ദിവ്യ ജയിലിലായിട്ടും പ്രതികരണമില്ലാതെ ഇടത് വനിതാ നേതാക്കൾ ; മിണ്ടാട്ടം മുട്ടി സാംസ്കാരിക നായകർ

Left women leaders without response despite Divya being in jail; Mindattam Mutti cultural heroes

പി.കെ ശ്രീമതി കെ.കെ ശൈലജ എന്നിവർ ഈ കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. അധികാരത്തിൻ്റെ ധാർഷ്ട്യം കാണിച്ചതിനാൽ ഉന്നത ഉദ്യോഗസ്ഥൻ്റെ ജീവൻ അപഹരിച്ച പി.പി ദിവ്യയെ എതിർക്കുകയോ അനുകൂലിക്കുകയോ ഇവർ ചെയ്യാതെ മൗനം പാലിക്കുകയാണ്.

കണ്ണൂർ : കണ്ണൂർ എ.ഡി.എം നവീൻ ബാബുവിൻ്റെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ ജയിലിനകത്തായിട്ടും പ്രതികരിക്കാതെ കണ്ണൂരിലെ ഇടതു വനിതാ നേതാക്കൾ.

സി.പി.എം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പി.കെ ശ്രീമതി കെ.കെ ശൈലജ എന്നിവർ ഈ കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. അധികാരത്തിൻ്റെ ധാർഷ്ട്യം കാണിച്ചതിനാൽ ഉന്നത ഉദ്യോഗസ്ഥൻ്റെ ജീവൻ അപഹരിച്ച പി.പി ദിവ്യയെ എതിർക്കുകയോ അനുകൂലിക്കുകയോ ഇവർ ചെയ്യാതെ മൗനം പാലിക്കുകയാണ്.

tRootC1469263">

Left women leaders without response despite Divya being in jail; Mindattam Mutti cultural heroes

ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവായ പി.പി ദിവ്യയെ സംഘടനാ നേതാക്കളായ എൻ. സുകന്യ, പി.കെ ശ്യാമള തുടങ്ങിയ നേതാക്കൾ തള്ളി പറയുകയോ സംഘടനാ വിരുദ്ധ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല.

ഡി.വൈ.എഫ്. ഐ സംസ്ഥാന നേതാക്കൾ മാത്രമാണ് തുടക്കത്തിൽ പി.പി. ദിവ്യയെ അനുകുലിച്ചു രംഗത്തുവന്നത്. എന്നാൽ പാർട്ടി ജീവനൊടുക്കിയ നവീൻ ബാബുവിൻ്റെ കുടുംബത്തോടൊപ്പമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രഖ്യാപിച്ചതോടെ ഇവരും പിൻവലിയുകയായിരുന്നു.

Left women leaders without response despite Divya being in jail; Mindattam Mutti cultural heroes

ഇടതു സാംസ്കാരിക നായകരിൽ സുനിൽ പി. ഇളയിടം മാത്രമാണ് പി.പി ദിവ്യയെ വിമർശിച്ചുകൊണ്ടു രംഗത്തുവന്നത് എന്നാൽ സാംസ്കാരിക നായകരായ ടി. പത്മനാഭൻ ,എം. മുകുന്ദൻ, ഷാജി എന്നു കരുൺ,കരിവെള്ളൂർ മുരളി, എം.കെ മനോഹരൻ നാരായണൻ കാവുമ്പായി, തുടങ്ങിയവർ ഈ കാര്യത്തിൽ മൗനം പാലിക്കുകയാണ്.

Tags