പണം ചെലവാക്കല്‍, ലോകത്ത് ഏഴു വ്യത്യസ്ത സ്വഭാവക്കാരായ ആളുകള്‍, നിങ്ങള്‍ ഇതില്‍ ഏതാണ്?
പണം എങ്ങിനെ ചെലവഴിക്കുന്നു എന്നത് ഓരോ വ്യക്തിയേയും ആശ്രയിച്ചാണ്. പണം ചെലവഴിക്കുന്നതില്‍ ബുദ്ധിപരമായി പ്രവര്‍ത്തിക്കുന്നവരാണ് പലരും. എന്നാല്‍, പണം ധൂര്‍ത്തടിച്ച് കളയുന്നവരും ആവശ്യത്തിന് മാത്രം ചെലവഴിക്കുന്നവരുമെല്ലാമുണ്ട്. ഒരു പഠനത്തില്‍ കണ്ടെത്തിയത് പണം ചെലവഴിക്കുന്ന കാര്യത്തില്‍ ഏഴ് വ്യത്യസ്ത സ്വഭാവക്കാരുണ്ടെന്നാണ്.
tRootC1469263">നിങ്ങള്‍ ഏത് തരത്തിലാണ് ഉള്‍പ്പെടുന്നതെന്ന് തിരിച്ചറിയുകയും ഓരോന്നിന്റെയും കുഴപ്പങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുന്നത് പണം ചെലവഴിക്കുന്ന കാര്യത്തില്‍ നിങ്ങളുടെ കഴിവ് മെച്ചപ്പെടുത്തും.
1. പണം സമ്പാദിക്കുന്നതില്‍ ശ്രദ്ധ കാണിക്കുന്നവര്‍
ഇത്തരക്കാര്‍ പണം ഭാവിയിലേക്കായി മാറ്റിവെക്കുന്നു, ചിലപ്പോള്‍ യഥാര്‍ത്ഥ ലക്ഷ്യങ്ങളൊന്നും മനസ്സില്‍ ഇല്ലെങ്കിലും ആവശ്യം വരുമെന്ന ചിന്തയില്‍ വരുമാനത്തിന്റെ മുഖ്യ പങ്കും സമ്പാദ്യമായി മാറ്റിവെക്കുന്നു. ജീവിതത്തില്‍ കൂടുതല്‍ സുരക്ഷിതത്വം തോന്നാനുള്ള ഒരേയൊരു മാര്‍ഗ്ഗം പണം ഈ രീതിയില്‍ സൂക്ഷിക്കുന്നതാണെന്ന് അവര്‍ വിശ്വസിക്കുന്നു.
മിതവ്യയക്കാരായിരിക്കും ഇവര്‍. ഏത് ഫോണ്‍ കമ്പനിയാണ് വിലകുറഞ്ഞത്, അല്ലെങ്കില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുകള്‍ എപ്പോള്‍ വാങ്ങണം എന്നൊക്കെ ചിന്തിക്കുന്നവരാകും ഇക്കൂട്ടര്‍. പണം ചെലവഴിക്കാന്‍ മടിച്ച് സന്തോഷം നല്‍കുന്ന പല കാര്യങ്ങളും ഒഴിവാക്കാന്‍ അവര്‍ തീരുമാനിച്ചേക്കാം
പണം ലാഭിക്കുന്നതിനും ജീവിതം ആസ്വദിക്കുന്നതിനും ഇടയില്‍ ഒരു ബാലന്‍സ് കണ്ടെത്താന്‍ ഇക്കൂട്ടര്‍ പഠിക്കണം. ഭാവിയില്‍ നിങ്ങളുടെ ലക്ഷ്യങ്ങള്‍ എന്താണ് അതിനായി എത്ര സമ്പാദ്യം വേണമെന്നും ഇപ്പോള്‍ എത്ര ചെലവഴിക്കാമെന്നുമൊക്കെ ആലോചിക്കുന്നത് നന്നായിരിക്കും.
2. പണം ചെലവഴിക്കുന്നതില്‍ ശ്രദ്ധയില്ലാത്തവര്‍
ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്കുപോലു പണം ചെലവഴിക്കുന്നവരാണ് ഈ വിഭാഗക്കാര്‍. അതിഗംഭീര വ്യക്തിത്വമുള്ള ഇവര്‍ ചിലപ്പോള്‍ പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ ആളുകളോട് അടുപ്പമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നു. ചെറിയ സന്തോഷത്തിനുപോലും പണം ചെലവഴിക്കുന്നതില്‍ മടികാണിക്കില്ല.
വലിയ തുക കടബാധ്യതയുണ്ടെങ്കില്‍പ്പോലും പണം ചെലവഴിക്കുന്നതിനാല്‍ തിരിച്ചടി നേരിടേണ്ടിവരും. സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നുമെല്ലാം വലിയ തുക കടം വാങ്ങാനും ശ്രമിക്കും. പ്രത്യേകിച്ചും സമ്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ ചെലവഴിക്കുന്നവരാണിവര്‍.
ഒരു ബഡ്ജറ്റ് പ്ലാന്‍ സൃഷ്ടിക്കുന്നത് ഇത്തരക്കാരെ സഹായിക്കും. പണം ഏതൊക്കെ കാര്യത്തിന് ആവശ്യമാണെന്നും എത്ര ചെലവഴിക്കാമെന്നും കടം വാങ്ങല്‍ ഏതു രീതിയില്‍ എന്നുമൊക്കെ പ്ലാന്‍ ചെയ്യേണ്ടതാണ്.
3. കൂടുല്‍ പണം സമ്പാദിക്കുന്നവര്‍
കൂടുതല്‍ പണം സമ്പാദിക്കുന്നത് സന്തോഷത്തിന്റെ രഹസ്യമാണെന്ന് ഇക്കൂട്ടര്‍ വിശ്വസിക്കുന്നു. ഊര്‍ജത്തിന്റെ ഭൂരിഭാഗവും കഴിയുന്നത്ര പണം സമ്പാദിക്കാനുള്ള ശ്രമത്തിലായിരിക്കും ഇവര്‍. നിങ്ങളുടെ സാമ്പത്തിക വിജയത്തിന് മറ്റ് ആളുകളില്‍ നിന്നുള്ള അംഗീകാരവും സന്തോഷം നല്‍കുന്നു.
സാമ്പത്തികമായി ഉയര്‍ന്ന നിലയിലായിരിക്കുമ്പോള്‍ തന്നെ അവരുടെ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കുന്നത് പ്രധാനപ്പെട്ട ബന്ധങ്ങളെ അവഗണിക്കാന്‍ പോലും കാരണമായേക്കാം. ഉദാഹരണത്തിന് പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുന്നതിനേക്കാള്‍ അവധി ദിനങ്ങളിലും ജോലി ചെയ്യുന്നതാണ് ഇക്കൂട്ടര്‍ പ്രാധാന്യം നല്‍കുക.
പണത്തേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടെന്ന് തിരിച്ചറിയണം. നിങ്ങള്‍ക്ക് ഗണ്യമായ അളവില്‍ സമ്പത്തുണ്ടെങ്കില്‍, മറ്റുള്ളവരെ സഹായിക്കുന്നതിനും ശ്രദ്ധ ചെലുത്തുക.
4. പണത്തോട് നിസ്സംഗതയുള്ളവര്‍
പണത്തിനോട് താത്പര്യമില്ലാത്തവരാണ് ഇക്കൂട്ടര്‍. പണത്തെക്കുറിച്ച് വളരെ അപൂര്‍വമായി മാത്രമേ ചിന്തിക്കൂ. ഒരു ബജറ്റ് സൃഷ്ടിക്കുക എന്ന ആശയം പോലും ഇവര്‍ക്കുണ്ടാകില്ല. ചില സന്ദര്‍ഭങ്ങളില്‍, പണം മോശമോ തിന്മയോ ആണെന്ന് വിശ്വസിക്കുന്നു. ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങളെ പണം സ്വാധീനിക്കരുതെന്നും ഇവര്‍ ആഗ്രഹിക്കുന്നു.
പണത്തോട് ഉദാസീനരായ പലര്‍ക്കും സന്തുഷ്ടരായിരിക്കാന്‍ മിതമായ തുക മാത്രമേ ആവശ്യമുള്ളൂ. എന്നാല്‍ അവരുടെ സാമ്പത്തിക കാര്യങ്ങളില്‍ അവര്‍ ഉത്തരവാദികളല്ലെങ്കില്‍ കാര്യങ്ങള്‍ വഷളാകും. ഉദാഹരണത്തിന് പങ്കാളിയെയോ മറ്റുള്ളവരേയോ ആശ്രയിച്ച് ജീവിക്കേണ്ടിവന്നേക്കാം.
പണം എവിടേക്കാണ് പോകുന്നത്, നിങ്ങളുടെ പ്രതിമാസ ചെലവുകള്‍ എന്തൊക്കെയാണ്, കടക്കെണിയില്‍ നിങ്ങള്‍ എവിടെയാണ് നില്‍ക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ ഇവര്‍ അറിഞ്ഞിരിക്കണം. ഇത് ഭാവിയില്‍ സാമ്പത്തിക സമ്മര്‍ദ്ദം ഒഴിവാക്കും.
5. പണം സമ്പാദിക്കുന്നതിനൊപ്പം ദുര്‍വ്യയം ചെയ്യുന്നവര്‍
പണം സമ്പാദിക്കുന്നതിനൊപ്പം അനാവശ്യമായി പണം ചെലവഴിക്കുന്നവരാണ് ഈ വിഭാഗക്കാര്‍. ആവശ്യമില്ലാത്ത സാധനങ്ങള്‍ വാങ്ങാനും മറ്റും ധാരാളം പണം ചെലവഴിക്കും. നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത അല്ലെങ്കില്‍ അപൂര്‍വ്വമായി ഉപയോഗിക്കുന്ന കാര്യങ്ങള്‍ക്കായി പോലും വലിയ തുക ചെലവഴിക്കും.
പണം സമ്പാദിക്കാന്‍ വേണ്ടി കഠിനാധ്വാനം ചെയ്ത ഇവര്‍ ദുര്‍വ്യയത്തിന്റെ കാരണത്താല്‍ സമ്മര്‍ദത്തിലാവുകയും നിരാശയിലാകുകയും ചെയ്യും. പണം ചെലവഴിക്കുന്നതിന് മുന്‍പ് വലിയ ആലോചന വേണ്ടവരാണ് ഇവര്‍. സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം.
6. പണം ചൂതാട്ടം നടത്തുന്നവര്‍
വിരസത ഒഴിവാക്കാന്‍ പണം ചൂതാട്ടത്തിലൂടെ നശിപ്പിക്കുന്നവരാണ് ഇവര്‍. ചെറിയ സന്തോഷത്തിനുവേണ്ടി സമ്പാദ്യം മുഴുവനും ഇല്ലാതാക്കും. പണം കടം വാങ്ങിയും ചൂതാട്ടം നടത്താന്‍ താത്പര്യമുള്ളവരാണ് ഇക്കൂട്ടര്‍. എന്നാല്‍, പണത്തിന്റെ രീതിയിലുള്ള ദുര്‍വ്യയം കുടുംബത്തിന്റെ ഭാവി തകര്‍ക്കുന്നതാകും.
സാമ്പത്തിക അപകടസാധ്യതകളെക്കുറിച്ച് ആത്മപരിശോധന നടത്തണം. വലിയ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് പ്രതിമാസ സമ്പാദ്യം മാറ്റിവെക്കാന്‍ ആരംഭിക്കുക.
7. പണം നഷ്ടമാകുമെന്ന് കരുതുന്നവര്‍
കൈയ്യില്‍ എത്ര പണമുണ്ടെന്നത് അല്ല ഏത് നിമിഷവും അത് നഷ്ടപ്പെടുമെന്ന് നിരന്തരം ആശങ്കപ്പെടുന്നവരാണ് ഇവര്‍. സാമ്പത്തിക സ്വാതന്ത്ര്യം നേടാനുള്ള കഴിവുകളില്‍ ഇക്കൂട്ടര്‍ക്ക് ആത്മവിശ്വാസമില്ല. നിങ്ങളുടെ പണം തീര്‍ന്നാല്‍ എന്തുചെയ്യും എന്ന ഏറ്റവും മോശം സാഹചര്യത്തെക്കുറിച്ച് നിരന്തരം ചിന്തിക്കുന്നു.
ഭാവിക്കായി നിങ്ങള്‍ തയ്യാറെടുക്കുന്നില്ലെങ്കില്‍ എന്ത് സംഭവിക്കുമെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. എന്നാല്‍, ഇത്തരമൊരു കാര്യത്തെക്കുറിച്ചുള്ള ഉത്കണ്ഠ സന്തോഷത്തെ ഇല്ലാതാക്കുന്നത് ഒരിക്കലും നല്ല കാര്യമല്ല.
സാമ്പത്തിക ആകുലതകള്‍ എവിടെ നിന്നാണ് വരുന്നതെന്ന് മനസിലാക്കാന്‍ ശ്രമിക്കുക. ആശങ്കയുണ്ടാക്കുന്ന ആലോചനകള്‍ മറികടക്കാന്‍ ഒരു സാമ്പത്തിക ഉപദേഷ്ടാവിനോട് സംസാരിക്കുക.
.jpg)


