ലൈംഗിക ആസക്തിയുള്ള പീഡകര്‍ക്ക് സ്ത്രീകളുടെ പിന്തുണ ലഭിക്കുന്നത് എന്തുകൊണ്ട്? നഗ്നത പ്രദര്‍ശിപ്പിച്ചാലും മാലയിട്ട് സ്വീകരണം
പല സ്ത്രീകളും തങ്ങളുടെ ചിന്തകളില്‍ തന്നെ പുരുഷനെ ശക്തന്‍, രക്ഷകന്‍ എന്നിങ്ങനെയാണ് ചിത്രീകരിക്കുന്നത്. പുരുഷ ലൈംഗികതയെ പുരുഷത്വത്തിന്റെ ഭാഗമായി ഇവര്‍ കാണുന്നു. മാത്രമല്ല, സ്ത്രീകളാണ് കുറ്റക്കാരെന്ന് പറയുന്നവരും ചുരുക്കമല്ല.
കൊച്ചി: അടുത്തിടെ കേരള രാഷ്ട്രീയത്തില്‍ സജീവ ചര്‍ച്ചയായ ലൈംഗിക പീഡന കേസുകളില്‍ പൊതുസമൂഹത്തില്‍ നിന്നും പീഡകര്‍ക്ക് ലഭിക്കുന്ന പിന്തുണ അത്ഭുതപ്പെടുത്തുന്നതാണ്. ഒരുവിഭാഗം സ്ത്രീകള്‍ പോലും ഇരകളെ തള്ളിപ്പറയുകയും പീഡകര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്നത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
tRootC1469263">പൊതുസമൂഹത്തില്‍ നിന്നും ഇത്തരക്കാര്‍ക്ക് പിന്തുണ ലഭിക്കുന്നതിന് പല കാരണങ്ങളുണ്ട്. സാമൂഹികവുംമനഃശാസ്ത്രപരവും സാംസ്‌കാരികവും രാഷ്ട്രീയവുമായ ഒട്ടേറെ ഘടകങ്ങള്‍ ഇതിന് കാരണമാണ്. ലോകവ്യാപകമായി ഇത്തരത്തില്‍ പിന്തുണ ലഭിക്കുന്നവരുണ്ട്.
പല സ്ത്രീകളും തങ്ങളുടെ ചിന്തകളില്‍ തന്നെ പുരുഷനെ ശക്തന്‍, രക്ഷകന്‍ എന്നിങ്ങനെയാണ് ചിത്രീകരിക്കുന്നത്. പുരുഷ ലൈംഗികതയെ പുരുഷത്വത്തിന്റെ ഭാഗമായി ഇവര്‍ കാണുന്നു. മാത്രമല്ല, സ്ത്രീകളാണ് കുറ്റക്കാരെന്ന് പറയുന്നവരും ചുരുക്കമല്ല.
ആണുങ്ങള്‍ ഇങ്ങനെയല്ലേ? എന്ന ധാരണ സ്ത്രീകളിലും ആഴത്തില്‍ വേരൂന്നിയിരിക്കുന്നു. അതുകൊണ്ട് തെറ്റ് ചെയ്താലും അവന് ആണ്‍കുട്ടികള്‍ ആണ്‍കുട്ടികളാണ് എന്ന സംരക്ഷണവും ലഭിക്കുന്നു.
പീഡകര്‍ സുന്ദരന്മാരും വാചാലരുമാണെങ്കില്‍ സ്ത്രീകള്‍ അവരില്‍ ആകര്‍ഷിക്കപ്പെടുന്നുണ്ട്. ആ ഇമേജ് തകര്‍ക്കാന്‍ സ്ത്രീകള്‍ക്ക് തന്നെ മടിയാണ്. കാരണം, അവര്‍ ആ ഇമേജിന്റെ ഭാഗമാണ്.
അവള്‍ എന്തിനാ അവന്റെ അടുത്ത് പോയത് എന്ന രീതിയില്‍ സ്ത്രീകളെ കുറ്റപ്പെടുത്തുന്നവരാണ് പീഡകരുടെ പിന്തുണക്കാര്‍. പണത്തിനും പബ്ലിസിറ്റിക്കും വേണ്ടിയുള്ളതായിരുന്നു അവളുടെ പെരുമാറ്റമെന്നും കുറ്റപ്പെടുത്തുന്നു. ഇത്തരം ആരോപണങ്ങള്‍ സ്ത്രീകള്‍ തന്നെ ഉന്നയിച്ച് പീഡകന് രക്ഷാകവചം ഒരുക്കുകയാണ്. സമൂഹത്തില്‍ ഇരകളെ അവമതിക്കുന്ന സംസ്‌കാരം ശക്തമായതുകൊണ്ട് പീഡകന് പിന്തുണയേറുന്നു.
ജാതി, മതം, രാഷ്ട്രീയം, സിനിമാ മേഖല, സാഹിത്യലോകം ഏത് മേഖലയിലും നമ്മുടെ ആളുകള്‍ എന്ന രീതിയില്‍ ഒരുവിഭാഗം സജീവമാണ്. സ്വന്തം ജാതിയിലോ രാഷ്ട്രീയത്തിലോ ഭാഗമായ പീഡകരെ ആ വിഭാഗത്തില്‍ പെടുന്നവര്‍ പിന്തുണക്കുന്നു.
മലയാളത്തില്‍ സിനിമാ താരങ്ങളോടും രാഷ്ട്രീയക്കാരോടുമുള്ള ആരാധന അതിരുകടന്നതാണ്. ഒരു നടന്റെ ലൈംഗിക കുറ്റകൃത്യങ്ങള്‍ തുറന്നുകാട്ടപ്പെട്ടാലും സിനിമാനടന്‍ എന്ന ഇമേജും വൈകാരിക ബന്ധവും അയാള്‍ക്ക് തുണയാകും.
ഇരയെ ട്രോള്‍ ചെയ്യുന്ന, മീമുകള്‍ ഉണ്ടാക്കുന്ന, അപമാനിക്കുന്ന ഒരു വലിയ സൈബര്‍ സൈന്യം പല പീഡകര്‍ക്കും ഉണ്ട്. സ്ത്രീകള്‍ പോലും ആ ട്രോളുകളില്‍ പങ്കുചേരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
ലൈംഗിക പീഡകര്‍ക്ക് പിന്തുണ ലഭിക്കുന്നത് അവര്‍ നല്ലവര്‍ ആയതുകൊണ്ടല്ല. മറിച്ച് നമ്മുടെ സമൂഹം ഇപ്പോഴും പുരുഷാധിപത്യത്തിന്റെ ആഴമേറിയ അടിത്തറയിലാണ് നിലകൊള്ളുന്നത് എന്നതിന്റെ തെളിവാണ്. സ്ത്രീകള്‍ തന്നെ ആ പിന്തുണയില്‍ പങ്കാളികളാവുന്നത് അവരും ഈ വ്യവസ്ഥിതിയുടെ ഇരകളാണ് എന്നതിലാണ്.
ഇതൊരു ദിവസം കൊണ്ട് മാറില്ല. പക്ഷേ, ഓരോ തവണയും ഇരകള്‍ പുറത്തുവരുമ്പോഴും, ഓരോ തവണയും നാം വിക്ടിം ബ്ലെയ്മിംഗ് ചെയ്യാതിരിക്കുമ്പോഴും ഈ ചങ്ങല പൊട്ടാന്‍ തുടങ്ങും. ബസ്സില്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നവര്‍ക്ക് പോലും സ്വീകരണം നല്‍കുന്ന നാടെന്ന പേരുദോഷം കേരളം മാറ്റണം. പീഡകര്‍ക്ക് പിന്തുണ ലഭിക്കുന്നത് നിര്‍ത്തുക എന്നത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്.
.jpg)

