ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയശേഷം സിലിണ്ടര്‍ വില വര്‍ദ്ധിച്ചത് ഇരട്ടിയോളം, ജനങ്ങളെ പിഴിഞ്ഞ് സര്‍ക്കാര്‍ ഖജനാവിലെത്തുന്നത് സഹസ്രകോടികള്‍

 Narendra modi

വാണിജ്യ സിലിണ്ടറുകളുടെ വില പലവട്ടം കൂട്ടുകയുണ്ടായി. പശ്ചിമേഷ്യയില്‍ യുദ്ധം കടുത്തതോടെ ഈ വര്‍ഷമാണ് ഏറ്റവും വലിയ വര്‍ദ്ധനവുണ്ടായത്. 2026-ല്‍ മാത്രം മൂന്ന് തവണ ഗണ്യമായ വര്‍ദ്ധനവ് വരുത്തി.

ന്യൂഡല്‍ഹി: ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയ 2014ന് ശേഷം വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ (പ്രധാനമായും 19 കിലോ) വില ഇരട്ടിയിലധികമായി മാറി. വാണിജ്യ സിലിണ്ടറുകള്‍ ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ചെറുകിട ഭക്ഷണ വ്യാപാരികള്‍ തുടങ്ങിയവയെ ആശ്രയിച്ചിരിക്കുന്നതിനാല്‍ വിലവര്‍ദ്ധനവ് സാധാരണക്കാരെയാണ് കാര്യമായി ബാധിക്കുന്നത്.

മോദി സര്‍ക്കാര്‍ അധികാരമേറിയ സമയം ഡല്‍ഹിയില്‍ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില ഏകദേശം 1,541 ആയിരുന്നു. ഇപ്പോഴത് 3,000 രൂപയ്ക്ക് മുകളില്‍ എത്ിയിരിക്കുന്നു. ഇന്ത്യ ലിക്വിഡ് പെട്രോളിയം ഗ്യാസിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നതിനാല്‍ ആഗോള വിപണി സ്വാധീനം ശക്തമാണ്.

വാണിജ്യ സിലിണ്ടറുകളുടെ വില പലവട്ടം കൂട്ടുകയുണ്ടായി. പശ്ചിമേഷ്യയില്‍ യുദ്ധം കടുത്തതോടെ ഈ വര്‍ഷമാണ് ഏറ്റവും വലിയ വര്‍ദ്ധനവുണ്ടായത്. 2026-ല്‍ മാത്രം മൂന്ന് തവണ ഗണ്യമായ വര്‍ദ്ധനവ് വരുത്തി.

ദീര്‍ഘകാല പരിഹാരമായി ഊര്‍ജ്ജ വൈവിധ്യവല്‍ക്കരണം, ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കല്‍, ഊര്‍ജ്ജക്ഷമത എന്നിവ ആവശ്യമാണ്. വില മാറ്റങ്ങള്‍ സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നുണ്ടെങ്കിലും, ചെറുകിട സംരംഭകരുടെയും ഉപഭോക്താക്കളുടെയും ഭാരം കുറയ്ക്കാന്‍ ബാലന്‍സ്ഡ് നയങ്ങള്‍ അനിവാര്യമാണ്.
 

Tags