സി.പി എം നേതൃത്വത്തെ ഞെട്ടിച്ച് പാർട്ടി ഗ്രാമത്തിൽ കയറിയുള്ള കേന്ദ്ര ഏജൻസിയുടെ റെയ്ഡ്, ക്ലൈമാക്സിൽ ഇ ഡി ജീവനക്കാർക്കെതിരെ അധിക്ഷേപം

The raid by the central agency in the party village shocked the CPM leadership, and in the climax, abuse was leveled against the ED staff.

പിണറായി : സി.പി എം നേതൃത്വത്തെ ഞെട്ടിച്ചു പാർട്ടികോട്ടയായ ഗ്രാമത്തിൽ ഉന്നത നേതാവിൻ്റെ വീട്ടിൽ ഇഡി കടന്നു കയറി. സി.പി എമ്മിൻ്റെ ചരിത്രത്തിലാദ്യമായാണ് കേന്ദ്ര ഏജൻസി ഇത്തരമൊരു വെല്ലുവിളി ഉയരുന്നത്. അതുകൊണ്ടുതന്നെ പാർട്ടി നേതൃത്വം ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്.പ്രതിപക്ഷ നേതാവും സി പി എം പി ബി അംഗവുമായ പിണറായി വിജയന്റെ പിണറായി പാണ്ടാല്യ മുക്കിലെ വീട്ടിലെ റെയ്ഡ് എൻഫോഴ്സ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ അവസാനിപ്പിച്ചത് ഏഴു മണിക്കൂറിന് ശേഷം. വീട്ടിലെ സകലമാന സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. 

പിണറായിയുടെ വീട്ടിൽ റെയ്‌ഡ്‌ തുടങ്ങിയത് ബുധനാഴ്ച്ച രാവിലെ 7. 50 നാണ് പരിശോധനയിൽ കേസുമായി ബന്ധപ്പെട്ട ഒരു രേഖകളും കിട്ടിയില്ലെന്ന് ഇ ഡി സി പി എം നേതാവ് എം വി ജയരാജന് ഒപ്പിട്ട് നൽകിയ മഹസറിൽ പറയുന്നു.

The raid by the central agency in the party village shocked the CPM leadership, and in the climax, abuse was leveled against the ED staff.
ഇതിനിടെ പിണറായിപാണ്ഡല്യമുക്കിലെ പിണറായിയുടെ വീട്ടിൽ നിന്ന് രണ്ടര മണിയോടെ പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥരെ അവിടെ തടിച്ചു കൂടിയ സിപിഎം പ്രവർത്തകർ കൂകിവിളിച്ച സംഭവമുണ്ടായി  ഉദ്യോ​ഗസ്ഥർക്ക് പ്രവർത്തകരുടെ പ്രതിഷേധം മൂലം മടങ്ങാൻ കഴിയാത്ത സാഹചര്യവുമുണ്ടായി.

ഇഡി ഉദ്യോഗസ്ഥർക്കെതിരെ പഴത്തൊലി കടലാസിൽ പൊതിഞ്ഞു ചിലർ എറിയുകയും കൂക്കിവിളിക്കുകയും ചെയ്തു.
അവിടെയുണ്ടായിരുന്ന ജില്ലാ നേതാക്കളോട് ഉദ്യോ​ഗസ്ഥർക്ക് മടങ്ങാനുള്ള വഴി ഒരുക്കണമെന്ന് പൊലിസ് ആവശ്യപ്പെട്ടു.
ഇഡി ഉദ്യോ​ഗസ്ഥരെ പുറത്തേക്ക് വിടില്ലെന്ന നിലപാടിലായിരുന്നു നൂറോളം വരുന്ന സിപിഎം പ്രവർത്തകർ. പ്രവർത്തകരോട് പിന്തിരിഞ്ഞു പോകാൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗംഎം വി ജയരാജൻ ആവശ്യപ്പെട്ടു. വീടിന് മുന്നിൽ വൻ പ്രതിഷേധമായിരുന്നു സിപിഎം പ്രവർത്തകർ നടത്തിയിരുന്നത്. ഇഡി റെയ്ഡിനെതിരെ പിണറായിയുടെ വീടിന് മുന്നിലാണ് പ്രതിഷേധം ആദ്യം ആരംഭിച്ചത്. പിന്നീട് സംസ്ഥാന വ്യാപക പ്രതിഷേധവുമായി സിപിഎം രം​ഗത്തെത്തുകയായിരുന്നു.

നാട്ടിലെത്തുമ്പോൾ പിണറായിയും കുടുംബവും താമസിക്കുന്ന വീടാണിത് ഇവിടെ സ്ഥിരമായി ആറോളം പൊലിസുകാരും വീട്ടിൽ ഒരു കെയർ ടേക്കറുമുണ്ട്. നാണുവെന്നയാളാണ് വീട് പരിപാലിച്ചു വരുന്നത് സിപിഎം ലോക്കൽ കമ്മിറ്റിയാണ് ഇവിടെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് ഒരി ലപോലും ഇവിടെ അനങ്ങിയാൽ പിണറായി ഏരിയാ നേതൃത്വവും അറിഞ്ഞിരുന്നു. അതിവ ശക്തമായ പാർട്ടി സെക്യൂരിറ്റിയുള്ള പ്രദേശമാണിത്.

Tags