രാഹുല്‍ വയനാട് രാജിവെച്ചേക്കുമോ? റായ്ബറേലിയും വയനാടും രാഹുൽ എവിടെ നിൽക്കും? പകരം പ്രിയങ്കയെ കന്നിയങ്കത്തിനിറക്കുമോ? ഉറ്റുനോക്കി രാഷ്ട്രീയകേരളം

rahul gandhi wayanad win

മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും രാഹുല്‍ ഗാന്ധി വിജയിച്ച്  നിൽക്കുകയാണ് എന്ന് തന്നെ പറയാം.  രണ്ട് മണ്ഡലത്തിലും വിജയിച്ചാല്‍ രാഹുല്‍  ഒരു മണ്ഡലം ഉപേക്ഷിക്കേണ്ടി വരും.  തെരഞ്ഞെടുപ്പിൽ ജയിച്ചാല്‍ രാഹുല്‍ വയനാട്ടില്‍ തുടരുമെന്നാണ് തിരഞ്ഞെടുപ്പിനു മുന്‍പ് യു.ഡി.എഫ്. നേതാക്കള്‍ പറഞ്ഞിരുന്നത്.എന്നാല്‍ രണ്ട് മണ്ഡലത്തിലും വിജയിച്ചാല്‍ വയനാട് എം .പി. സ്ഥാനം രാഹുല്‍ രാജിവെച്ചേക്കുമെന്നും ഉപതിരഞ്ഞെടുപ്പില്‍ രാഹുലിന് പകരം പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. 

 വയനാട് സ്വന്തം നാടാണെന്നും വയനാട്ടിലെ ജനങ്ങളെ ഒരിക്കലും ഉപേക്ഷിക്കില്ലെന്നുമായിരുന്നു തിരഞ്ഞെടുപ്പ് കാലത്ത് രാഹുല്‍ ആവര്‍ത്തിച്ചിരുന്നത്. അങ്ങനെയെങ്കില്‍ വയനാട് രാഹുല്‍ രാജിവെച്ചേക്കുമോ എന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്.

rahul gandhi 1

അഥവാ  വയനാട് രാഹുല്‍ രാജിവച്ച്   ഉപതിരഞ്ഞെടുപ്പ് സാഹചര്യം വന്നാല്‍ പ്രിയങ്ക ഗാന്ധിയെ കന്നിയങ്കത്തിനിറക്കുമെന്നും അതിലൂടെ  രാഹുല്‍ വയനാടിനെ ഉപേക്ഷിച്ചുവെന്ന പരാതികള്‍ക്കും പരിഹാരമാവുമെന്നും ചില വൃത്തങ്ങൾ പറയുന്നു . പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശില്‍  മത്സരത്തിനിറങ്ങുമെന്ന് നേരത്തെ പ്രചാരണങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ അതുണ്ടായില്ല. വയനാട്ടിലേയും റായ്ബറേലിയിലേയും രാഹുലിന്റെ വിജയസാധ്യത മുന്നില്‍ക്കണ്ടാണ് പ്രിയങ്കയെ മത്സരരംഗത്തിറക്കാതിരുന്നതെന്നാണ് രാഷ്രീയ നിരീക്ഷകരുടെ വിലയിരുത്തൽ 

priyanka gandhi

 2014-ലും 2019-ലും സോണിയ ഗാന്ധി മത്സരിച്ച് വിജയിച്ച മണ്ഡലമാണ് റായ്ബറേലി. 2019-ലെ തിരഞ്ഞെടുപ്പില്‍ 1.67 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ബി.ജെ.പിയുടെ ദിനേഷ് പ്രതാപ് സിങ്ങിനെ സോണിയ പരാജയപ്പെടുത്തിയത്. ഇതേ ദിനേഷ് പ്രതാപ് സിങ്ങിനെ തന്നെയാണ് ഇക്കുറി രാഹുലിനെതിരേ ബി.ജെ.പി. രംഗത്തിറക്കിയത്. സോണിയ കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ ഇരട്ടി ഭൂരിപക്ഷം  റായ്ബറേലിയില്‍ രാഹുല്‍  ഇപ്പോൾ തന്നെ നേടിക്കഴിഞ്ഞു.

rahul gandi