ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന 61 നവ മാധ്യമ ഹാന്റിലുകള്‍ പൂട്ടിക്കെട്ടി, സൈബര്‍ കേഡറ്റിന്റെയും എഞ്ചിനീയറുടേയും ഇടപെടല്‍ ഫലംകണ്ടു

drugs using kerala
drugs using kerala

ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കും വിധം ചില ഗ്ലോറിഫിക്കേഷനുകളും, ഡയലോഗുകളും, മ്യൂസിക്കുകളും ഉള്‍പ്പെടുത്തുന്നത് കുട്ടികളില്‍ തെറ്റായ സന്ദേശമാണ് എത്തിക്കുന്നതെന്ന് ശില്പരാജും, ശ്രീനിവാസും അഭിപ്രായപ്പെടുന്നുണ്ട്.

ചെറുവത്തൂര്‍: പൊതുപ്രവര്‍ത്തകനും കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലെ സൈബര്‍ കേഡറ്റുമായ എം വി ശില്പരാജ്, കാഞ്ഞങ്ങാട് സ്വദേശിയായ എഞ്ചിനീയറും സാങ്കേതിക വിദഗ്ധനുമായ ശ്രീനിവാസ് പൈ എന്നിവര്‍ നടത്തിയ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ നവ മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ നിന്നും ലഹരി ഉപയോഗം പ്രോത്സാഹിപ്പിച്ച 61 അക്കൗണ്ടുകളെ ഇല്ലാതാക്കി.

സിനിമകളിലെ ചില ഡയലോഗുകളും, പശ്ചാത്തല മ്യൂസിക്കുകളും ഉള്‍പ്പെടുത്തികൊണ്ടാണ് ഈ ഹാന്‍ഡിലുകള്‍ പോസ്റ്റുകള്‍ ചെയ്തിട്ടുള്ളത്. ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കും വിധം ചില ഗ്ലോറിഫിക്കേഷനുകളും, ഡയലോഗുകളും, മ്യൂസിക്കുകളും ഉള്‍പ്പെടുത്തുന്നത് കുട്ടികളില്‍ തെറ്റായ സന്ദേശമാണ് എത്തിക്കുന്നതെന്ന് ശില്പരാജും, ശ്രീനിവാസും അഭിപ്രായപ്പെടുന്നു.

തിരുവനന്തപുരത്ത് ശില്പരാജ് നടത്തിയ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഇന്റലിയന്‍സ് ബ്യൂറോ ജില്ലയില്‍ മുഴുവന്‍ നിരീക്ഷണവും നടപടികളും സ്വീകരിച്ചത് ശ്രദ്ധേയമായിരുന്നു. ചെറുപ്രായത്തില്‍ തന്നെ ഉന്നത തലങ്ങളില്‍ എത്തിപ്പെട്ട വ്യക്തിയാണ് കാസര്‍ഗോഡ് സ്വദേശിയായ ശ്രീനിവാസ് പൈ. ശ്രീനിവാസ് ശേഖരിച്ച് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ശില്പരാജ് നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ ഇന്‍സ്റ്റാഗ്രാമിന് നിയമപ്രകാരം നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും, കൂടുതല്‍ കര്‍ക്കശമായ നിരീക്ഷണം സാമൂഹ്യമാധ്യമങ്ങളില്‍ ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നത് ഇല്ലാതാക്കാന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും സൈബര്‍ ഓപ്പറേഷന്‍സ് മേധാവി വ്യക്തമാക്കിയിട്ടുണ്ട്.

Tags

News Hub