ഫേസ്ബുക്കിലെ 6.5 കോടി രൂപ ശമ്പളം പുല്ലുപോലെ വലിച്ചെറിഞ്ഞ ഇന്ത്യന്‍ മിടുക്കന്‍ രാഹുല്‍

Rahul Pandey
Rahul Pandey

ന്യൂഡല്‍ഹി: ഇന്ത്യന്‍ വംശജനായ ടെക് ലീഡും മെറ്റയിലെ മാനേജറുമായിരുന്ന രാഹുല്‍ പാണ്ഡെ ഒരു കാലത്ത് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന ഇന്ത്യക്കാരനായിരുന്നു. സിലിക്കണ്‍ വാലിയുടെ ഹൃദയഭാഗത്ത് മെറ്റയുടെ അത്യാഡംബര ഓഫീസില്‍ 800,00 ഡോളര്‍ (ഏകദേശം 6.5 കോടിയിലധികം രൂപ) ആയിരുന്നു രാഹുലിന്റെ വാര്‍ഷിക ശമ്പളം.

tRootC1469263">

ഒരു ശതമാനം വരുന്ന രാജ്യത്തെ ഏറ്റവും മികച്ച വരുമാനക്കാരില്‍ ഒരാള്‍. നല്ല ശമ്പളമുള്ള ജോലി ലഭിച്ചിട്ടും തന്റെ പാഷനുവേണ്ടി ജോലി ഉപേക്ഷിക്കുകയായിരുന്നു രാഹുല്‍. ജോലി ഉപേക്ഷിക്കാനുള്ള കാരണത്തെക്കുറിച്ച് ഒരു ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ രാഹുല്‍ വിശദീകരണം നല്‍കി. ഫേസ്ബുക്കില്‍ ചേര്‍ന്നതിന് ശേഷമുള്ള ആദ്യത്തെ ആറ് മാസക്കാലം ഞാന്‍ അങ്ങേയറ്റം ഉത്കണ്ഠാകുലനായിരുന്നു. ഒരു സീനിയര്‍ എഞ്ചിനീയര്‍ എന്ന നിലയില്‍ എനിക്ക് ഇംപോസ്റ്റര്‍ സിന്‍ഡ്രോം അനുഭവപ്പെട്ടു. കമ്പനിയുടെ സംസ്‌കാരവുമായി പൊരുത്തപ്പെടാന്‍ പാടുപെട്ടെന്നും രാഹുല്‍ പറഞ്ഞു.

2017ലാണ് രാഹുല്‍ മെറ്റയില്‍ ചേര്‍ന്നത്. ആദ്യ മാസങ്ങള്‍ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഈ പോരാട്ടങ്ങള്‍ക്കിടയിലും, പാണ്ഡെ തന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കമ്പനിയില്‍ തുടരാന്‍ തീരുമാനിച്ചു. മെറ്റയിലെ രണ്ടാം വര്‍ഷമായപ്പോഴേക്കും പാണ്ഡെ തന്റെ പ്രതിഭ തെളിയിച്ചു. വിവിധ ഡിവിഷനുകളിലുടനീളമുള്ള എഞ്ചിനീയര്‍മാര്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഉപകരണം വികസിപ്പിച്ചെടുത്തു. ഇത് അവരുടെ സമയം ഗണ്യമായി ലാഭിക്കാന്‍ സഹായിച്ചു. ഇതോടെ സ്ഥാനക്കയറ്റം ലഭിക്കുകയും അടിസ്ഥാന ശമ്പളത്തിന് പുറമേ ഏകദേശം 2 കോടി രൂപ ഇക്വിറ്റി ലഭിക്കുകയും ചെയ്തു.

കൂടുതല്‍ പഠിക്കാനും സ്വന്തമായി നില്‍ക്കാനുമുള്ള ത്വരയാണ് ജോലി ഉപേക്ഷിക്കാന്‍ കാരണമായത്. 2022-ല്‍, മെറ്റ വിട്ട് സ്വന്തം സംരംഭമായ ടാരോ തുടങ്ങാനുള്ള ധീരമായ തീരുമാനം പാണ്ഡെ എടുത്തു. മറ്റ് സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍മാരെ അവരുടെ കരിയര്‍ വളര്‍ത്താന്‍ സഹായിക്കുകയായിരുന്നു ലക്ഷ്യം. വമ്പന്‍ ശമ്പളമുള്ള ഒരു ജോലിയില്‍ നിന്ന് അകന്നുപോയെങ്കിലും, പാണ്ഡെ തന്റെ ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നു.

 

Tags