മുഖ്യമന്ത്രി ഫേസ് ബുക്ക് പേജിൽ പോസ്റ്റിടാൻ 80 ലക്ഷം രൂപ നൽകി ; പ്രതിപക്ഷ നേതാവിൻ്റെ ആരോപണം

vd
മുഖ്യമന്ത്രിക്ക് നേരെ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രംഗത്ത് . സോഷ്യൽ മീഡിയ ടീമിന് മുഖ്യമന്ത്രി നൽകുന്ന ശമ്പളം വെളിപ്പെടുത്തിയാണ് വി.ഡി സതീശൻ ആക്ഷേപ സ്വരം ഉന്നയിച്ചത് .

6, 67,290 രൂപയാണ് മുഖ്യമന്ത്രി സോഷ്യൽ മീഡിയ ടീമിന് നൽകി വരുന്നതെന്നാണ് പുതിയ ആരോപണം .ഒരു മാസം ഇത്രയധികം തുക വിനിയോഗിക്കുന്നത് എന്തിനെന്ന് പറയണം .

മുഖ്യമന്ത്രി ഫേസ് ബുക്കിലും ഇൻസ്റ്റാഗ്രാമിലും പോസ്റ്റിടും .മാസത്തിൽ കൂടി പോയാൽ  പതിനഞ്ചോ ഇരുപതോ പോസ്റ്റ് .ദിവസവും ഓരോ പോസ്റ്റ് എന്തായാലും പ്രതീക്ഷിക്കാം .

tRootC1469263">

ടീം ലീഡർ , സീനിയർ വെബ് അഡ്മിനിസ്ട്രേറ്റർ അടക്കം 12 പേർക്ക് ഒരു വർഷം 80 ലക്ഷത്തോളം രൂപയാണ് നൽകുന്നത് .രാഷ്ട്രീയ എതിരാളികളെ സൈബർ ഇടങ്ങളിൽ  ആക്ഷേപിക്കാൻ സർക്കാർ ചെലവിൽ പണം വിനിയോഗിക്കുന്നു .

ഖജനാവിൽ പണമില്ലാത്തപ്പോൾ മുഖ്യമന്ത്രി നടത്തുന്ന ഈ ധൂർത്തെന്നും ഓർക്കണം .
സംസ്ഥാനം കണ്ട ഏറ്റവും കെട്ട കാലമാണിതെന്നും പ്രതിപക്ഷ നേതാവ് ഓർമ്മിപ്പിച്ചു .

Tags