പഴങ്കഥകൾ തിരുത്തി പ്രദീപ്...! കണ്ണൂരിലെ ‘മുന്തിരിവീട്’ പിറന്ന കഥ

grapes farm on kannur house

 കേരളത്തിലെ കാലാവസ്ഥ മുന്തിരി കൃഷിക്ക് ചേരില്ലെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ടാകും. എന്നാൽ അത് തിരുത്തി കുറിച്ച് കൊണ്ട് കണ്ണൂർ പയ്യന്നൂരിലെ ഒരു വീട്ടുമുറ്റത്ത് നിറയെ പഴുത്ത് തൂങ്ങി നിൽക്കുന്ന മുന്തിരികുലകൾ കാണാം. വെള്ളൂർ സ്വദേശിയായ പ്രദീപ് വെറുമൊരു കൗതുകത്തിന് തുടങ്ങിയ കൃഷി ഇന്ന് തന്റെ വീടിന് 'മുന്തിരിവീട്' എന്ന പേര് നേടിക്കൊടുത്തിരിക്കുകയാണ്.

tRootC1469263">

അന്യ സംസ്ഥാനത്തെ തോട്ടങ്ങളിലുള്ളത് പോലെ പഴുത്തു തുടുത്തു നിൽക്കുന്ന ഈ മുന്തിരിക്കുലകൾ ആണ് പ്രദീപ് വെള്ളൂരിൻ്റെ വീട്ടുമുറ്റത്ത്.
വെറുമൊരു കൗതുകത്തിന് തുടങ്ങിയതാണ് പ്രദീപ് ഈ കൃഷി. പയ്യന്നൂരിലെ ഒരു നഴ്സറിയിൽ നിന്നും വാങ്ങിയ രണ്ട് മുന്തിരിച്ചെടികളാണ് ഇന്ന് പ്രദീപിന്റെ വീടിന് 'മുന്തിരിവീട്' എന്ന പേര് നേടിക്കൊടുത്തത്. നാട്ടിലെ കാലാവസ്ഥ മുന്തിരിക്ക് അനുയോജ്യമല്ലെന്ന പഴങ്കഥകളെ പ്രദീപ് തന്റെ കഠിനാധ്വാനം കൊണ്ട് തിരുത്തിക്കുറിച്ചു. കൃത്യമായ പ്രൂണിംഗും പൂർണ്ണമായും ജൈവവളവുമാണ് ഇതിന്റെ വിജയരഹസ്യമെന്നും ഇപ്പോൾ ഈ വിളവ് കാണുമ്പോൾ വലിയ സന്തോഷമുണ്ടെന്നും പ്രദീപ് പറയുന്നു.

രാസവളങ്ങളില്ലാതെ, വീട്ടിലെ ജൈവമാലിന്യങ്ങളും കൃത്യമായ പരിചരണവും നൽകിയാൽ ആർക്കും മുന്തിരി വിളയിക്കാമെന്ന് പ്രദീപ് തെളിയിക്കുന്നു. കൃത്യസമയത്തുള്ള പ്രൂണിംഗാണ് വിളവ് വർദ്ധിപ്പിക്കാൻ സഹായിച്ചത്. ഇന്ന് ഈ കാണുന്ന കാഴ്ച കാണാൻ  ഒട്ടേറെ പേരാണ്  പ്രദീപിന്റെ വീട്ടിലേക്ക് എത്തുന്നുത്. മനസ്സുവെച്ചാൽ നമ്മുടെ വീട്ടുമുറ്റത്തും മുന്തിരി വിളയിക്കാം എന്ന വലിയ സന്ദേശമാണ് പ്രദീപ് വെള്ളൂർ പകരുന്നത്.

Tags