പി കെ ശ്രീമതി ഒഴിഞ്ഞേക്കും, പി ശശി കണ്ണൂരിൽ നിന്നും സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ?


കണ്ണൂർ : കണ്ണൂരിൽ നിന്നും പി ശശി സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് എത്തുമെന്ന് സൂചന. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും മുൻജില്ലാ സെക്രട്ടറിയുമാണ് പി.ശശി. നിലവിൽ തിരുവനന്തപുരം കേന്ദ്രികരിച്ചാണ് പി. ശശി പ്രവർത്തിക്കുന്നത്. പി.കെ ശ്രീമതി 75 വയസു കഴിഞ്ഞ പി.കെ ശ്രീമതി ഒഴിയാൻ പോകുന്ന സാഹചര്യത്തിലാണ് പി. ശശി സെക്രട്ടറിയേറ്റിലേക്ക് ഉൾപ്പെടുത്തുക.
സി.പി.എമ്മിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. ജയരാജൻ, എം.വി ജയരാജനും സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് സാധ്യത കൽപ്പിക്കപ്പെടുന്ന നേതാക്കളാണ് എന്നാൽ ഇവർക്ക് മുൻപേ ജില്ലാ സെക്രട്ടറിയായതിൻ്റെ സീനിയോറിറ്റി പരിഗണിച്ചാണ് പി. ശശിയെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്താൻ സാധ്യതയേറിയത്.
പുതിയ സംസ്ഥാന കമ്മിറ്റിയിലേക്ക് ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് എൻ.സുകന്യ, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജും ഇടം പിടിച്ചേക്കും. മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേക പരിഗണനയാൽ പ്രായപരിധിയിൽ ഇളവു നൽകിയിട്ടുണ്ടെങ്കിലും പി.കെ ശ്രീമതിക്ക് അതു ലഭിക്കാൻ സാധ്യതയില്ലെന്നാണ് വിവരം.
