ഫുട്ബോളിലും അമേരിക്ക ലോക പോലീസ്, ട്രംപിന്റെ ഫോണ്‍വിളിയില്‍ ബലോഗണിന്റെ റെഡ് കാര്‍ഡ് പിന്‍വലിച്ചതില്‍ അമ്പരന്ന് ഫുട്‌ബോള്‍ ലോകം

folarin balogun foul

തീരുമാനം ലോക ഫുട്ബോളിനെ അമ്പരിപ്പിക്കുന്നതായിരുന്നു. അസാധാരണ നീക്കമാണ് ഉണ്ടായതെന്നും ഫുട്‌ബോള്‍ നിയമത്തിന് വിരുദ്ധമായി ലോക പോലീസിന് കീഴടങ്ങുന്ന നിലപാടാണിതെന്നും പലരും പ്രതികരിച്ചു.

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പില്‍ അമേരിക്കന്‍ താരം ഫോളറിന്‍ ബലോഗണ്‍ ബോസ്‌നിയ ഹെര്‍സഗോവിനയ്‌ക്കെതിരായ മത്സരത്തില്‍ റെഡ് കാര്‍ഡ് വാങ്ങിയ സംഭവം ലോക ഫുട്ബോള്‍ ചരിത്രത്തിലെ വിവാദമായ അധ്യായങ്ങളിലൊന്നായി മാറിയിരിക്കുന്നു. സാധാരണ നിയമപ്രകാരം ഒരു മത്സര വിലക്ക് ലഭിക്കേണ്ട സാഹചര്യത്തില്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേരിട്ടുള്ള ഇടപെടലിന് ശേഷം ഫിഫ ഈ വിലക്ക് തല്‍ക്കാലം പിന്‍വലിച്ചത് നീതിക്ക് നിരക്കാത്തതാണെന്നാണ് ഫുട്‌ബോള്‍ ലോകം വിലയിരുത്തുന്നത്.

ബോസ്‌നിയയ്‌ക്കെതിരെ യുഎസ് 2-0ന് ജയിച്ച മത്സരത്തില്‍ ബലോഗണിന്റെ കടുത്ത ഫൗളിനെ തുടര്‍ന്നാണ് റഫറി റെഡ് കാര്‍ഡ് ഉയര്‍ത്തിയത്. ബെല്‍ജിയത്തിനെതിരായ റൗണ്ട് ഓഫ് 16 മത്സരത്തില്‍ താരം കളിക്കില്ലെന്ന് തീരുമാനമായിരുന്നു. എന്നാല്‍ ട്രംപ് ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിനോയെ വിളിച്ച് 'റിവ്യൂ' ആവശ്യപ്പെട്ടതിന് പിന്നാലെ, ഫിഫ ഡിസിപ്ലിനറി കമ്മിറ്റി ആര്‍ട്ടിക്കിള്‍ 27 പ്രകാരം വിലക്ക് സസ്‌പെന്‍ഡ് ചെയ്തു. ഇതോടെ ബലോഗണ്‍ ബെല്‍ജിയത്തിനെതിരെ കളിക്കാന്‍ യോഗ്യനായി.

ഈ തീരുമാനം ലോക ഫുട്ബോളിനെ അമ്പരിപ്പിക്കുന്നതായിരുന്നു. അസാധാരണ നീക്കമാണ് ഉണ്ടായതെന്നും ഫുട്‌ബോള്‍ നിയമത്തിന് വിരുദ്ധമായി ലോക പോലീസിന് കീഴടങ്ങുന്ന നിലപാടാണിതെന്നും പലരും പ്രതികരിച്ചു.

അസാധാരണമെന്ന് യുവേഫയും പ്രതികരിച്ചു. ന്യായമല്ലാത്ത തീരുമാനമാണിത്. ഫിഫ 'റെഡ് ലൈന്‍' കടന്നു. റൂള്‍സിന്റെ ഉറപ്പില്ലാത്തപ്പോള്‍ ഗെയിമിന്റെ ഇന്റഗ്രിറ്റി അപകടത്തിലാണെന്ന് യൂറോപ്യന്‍ ഫുട്ബോള്‍ മേധാവികള്‍ പ്രതികരിച്ചു.

മുന്‍ താരങ്ങള്‍, കോച്ചുമാര്‍, യൂറോപ്യന്‍ മാധ്യമങ്ങള്‍ എന്നിവര്‍ ഫിഫയെ 'കോര്‍പറേറ്റ്' ആയും രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങിയതായും വിമര്‍ശിച്ചു. സെപ്പ് ബ്ലാറ്ററെ പോലുള്ളവര്‍ 'പൊളിറ്റിക്കല്‍ പവര്‍' ചോദ്യം ചെയ്തു.

രാഷ്ട്രീയം, സാമ്പത്തിക ശക്തി, ഡിപ്ലോമസി എന്നിവ ഉപയോഗിച്ച് ലോകകാര്യങ്ങളില്‍ ഇടപെടുന്ന അമേരിക്കയുടെ ശൈലി ഇപ്പോള്‍ ഫുട്ബോളിലേക്കും കടന്നിരിക്കുന്നു. ട്രംപിന്റെ ഫോണ്‍ കോള്‍ ഫിഫയെ മാറ്റി ചിന്തിപ്പിച്ചു. ഫുട്ബോള്‍ ഒരു ഗ്ലോബല്‍ ഗെയിം ആണ്. മോകമെങ്ങുമുള്ള കോടിക്കണക്കിന് ആരാധകരുടെ വിശ്വാസത്തിന്റെ പ്രതീകം. ഇവിടെ ഒരു രാജ്യത്തിന്റെ രാഷ്ട്രീയ നേതാവ് റൂളുകള്‍ 'അഡ്ജസ്റ്റ്' ചെയ്യിക്കുന്നത് ഗെയിമിന്റെ ആത്മാവിനെതിരാണ്.

ഫിഫയുടെ സ്വന്തം ഡിസിപ്ലിനറി കോഡ് റെഡ് കാര്‍ഡുകള്‍ക്ക് അപ്പീല്‍ അനുവദിക്കുന്നില്ല. പക്ഷേ അമേരിക്കയ്ക്ക് വേണ്ടി എക്‌സെപ്ഷന്‍ നടന്നു. ലോകകപ്പ് തുടരുമ്പോള്‍ വിവാദം ഫിഫയുടെ ക്രഡിബിലിറ്റിയെ ചോദ്യം ചെയ്യുന്നു.

Tags