ദാരിദ്ര്യത്തില്‍ നിന്നും കോടീശ്വരനിലേക്ക്, പഴക്കച്ചവടക്കാരന്റെ മകന്‍ 300 കോടി രൂപയുടെ അധിപനായ കഥ

raghunandan kamath
raghunandan kamath

ന്യൂഡല്‍ഹി: ദാരിദ്ര്യത്തില്‍ നിന്ന് കോടീശ്വരന്‍ പദവിയിലേക്ക് ഉയര്‍ന്ന ഒട്ടേറെ ഇന്ത്യയിലെ സംരംഭകരുടെ കഥകളുണ്ട്. അവരുടെ യാത്രകള്‍ യുവസംരംഭകര്‍ക്ക് പ്രതീക്ഷയുടെ വിളക്കുകളാണ്. നാച്ചുറല്‍സ് ഐസ് ക്രീമിന്റെ സ്ഥാപകന്‍ രഘുനന്ദന്‍ ശ്രീനിവാസ് കാമത്ത് അത്തരത്തിലൊരാളാണ്. അദ്ദേഹം ആരായിരുന്നു, എങ്ങനെയാണ് തന്റെ ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്തത് എന്നതൊക്കെ ആരും അറിയാനാഗ്രഹിക്കും.

tRootC1469263">

1954ല്‍ കര്‍ണാടകയിലെ മുല്‍ക്കിയിലാണ് രഘുനന്ദന്‍ കാമത്ത് ജനിച്ചത്. ഏഴ് സഹോദരങ്ങളില്‍ ഏറ്റവും ഇളയവനായിരുന്നു. ദാരിദ്ര്യംനിറഞ്ഞ ചുറ്റുപാടില്‍ ജനിച്ച രഘുനന്ദന്‍ സ്വന്തം ഗ്രാമത്തില്‍ തന്നെയാണ് വളര്‍ന്നത്. ഭാര്യയെയും ഏഴു മക്കളെയും പോറ്റാന്‍ കഷ്ടിച്ച് പണം ഉണ്ടാക്കിയിരുന്ന ഒരു പഴക്കച്ചവടക്കാരനായിരുന്നു രഘുനന്ദന്റെ അച്ഛന്‍. ചെറു പ്രായത്തില്‍ തന്നെ കാമത്ത് പിതാവിനെ സഹായിക്കാന്‍ ആരംഭിച്ചു. പഴുത്ത പഴങ്ങള്‍ തിരഞ്ഞെടുക്കാനും പറിക്കാനും തരംതിരിക്കാനും സൂക്ഷിക്കാനുമുള്ള കഴിവ് കാമത്ത് അതിവേഗം പഠിച്ചെടുത്തു.

കാര്യങ്ങളെല്ലാം പഠിച്ചശേഷം അച്ഛന്റെ ബിസിനസ്സ് ഉപേക്ഷിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. 1984 ഫെബ്രുവരി 14 ന് അദ്ദേഹം മംഗലാപുരത്ത് നിന്ന് ബോംബെയിലേക്ക് വണ്ടികയറി. ബോംബെയില്‍ വെറും നാല് ജോലിക്കാരുമായി 10 തരം ഐസ് ക്രീമുകള്‍ വില്‍ക്കുന്ന പ്രകൃതിദത്ത ഐസ്‌ക്രീം കട തുറന്നു.

1984 ലാണ് രഘുനന്ദന്‍ ശ്രീനിവാസ് കാമത്ത് മുംബൈയിലെ ജുഹുവില്‍ നാച്ചുറല്‍സ് ഐസ്‌ക്രീം സ്ഥാപിക്കുന്നത്. തന്റെ ഐസ്‌ക്രീമുകള്‍ പരീക്ഷിക്കാന്‍ ആളുകള്‍ വരുമോ എന്ന് കാമത്തിന് ഉറപ്പില്ലായിരുന്നു. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി, ഐസ്‌ക്രീം ഒരു സൈഡ് ഡിഷായും പാവ് ഭാജി പ്രധാന ഭക്ഷണമായും നല്‍കിയാണ് അദ്ദേഹം തന്റെ ബിസിനസ്സ് ആരംഭിച്ചത്. അത് പെട്ടെന്നുതന്നെ ഒരു സമ്പൂര്‍ണ്ണ ഐസ്‌ക്രീം പാര്‍ലറായി വികസിച്ചു.

ഇന്ന്, ഈ ബ്രാന്‍ഡിന് രാജ്യത്തെ വിവിധ നഗരങ്ങളിലായി 135 ഔട്ട്ലെറ്റുകള്‍ ഉണ്ട്. 2020 ല്‍ നാച്ചുറല്‍ ഐസ്‌ക്രീം 300 കോടി രൂപയുടെ റീട്ടെയില്‍ വിറ്റുവരവ് റിപ്പോര്‍ട്ട് ചെയ്തു. കെപിഎംജിയുടെ ഒരു വോട്ടെടുപ്പ് പ്രകാരം, ഉപഭോക്തൃ സംതൃപ്തി നേടിയ ഇന്ത്യയിലെ മികച്ച 10 ബ്രാന്‍ഡുകളില്‍ ഒന്നാണ് നാച്ചുറല്‍സ് ഐസ്‌ക്രീം.

Tags