രാഹുല്‍ പിജെ കുര്യനെ ഭീഷണിപ്പെടുത്തിയോ? ചെവിയില്‍ സ്വകാര്യമായി പറഞ്ഞതെന്ത്? മത്സരിപ്പിക്കില്ലെന്ന നിലപാടില്‍ മലക്കംമറിഞ്ഞ് മുന്‍ എംപി, സൂര്യനെല്ലി ഓര്‍മപ്പെടുത്തിയതാകുമെന്ന് സോഷ്യല്‍ മീഡിയ
ലൈംഗികാരോപണ കേസുകളില്‍ പ്രതിയായി കോണ്‍ഗ്രസില്‍നിന്നും പുറത്താക്കപ്പെട്ട രാഹുലിന് പാലക്കാട് സീറ്റ് നല്‍കരുതെന്ന പ്രസ്താവന പിജെ കുര്യന്‍ തിരുത്തിയത് രാഹുല്‍ ഭീഷണിപ്പെടുത്തിയതുകൊണ്ടാകാമെന്നാണ് ചിലരുടെ പ്രതികരണം.
തിരുവനന്തപുരം: നായര്‍ സര്‍വീസ് സൊസൈറ്റി ആസ്ഥാനമായ പെരുന്നയില്‍ മന്നത്തു പത്മനാഭന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍ വെച്ച് രാഹുല്‍ മാങ്കൂട്ടത്തിലും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യനും തമ്മില്‍ നടന്ന സംസാരം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധപിടിച്ചുപറ്റി.
ലൈംഗികാരോപണ കേസുകളില്‍ പ്രതിയായി കോണ്‍ഗ്രസില്‍നിന്നും പുറത്താക്കപ്പെട്ട രാഹുലിന് പാലക്കാട് സീറ്റ് നല്‍കരുതെന്ന പ്രസ്താവന പിജെ കുര്യന്‍ തിരുത്തിയത് രാഹുല്‍ ഭീഷണിപ്പെടുത്തിയതുകൊണ്ടാകാമെന്നാണ് ചിലരുടെ പ്രതികരണം.
ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പി ജെ കുര്യന്‍ രാഹുലിനെതിരായ പ്രസ്താവന നടത്തിയത്. പാലക്കാട് സീറ്റില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പകരം വേറെ ആളെ നിര്‍ത്തുമെന്നും, രാഹുല്‍ പാര്‍ട്ടിയില്‍ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിനകത്ത് എത്രയോ പ്രഗത്ഭരായ സ്ഥാനാര്‍ഥികളുണ്ട്. അത് പാലക്കാട് തന്നെയുണ്ട്. യുവാക്കള്‍ വരുമ്പോള്‍ മാനദണ്ഡം വയ്ക്കണം. ഭാഷയും സൗന്ദര്യവും മാത്രം മതിയെന്ന് കരുതുന്ന ചില സ്ഥാനമോഹികളുണ്ട്. അവരെ മാറ്റി നിര്‍ത്തിയില്ലെങ്കില്‍ തിരിച്ചടിയാകും എന്നായിരുന്നു കുര്യന്റെ വാക്കുകള്‍.
അഭിമുഖത്തിന് പിന്നാലെയാണ് പെരുന്നയില്‍ നടന്ന പരിപാടിക്കിടെ രാഹുല്‍ പിജെ കുര്യനെ കണ്ടുമുട്ടന്നത്. രാഹുല്‍ അടുത്തുചെന്ന് കുര്യന്റെ ചെവിയില്‍ ഗൗരവത്തോടെ എന്തോ പറയുന്നതുകാണാം ഇരുവരും സംസാരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. പരിപാടിക്കുശേഷം പിജെ കുര്യന്‍ രാഹുലിനെതിരായ പ്രസ്താവനയില്‍ മലക്കംമറിഞ്ഞതോടെയാണ് സ്വകാര്യമായി പറഞ്ഞത് എന്തായിരിക്കുമെന്നതില്‍ ചര്‍ച്ചയുയരുന്നത്.
രാഹുല്‍ കുര്യനെ 'സൂര്യനെല്ലി കേസ്' ഓര്‍മിപ്പിച്ചോ എന്ന് ചിലര്‍ ചോദിക്കുകയുണ്ടായി. 1996-ലെ സൂര്യനെല്ലി ബലാത്സംഗ കേസില്‍ പി ജെ കുര്യന്‍ ആരോപണ വിധേയനായിരുന്നു. പിന്നീട് കുറ്റവിമുക്തനാക്കി. ഈ പഴയ കേസ് ഉയര്‍ത്തിക്കാട്ടി രാഹുല്‍ ഭീഷണിപ്പെടുത്തിയോ എന്നാണ് ചില ചര്‍ച്ചകള്‍. പി ജെ കുര്യന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത്. രാഹുലുമായി നടത്തിയത് സൗഹൃദ സംഭാഷണം മാത്രമാണ്. അതൃപ്തിയോടെ എന്നോട് ഒന്നും സംസാരിച്ചിട്ടില്ല എന്നാണ്.
പിജെ കുര്യന്‍ നിലപാട് മാറ്റിയതോടെ രാഹുല്‍ വീണ്ടും മത്സരിക്കുമോ എന്ന അഭ്യൂഹം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, അങ്ങിനെ സംഭവിച്ചാല്‍ അത് എതിരാളികള്‍ക്ക് കൊടുക്കുന്ന വടിയായിരിക്കുമെന്നും സംസ്ഥാനമെങ്ങും രാഹുല്‍ വിഷയം വീണ്ടും ചര്‍ച്ചയാകുമെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
.jpg)


