പി.പി ദിവ്യ കേസ് നാൾവഴികൾ
കണ്ണൂർ: എ.ഡി.എം പി.പി. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കവേ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരിക്കുകയാണ്. കണ്ണുര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടത്തിയ ക്രമക്കേടുകളിലാണ് വിജിലന്‍സ് അന്വേഷണം. ടെന്‍ണ്ടര്‍ ഇല്ലാതെ കാര്‍ട്ടണ്‍ ഇന്ത്യ കമ്പനിക്ക് നിര്‍മാണ കരാര്‍ നല്‍കിയതെന്ന് കെഎസ് യു ഉപാധ്യക്ഷന്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമാസിന്റെ പരാതിയിലാണ് ആഭ്യന്തരവകുപ്പ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.
പി പി ദിവ്യയുടെ കേസിന്റെ നാൾവഴികൾ
2024 ഒക്ടോബർ 18
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മരണത്തിനിടയാക്കിയ സംഭവത്തിലെ ഗൂഢാലോചനയും പി.പി ദിവ്യയുടെ ബെനാമി സ്വത്തിടപാടുകളും ഉൾപ്പെടെ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് നേരിട്ട് പരാതി നൽകുന്നു.
2024 ഒക്ടോബർ 30
പി.പി ദിവ്യയെ സംരക്ഷിക്കുന്നത് പാർട്ടിയാണെന്നും ഗോവിന്ദൻ മാഷ് നേരിട്ട് സംരക്ഷിക്കുന്നുവെന്നും ഇതിന്റെ പിന്നിലേ പല കാരണങ്ങൾ,പോലീസിന്റെ വീഴ്ച,പ്രശാന്തനെ സംരക്ഷിക്കുന്നതിനുള്ള നീക്കം,വിജിലൻസിന്റെ ഒളിച്ചുകളി തുടങ്ങിയവ വ്യക്തമാക്കി ആദ്യ വാർത്താ സമ്മേളനം
2025 ജനുവരി 22
പി.പി ദിവ്യയുടെ ബെനാമി കമ്പനി 'കാർട്ടൺ ഇന്ത്യ അലൈൻസ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്ഥാപനത്തെ കുറിച്ചും കമ്പനിക്ക് വഴിവിട്ട് ജില്ലാ പഞ്ചായത്തിന്റെ 12 കോടിയിലധികം രൂപയുടെ കരാറുകൾ നൽകിയതിന്റെ രേഖകളും ബെനാമി കമ്പനി ഉടമയുമായ മുഹമ്മദ് ആസിഫും പി.പി ദിവ്യയുടെ ഭർത്താവ് വി.പി അജിത്തും ചേർന്ന് വാങ്ങിയ കണ്ണൂരിലെ പാലക്കയം തട്ടിലെ നാലേക്കറോളം ഭൂമിയുടെ രജിസ്ട്രേഷൻ രേഖകളും സഹിതമുള്ള തെളിവുകൾ പുറത്തുവിടുന്നു.
2025 ജനുവരി 24
ജില്ലാ പഞ്ചായത്തിന്റെ 11 കോടിയോളം രൂപയുടെ കരാർ പ്രവൃത്തികൾ കണ്ണൂർ ജില്ല നിർമ്മിതി കേന്ദ്ര വഴിയും ബിനാമി കമ്പനി ഉൾപ്പെടെയുള്ളവയ്ക്ക് നൽകിയതിന്റെ രേഖകൾ പുറത്തുവിടുന്നു.
നിർമ്മിതി കേന്ദ്രയുടെ ഗവേർണിങ് ബോഡി ചെയർമാൻ ജില്ലാ കളക്ടർ ആണെന്നതും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ ആ ഗവേർണിങ് ബോഡി അംഗമാണെന്നതും ചൂണ്ടിക്കാണിക്കുന്നു.
എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ കുടുംബം ഉൾപ്പെടെ പ്രതിക്കൂട്ടിൽ നിർത്തിയ കളക്ടറുടെ ഒത്താശയോടു കൂടിയുള്ള അഴിമതി തുറന്നു കാട്ടുന്നു.
2025 ഫെബ്രുവരി 21
തിരുവനന്തപുരം വിജിലൻസ് ആസ്ഥാനത്ത് നേരിട്ട് എത്തി അഴിമതിയും ബെനാമി ഇടപാടുകളും സംബന്ധിച്ച് വിജിലൻസ് ഡയറക്ടർക്ക് നേരിട്ട് തെളിവുകൾ സഹിതം പരാതി നൽകുന്നു.
അന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ ദിവ്യയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് ജില്ലാ ആശുപത്രി കെട്ടിട നിർമ്മാണത്തിന് വേണ്ടി സ്വകാര്യ വ്യക്തിയിൽ നിന്നും കോടികൾ മുടക്കി സ്ഥലം വാങ്ങിയതിന് പിന്നിലെ അഴിമതിയുടെ വിശദാംശങ്ങൾ രേഖകൾ സഹിതം പുറത്തുകൊണ്ടുവരുന്നു.
പ്രസ്തുത സ്ഥലം CRZ ലെവൽ 2 വിൽ പ്പെടുന്നതാണെന്നും വഴിയില്ലാത്ത സ്ഥലമാണെന്നും പ്രതിരോധ വകുപ്പിന്റെ അനുമതി ആവശ്യമുള്ളതും പുരാവസ്തു വകുപ്പിന്റെ അനുമതി ആവശ്യമുള്ളതുമായ സ്ഥലത്ത് നിർമ്മാണ പ്രവർത്തികൾ നടത്താൻ സാധിക്കുന്നതല്ലെന്ന ഓഡിറ്റ് റിപ്പോർട്ടിന്റെ രേഖകളും പുറത്തുവിടുന്നു.
ഇതിനിടയിൽ ദിവ്യയുടെ ആകെ രണ്ട് പ്രതികരണങ്ങൾ
1. 2025 ജനുവരി 22ന്
എല്ലാം വ്യാജ ആരോപണം എന്നും മുഹമ്മദ് ഷമ്മാസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഫേസ്ബുക് പോസ്റ്റ്.
2. 2025 ജനുവരി 24ന്
അഴിമതിയാരോപണത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് തന്റെ ഹീറോയെന്നും അതിനാൽ ഒന്നിനും മറുപടിയില്ലെന്നും പറഞ്ഞ് ഷമ്മാസിനെ അധിക്ഷേപിച്ചും ഫേസ്ബുക്കിൽ വീണ്ടും പോസ്റ്റ്.
കോടതിയിലേക്ക്
18 ആഗസ്റ്റ് 2025
എല്ലാ രേഖകളും തെളിവുകളും സഹിതം പരാതി ഉൾപ്പെടെ നൽകി ആറ് മാസമായിട്ടും പരാതിക്കാരന്റെ മൊഴി പോലും എടുക്കാതെ നൽകിയ പരാതിയുടെ തൽസ്ഥിതി പോലും അറിയിക്കാതെ പരാതിയിന്മേൽ സ്വീകരിച്ച തുടർനടപടികൾ സംബന്ധിച്ച വിവരവകാശ നിയമ പ്രകാരം പോലും ഒരു മറുപടിയും നൽകാതെ വിജിലൻസ് അന്വേഷണം വരെ അട്ടിമറിക്കപ്പെടുമ്പോൾ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി
തുടർന്ന്
പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് വിജിലൻസിനോട് ഹൈക്കോടതി
സർക്കാറിനോടും വിജിലൻസിനോടും മറുപടി നൽകാൻ ആവശ്യപ്പെടുന്നു.
വിശദമായ വാദം കേൾക്കാൻ ഹർജി ഓഗസ്റ്റ് 26 ലേക്ക് മാറ്റുന്നു.
26 ഓഗസ്റ്റ്
ഹർജി വീണ്ടും പരിഗണിച്ചപ്പോൾ
പി.പി ദിവ്യക്കെതിരെ 17(A) പ്രകാരം തുടർ നടപടിക്ക് 2025 ജൂലൈ 8 ന്
സർക്കാരിനോട് അനുമതി തേടിയതായി വിജിലൻസ് അറിയിച്ചു.
തുടർനടപടിക്കായുള്ള അനുമതി അപേക്ഷയിലെ പുരോഗതി അറിയിക്കാൻ അന്നേ ദിവസം സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
18 സെപ്റ്റംബർ
വീണ്ടും ഹർജി പരിഗണിച്ചപ്പോൾ വിജിലൻസിന് ലഭിച്ച പരാതിയിന്മേലുള്ള തുടർ നടപടിയിലെ സർക്കാർ തീരുമാനത്തിന്റെ പുരോഗതി അറിയിക്കാൻ കൂടുതൽ സമയം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ഒരാഴ്ചത്തേക്ക് ഹർജി വീണ്ടും മാറ്റി വെക്കുന്നു.
25 സെപ്റ്റംബർ
പി.പി ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണത്തിന് എന്ത് കൊണ്ട് സർക്കാർ അനുമതി നൽകുന്നില്ലെന്ന് ഹൈക്കോടതി ചോദിക്കുന്നു.
വിജിലൻസ് 17(A) പ്രകാരം സർക്കാരിനോട് അനുമതി തേടിയ കാര്യത്തിൽ രണ്ട് മാസത്തിനകം സർക്കാർ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകുകയും
സർക്കാർ തീരുമാനം അനുസരിച്ച് ആവശ്യമെങ്കിൽ ഹർജിക്കാരന് വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.
ബെനാമി ഇടപാട് പരാതിയിൽ പി.പി ദിവ്യയെ സംരക്ഷിച്ച് ഇടത് സർക്കാർ
അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണ്ടെന്നാണ് സർക്കാർ തീരുമാനം.
വിവിധ കരാറുകളിൽ പി പി ദിവ്യ ഇടപെട്ടതിന് തെളിവില്ലെന്ന് സർക്കാർ നിലപാട് വ്യക്തമാക്കിയത് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസിന്റെ പരാതിയിൽ.
പരാതിയിൽ വിജിലൻസ് നടപടി സ്വീകരിക്കാത്തത് ചൂണ്ടിക്കാണിച്ച് മുഹമ്മദ് ഷമ്മാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായതിന് പിന്നാലെ ബെനാമി ഇടപാടും അഴിമതിയും നടന്നു എന്നായിരുന്നു പരാതി.
വിവിധ കരാറുകളിൽ ദിവ്യ ഇടപെട്ടതിന് തെളിവില്ലെന്നാണ് സർക്കാർ വാദം. നടപടിക്രമങ്ങളിലെ വീഴ്ചയെന്നും ടെൻഡർ നടപടികളുടെ രേഖകൾ ഇല്ല എന്നും കാണിച്ച് മുൻ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ മാത്രം സര്‍ക്കാര്‍ അന്വേഷണത്തിന് ശുപാർശ ചെയ്യുന്നുമുണ്ട്.
വാൽകഷ്ണം : ഇതിനിടയിൽ ദിവ്യക്കെതിരെ കിട്ടിയ പരാതിയിലുള്ള പ്രാഥമിക അന്വേഷണത്തിൽ കോടികളുടെ വൻക്രമക്കേടുകളും അഴിമതിയും കണ്ടെത്തുകയും ഉടൻ കേസെടുത്തു മുന്നോട്ടു പോവാൻ നിർദേശിച്ച വിജിലൻസ് ഡയറക്ടറായിരുന്ന യോഗേഷ് ഗുപ്തയെ ഉടൻ അവിടെ നിന്ന് ഫയർഫോഴ്സിലേക്ക് മാറ്റിയതായും പിന്നീട് അതിന്റെ പേരിൽ സംസ്ഥാന പോലീസ് മേധാവിയായി അദ്ദേഹത്തെ പരിഗണിക്കാതിരിക്കാൻ വരെ അത് ഒരു കാരണമായതായും കേന്ദ്ര സർവ്വീസിലേക്ക് മടങ്ങിപ്പോകാൻ വിജിലൻസ് ക്ലിയറൻസ് നൽകാതിരിക്കാൻ സർക്കാർ കഴിയുന്നത്ര ശ്രമിച്ചതായും ഏറ്റവും ഒടുവിൽ ഫയർ ഫോഴ്സിൽ നിന്ന് റോഡ് സേഫ്റ്റി കമ്മീഷ്ണറായി സ്ഥലം മാറ്റിയതായും വാർത്തകളിലൂടെ അറിയാൻ കഴിഞ്ഞു.
ഇപ്പോൾ
2026 ജൂൺ 30 ന് പരാതിക്കരനായ മുഹമ്മദ് ഷമ്മാസ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് വീണ്ടും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പി.പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്
.jpg)


