ഒറാക്കിളിലെ വമ്പന്‍ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ഫലൂദാ ഷോപ്പ് തുടങ്ങി, ഇപ്പോള്‍ ഇന്ത്യയിലും ദുബായിലുമായി ഔട്ട്‌ലറ്റുകള്‍, 9 കോടി രൂപ വരുമാനം
പ്രദീപ് കണ്ണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയില്‍ നിന്നും ബാച്ചിലര്‍ ഓഫ് ഫാഷന്‍ ടെക്നോളജി പഠിച്ചു. പിന്നീട് മാനേജ്മെന്റ് പോസ്റ്റ്ഗ്രാജുവേറ്റ് ഡിഗ്രി നേടി.
ചെന്നൈ: ബെംഗളൂരുവിലെ ഒറാക്കിള്‍ കമ്പനിയിലെ ഉയര്‍ന്ന ശമ്പളമുള്ള കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച് തമിഴ്നാട്ടിലെ കരൂരില്‍ ചെറിയ ഫലൂദാ കച്ചവടം തുടങ്ങിയ പ്രദീപ് കണ്ണന്റെ കഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു. 2019-ല്‍ ആരംഭിച്ച 'ദി ഫലൂദാ ഷോപ്പ്' ഇന്ന് ഇന്ത്യയിലും ദുബായിലുമായി 20-ഓളം ഔട്ട്ലെറ്റുകളുള്ള ബ്രാന്‍ഡായി വളര്‍ന്നു. വാര്‍ഷിക വരുമാനം 9 രൂപയില്‍ കോടിയിലധികമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പ്രദീപ് കണ്ണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയില്‍ നിന്നും ബാച്ചിലര്‍ ഓഫ് ഫാഷന്‍ ടെക്നോളജി പഠിച്ചു. പിന്നീട് മാനേജ്മെന്റ് പോസ്റ്റ്ഗ്രാജുവേറ്റ് ഡിഗ്രി നേടി. അപ്പാരല്‍ വ്യവസായത്തിലും സപ്ലൈ ചെയിന്‍ മാനേജ്മെന്റിലും പ്രവര്‍ത്തിച്ചശേഷമാണ് ഒറാക്കിള്‍ ഇന്ത്യയില്‍ ഓപ്പറേഷന്‍സ് ഹെഡ് ആയി ജോലി ചെയ്തത്. മാസം ഏകദേശം 1 ലക്ഷം രൂപ ശമ്പളം ലഭിച്ചിരുന്നു.
2019-ല്‍ 33-ാം വയസ്സില്‍ സ്ഥിരതയുള്ള ജോലി ഉപേക്ഷിച്ച് സ്വന്തം നാടായ കരൂരിലേക്ക് മടങ്ങി. ഭാര്യയും ജോലി ഉപേക്ഷിച്ച് ഒപ്പം ചേര്‍ന്നു. കുടുംബ സമ്പാദ്യവും ആസ്തികളും ഉപയോഗിച്ച് ഏകദേശം 6 ലക്ഷം രൂപ മുടക്കി ഗാന്ധിഗ്രാമിനടുത്ത് 10×10 അടി വലിപ്പമുള്ള ചെറിയ കിയോസ്‌കില്‍ ഫലൂദയും ഐസ്‌ക്രീമും വില്‍ക്കാന്‍ തുടങ്ങി. ഇതുകണ്ട് ആളുകള്‍ അന്ന് ചിരിച്ചുവെന്ന് പ്രദീപ് പറയുന്നു.
ആദ്യം ഗുണനിലവാരത്തിലും റെസിപ്പി മെച്ചപ്പെടുത്തലിലും ശ്രദ്ധ കേന്ദ്രീകരിച്ചു. പിന്നീട് ഫ്രാഞ്ചൈസി മോഡലിലേക്ക് മാറി. ഇന്ന് ഇന്ത്യയിലും യുഎഇയിലും (ദുബായ്) ഔട്ട്ലെറ്റുകളുണ്ട്. നോര്‍ത്ത് ഇന്ത്യയില്‍ ആദ്യ സ്റ്റോര്‍ തുറക്കാനും പദ്ധതിയുണ്ട്. ഡയറക്ട്-ടു-കണ്‍സ്യൂമര്‍ ഐസ്‌ക്രീം ബ്രാന്‍ഡും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ബെറ്റര്‍ ഇന്ത്യ 2025 ഡിസംബറില്‍ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം വാര്‍ഷിക വരുമാനം 9 കോടി രൂപയിലധികമാണ്.
.jpg)

