

raihan vadra aviva baig

ഇരുകുടുംബങ്ങളുടെയും അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍വെച്ച് ഇരുവരുടേയും വിവാഹം നിശ്ചയിച്ചു. വിവാഹം 2026-ന്റെ തുടക്കത്തില്‍ രാജസ്ഥാനില്‍വെച്ച് വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രമുഖ നേതാവായ പ്രിയങ്ക ഗാന്ധിയുടെ മകന്‍ റെയ്ഹാന്‍ വദ്ര ദീര്‍ഘകാല സുഹൃത്ത് അവിവ ബേയ്ഗുമായി വിവാഹത്തിനൊരുങ്ങുന്നു. ഡിസംബര്‍ 29-ന് ഇരുകുടുംബങ്ങളുടെയും അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍വെച്ച് ഇരുവരുടേയും വിവാഹം നിശ്ചയിച്ചു. 2026-ന്റെ തുടക്കത്തില്‍ രാജസ്ഥാനില്‍വെച്ച് വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

tRootC1469263">

റെയ്ഹാന്‍ വദ്ര പ്രിയങ്ക ഗാന്ധിയുടെയും ബിസിനസുകാരനായ റോബര്‍ട്ട് വദ്രയുടെയും മൂത്ത മകനാണ്. ഡെറാഡൂണിലെ ദ ഡൂണ്‍ സ്‌കൂളില്‍ പഠിച്ച ശേഷം ലണ്ടനിലെ SOAS യൂണിവേഴ്‌സിറ്റിയില്‍ ഉന്നതപഠനം പൂര്‍ത്തിയാക്കി. ഫോട്ടോഗ്രാഫിയാണ് റെയ്ഹാന്റെ പ്രൊഫഷന്‍. വന്യജീവി, സ്ട്രീറ്റ് ഫോട്ടോഗ്രാഫി, കൊമേഴ്‌സ്യല്‍ പ്രോജക്ടുകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. രാഷ്ട്രീയത്തില്‍ നിന്ന് അകന്ന് കലാരംഗത്ത് സജീവമാണ്. ഏഴു വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം. ഇരുവരും ഡല്‍ഹിയിലെ സ്‌കൂളില്‍ സുഹൃത്തുക്കളായിരുന്നു.

ഡല്‍ഹി സ്വദേശിനിയായ അവിവ ബേയ്ഗ് ഫൈന്‍ ആര്‍ട്ട് ഫോട്ടോഗ്രാഫറും പ്രൊഡ്യൂസറുമാണ്. ഡല്‍ഹിയിലെ പ്രമുഖരായ ബിസിനസ് കുടുംബമാണ് അവിവയുടേത്. പിതാവ് ഇമ്രാന്‍ ബേയ്ഗ് ഒരു ബിസിനസ് മാഗ്‌നറ്റാണ്. അമ്മ നന്ദിത ബേയ്ഗ് പ്രശസ്ത ഇന്റീരിയര്‍ ഡിസൈനും. വദ്ര കുടുംബവുമായി ദീര്‍ഘകാല ബന്ധമുണ്ട്. പ്രിയങ്കയും നന്ദിത ബേയ്ഗും അടുത്ത സുഹൃത്തുക്കളാണ്.

ഏകദേശം 77 കോടിയോളം രൂപയുടെ ആസ്തിയുള്ള കുടുംബമാണ് പ്രിയങ്കയുടേത്. നേരത്തെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വദ്ര വിവാദത്തിലായിരുന്നു. വിഷയത്തില്‍ ഇപ്പോഴും അന്വേഷണം നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 36 കോടി രൂപയുടെ ആസ്തികള്‍ അറ്റാച്ച് ചെയ്തിരുന്നു.

Tags