ക്ലാസ്‌മേറ്റിനൊപ്പം പോയ ഭാര്യയെ ഒതുക്കാൻ കുട്ടിയെ ഉപയോഗിച്ച് പോക്‌സോ കേസ് നൽകി ഭർത്താവ്, വ്യാജ പീഡനക്കേസുകൾ വർദ്ധിക്കുന്നു ; തടയേണ്ടതിങ്ങനെ

Husband files POCSO case using child to restrain wife who went out with classmate; fake rape cases are increasing; how to prevent it

കുട്ടികളെ ലൈംഗിക അതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി ഇന്ത്യയിൽ നിലവിൽ വന്ന പ്രധാന നിയമമാണ് POCSO (Protection of Children from Sexual Offences) Act, 2012. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും ലൈംഗിക കുറ്റകൃത്യങ്ങൾക്ക് വേഗത്തിൽ നീതി ലഭ്യമാക്കാനും ഈ നിയമം നിർണായക പങ്ക് വഹിക്കുന്നു. എന്നാൽ, ഏതൊരു നിയമത്തെയും പോലെ POCSO നിയമത്തിനും ചില സാഹചര്യങ്ങളിൽ ദുരുപയോഗ സാധ്യതകളുണ്ട്. പ്രത്യേകിച്ച് വ്യാജ പരാതികൾ ഉയരുമ്പോൾ, അത് നിയമവ്യവസ്ഥയ്ക്കും നിരപരാധികളായ വ്യക്തികൾക്കും വലിയ വെല്ലുവിളിയാണ്.

 കൊച്ചി : സംസ്ഥാനത്ത് അടുത്തിടെ വ്യാജ പീഡനക്കേസുകൾ വർദ്ധിച്ചുവരുന്നത് സാധാരണമായിട്ടുണ്ട്. പ്രത്യേകിച്ചും കുട്ടികളെ ഉപയോഗിച്ച് പോക്‌സോ കേസ് നൽകുന്നത് വലിയ രീതിയിലുള്ള നിയമപ്രശ്‌നങ്ങൾക്കും കാരണമാകുന്നു. ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകയായ അഡ്വ. വിമല ബിനു ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടുകയാണ്. വ്യാജ പരാതികൾ വ്യാപകമാകുന്നുണ്ടെന്നും തടയണമെന്നുമാണ് അവർ വ്യക്തമാക്കുന്നത്.

വിമല ബിനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് 

POCSO കുറ്റകൃത്യങ്ങളിലെ വ്യാജ പരാതികൾ:

റിനോയ് വിവാഹ മോചിതനായിരുന്നു... കുറച്ചുകാലമായി തന്റെ സഹപാഠി ആയിരുന്ന റിൻസിയുടെ വിവാഹമോചനത്തെകുറിച്ചറിയുകയും ക്ലാസ്സിലെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ വച്ചു പരിചയപ്പെടുകയും അടുക്കാൻ ശ്രമിക്കുകയും ചെയ്തു.

റിൻസിയേയും കുഞ്ഞുങ്ങളെയും ഏറ്റെടുക്കേണ്ട ഒരു സാഹചര്യം രൂപപെട്ടപ്പോൾ വഴിയിൽ തനിച്ചാക്കാൻ കഴിയില്ലല്ലോ എന്നോർത്ത് കുഞ്ഞുങ്ങളെയും റിൻസിയേയും സ്വീകരിച്ചു വീട്ടിലേക്കു കൊണ്ട് പോന്നു.

എന്നാൽ റിൻസിയുടെ കുഞ്ഞുങ്ങളുടെ പിതാവിന് ഇതു വലിയ വൈരാഗ്യം സൃഷ്ടിക്കുകയും നിനക്കും നിന്റെ കാമുകനും കുഞ്ഞുങ്ങളെ ഉപയോഗിച്ച് പണി ഞാൻ തരും എന്ന് വെല്ലുവിളിച്ചു. കുഞ്ഞുങ്ങളെ ഫാമിലി കോടതി മുഖേന കരസ്ഥമാക്കി ചെറിയ കുഞ്ഞിനെ ഉപയോഗിച്ച് റിനോയിക്കെതിരെ റിൻസിയുടെ ഭർത്താവ് സാബു ഒരു പരാതി പോക്‌സോ നിയമപ്രകാരം നൽകുകയും ചെയ്തു.

കേസിൽ ഇത്തരത്തിൽ ഒരു ടെലിഫോൺ ഭീഷണി സംഭാഷണം ഉണ്ട് എന്ന് ഹൈക്കോടതിയിൽ അറിയിച്ചതിനെ തുടർന്ന് ആ ഫോൺ സംഭാഷണം decode ചെയ്തു forensic department നോട് അത് വിശകലനം ചെയ്യാൻ കേരള ഹൈക്കോടതി ആവശ്യപ്പെട്ടു.

പോക്‌സോ കുറ്റകൃത്യങ്ങളിലെ വ്യാജ പരാതികൾ ഉയരുകയാണ്. നിയമപരമായ വെല്ലുവിളികളും പരിഹാര മാർഗങ്ങളും നോക്കാം,

കുട്ടികളെ ലൈംഗിക അതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി ഇന്ത്യയിൽ നിലവിൽ വന്ന പ്രധാന നിയമമാണ് POCSO (Protection of Children from Sexual Offences) Act, 2012. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും ലൈംഗിക കുറ്റകൃത്യങ്ങൾക്ക് വേഗത്തിൽ നീതി ലഭ്യമാക്കാനും ഈ നിയമം നിർണായക പങ്ക് വഹിക്കുന്നു. എന്നാൽ, ഏതൊരു നിയമത്തെയും പോലെ POCSO നിയമത്തിനും ചില സാഹചര്യങ്ങളിൽ ദുരുപയോഗ സാധ്യതകളുണ്ട്. പ്രത്യേകിച്ച് വ്യാജ പരാതികൾ ഉയരുമ്പോൾ, അത് നിയമവ്യവസ്ഥയ്ക്കും നിരപരാധികളായ വ്യക്തികൾക്കും വലിയ വെല്ലുവിളിയാണ്.

വ്യാജ പരാതികളുടെ പ്രശ്‌നം

ചില സാഹചര്യങ്ങളിൽ വ്യക്തിപരമായ വൈരാഗ്യം, കുടുംബ തർക്കങ്ങൾ, ബന്ധങ്ങളിലെ പ്രശ്‌നങ്ങൾ, സ്വത്ത് തർക്കങ്ങൾ, സമ്മർദ്ദം സൃഷ്ടിക്കൽ തുടങ്ങിയ കാരണങ്ങളാൽ POCSO നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന ആരോപണങ്ങൾ ഉയരുന്നു. ഒരു POCSO കേസ് രജിസ്റ്റർ ചെയ്യപ്പെടുന്നത് തന്നെ പ്രതിയുടെ സാമൂഹിക പ്രതിഷ്ഠയെയും വ്യക്തിജീവിതത്തെയും ഗുരുതരമായി ബാധിക്കാം. പിന്നീട് പരാതി വ്യാജമാണെന്ന് തെളിഞ്ഞാലും അതുവരെ സംഭവിച്ച നഷ്ടം പലപ്പോഴും പരിഹരിക്കാനാകാത്തതായിരിക്കും.

pocso act

അതേസമയം, യഥാർത്ഥ ലൈംഗിക അതിക്രമങ്ങൾ മറച്ചുവയ്ക്കപ്പെടുന്ന സാഹചര്യങ്ങളും ഉള്ളതിനാൽ, ഓരോ പരാതിയെയും സംശയത്തോടെ മാത്രം കാണുന്നത് ശരിയായ സമീപനം അല്ല. കുട്ടികളുടെ സംരക്ഷണവും വ്യാജ പരാതികളിൽ നിന്ന് നിരപരാധികളെ സംരക്ഷിക്കലും ഒരുപോലെ പ്രാധാന്യമുള്ളതാണ്.

നിലവിലുള്ള നിയമപരമായ വ്യവസ്ഥകൾ

POCSO നിയമത്തിൽ വ്യാജ പരാതി സംബന്ധിച്ച് വ്യവസ്ഥകൾ നിലവിലുണ്ട്. POCSO Act-se Section 22 വ്യാജ പരാതി നൽകുകയോ തെറ്റായ വിവരം നൽകുകയോ ചെയ്യുന്നതിനെതിരെ ശിക്ഷാ വ്യവസ്ഥ നൽകുന്നു. എന്നാൽ കുട്ടിയായ പരാതിക്കാരനെ ശിക്ഷിക്കുന്നതിൽ നിയമം പ്രത്യേക സംരക്ഷണം നൽകുന്നു, കാരണം കുട്ടികൾ പലപ്പോഴും മുതിർന്നവരുടെ സ്വാധീനത്തിനും സമ്മർദ്ദത്തിനും വിധേയരാകാം.

ഇതിനുപുറമേ, വ്യാജ ആരോപണങ്ങൾ സംബന്ധിച്ച് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) വ്യവസ്ഥകൾക്ക് സമാനമായ വ്യവസ്ഥകൾ നിലവിലുള്ള Bharatiya Nyaya Sanhita (BNS), 2023 പ്രകാരവും ബാധകമാകാം. തെറ്റായ വിവരം നൽകൽ, വ്യാജ കുറ്റാരോപണം, നിയമനടപടി ദുരുപയോഗം ചെയ്യൽ തുടങ്ങിയവയ്‌ക്കെതിരെ പൊതുവായ നിയമപരമായ പരിഹാരങ്ങൾ ലഭ്യമാണ്.

കൂടുതൽ നിയമപരിഷ്‌കാരങ്ങളുടെ ആവശ്യം

വ്യാജ പരാതികൾ തടയാൻ:

- പരാതികളുടെ പ്രാഥമിക പരിശോധന കൂടുതൽ ശക്തമാക്കുക;
- അന്വേഷണ നടപടികൾ നിഷ്പക്ഷവും തെളിവ് അടിസ്ഥാനമാക്കിയതുമാക്കുക;
- വ്യാജമായി പരാതി നൽകുന്ന മുതിർന്നവർക്കെതിരെ ഫലപ്രദമായ നടപടികൾ ഉറപ്പാക്കുക;
- യഥാർത്ഥ ഇരകൾക്ക് ലഭിക്കുന്ന സംരക്ഷണം ദുർബലമാകാതിരിക്കാൻ ശ്രദ്ധിക്കുക...

POCSO നിയമം കുട്ടികളുടെ സുരക്ഷയ്ക്കുള്ള അനിവാര്യമായ സംരക്ഷണ കവചമാണ്. എന്നാൽ അതിന്റെ ശക്തി ദുരുപയോഗത്തിന് വഴിയൊരുക്കരുത്. ഒരു നിയമത്തിന്റെ വിജയം അത് എത്ര കർശനമാണെന്നതിൽ മാത്രമല്ല, അത് എത്ര നീതിപൂർണ്ണമായി നടപ്പാക്കപ്പെടുന്നു എന്നതിലുമാണ്.

'Protection of children and protection of justice must go together.'

 

അഡ്വ. വിമല ബിനു
കേരളഹൈക്കോടതി അഭിഭാഷക

https://vimalabinuassociates.in/vimala-binu-a-seasoned-attorney-of-kochi/

Tags