പി.കെ ശ്രീമതി മുഖ്യമന്ത്രിയുടെ അപ്രീതിക്കിരയായതെങ്ങനെ ? സി.പിഎം അണികൾക്കിടയിൽ ചർച്ച കൊഴുക്കുന്നു
മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കെതിരെ എക്സാ ലോജിക്ക് കമ്പിനിയുടെ പേരിൽ മാസപ്പടി ആരോപണങ്ങൾ ഉയർന്നപ്പോൾ പി.കെ.ശ്രീമതി ഉൾപ്പെടെയുള്ള വനിതാ നേതാക്കൾ നിശബ്ദത പാലിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെ ചൊടിപ്പിച്ചിരുന്നു.
കണ്ണൂർ: സി.പിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ കേന്ദ്ര കമ്മിറ്റിയംഗമായ പി.കെ.ശ്രീമതി പങ്കെടുത്തതുമായ വിവാദങ്ങൾ സി.പി.എമ്മിൽ ഉൾപാർട്ടി ചർച്ചകളും പ്രതിസന്ധിയും സൃഷ്ടിക്കുന്നു. പി.കെ ശ്രീമതിക്കെതിരെയുള്ള പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ പ്രതികരണം മുതിർന്ന നേതാക്കളിൽ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്.
tRootC1469263">
സെക്രട്ടറിയേറ്റ് യോഗത്തിൽ കേന്ദ്ര കമ്മിറ്റി അംഗത്തിന് പാർട്ടി കീഴ് വഴക്ക പ്രകാരം പങ്കെടുക്കാമെന്ന് അഖിലേന്ത്യാ സെക്രട്ടറി എം.എ ബേബി പാർട്ടി നിലപാടായി പറഞ്ഞിട്ടുണ്ടെങ്കിലും അതിനെ പൂർണമായി തള്ളിക്കളയുകയാണ് സംസ്ഥാന സെക്രട്ടറി. പി.കെ ശ്രീമതി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കരുതെന്ന് പറഞ്ഞ് പരസ്യമായി അവഹേളിച്ച മുഖ്യമന്ത്രിയെ ന്യായീകരിച്ച എം.വി ഗോവിന്ദൻ ഈ കാര്യത്തിൽ പാർട്ടി ദേശീയ നേതൃത്വത്തിൻ്റെ നിലപാട് തള്ളിക്കളയുകയാണ് ചെയ്യുന്നത്. അരനൂറ്റാണ്ടിലേറെക്കാലം പാർട്ടിക്കായി പ്രവർത്തിച്ച മുതിർന്ന നേതാവായ പി.കെ ശ്രീമതി ടീച്ചറെ ഈ രീതിയിലായിരുന്നില്ല കൈകാര്യം ചെയ്യെണ്ടതെന്ന അഭിപ്രായം സി.പി. എമ്മിലെ മുതിർന്ന നേതാക്കൾക്കും പ്രവർത്തകൾക്കും അണികൾക്കുമുണ്ട്.
കഴിഞ്ഞ കുറെക്കാലമായി മുഖ്യമന്ത്രി പിണറായി വിജയനും പി.കെ ശ്രീമതിയും അത്ര സുഖത്തിലല്ല മുൻപോട്ടു പോകുന്നത്. മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കെതിരെ എക്സാ ലോജിക്ക് കമ്പിനിയുടെ പേരിൽ മാസപ്പടി ആരോപണങ്ങൾ ഉയർന്നപ്പോൾ പി.കെ.ശ്രീമതി ഉൾപ്പെടെയുള്ള വനിതാ നേതാക്കൾ നിശബ്ദത പാലിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെ ചൊടിപ്പിച്ചിരുന്നു.

ഇതു കൂടാതെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്നും മത്സരിക്കുന്നതിനായി അഖിലേന്ത്യാ നേതൃത്വവുമായി ബന്ധപ്പെട്ട് പി.കെ ശ്രീമതി ടീച്ചർ അണിയറ നീക്കങ്ങൾ നടത്തിയെന്ന അതൃപ്തി പാർട്ടി സംസ്ഥാന നേതൃത്വത്തിനും മുഖ്യമന്ത്രിക്കുണ്ടായിരുന്നു. 75 വയസ് കഴിഞ്ഞിട്ടും പ്രായപരിധി മറികടന്ന് കേന്ദ്ര കമ്മിറ്റിയിൽ ഇടം നേടിയത് വൃന്ദാ കാരാട്ട് ഉൾപ്പെടെയുള്ള പി.ബി അംഗങ്ങളെ സ്വാധിനിച്ചിട്ടാണെന്ന ചർച്ച പാർട്ടിക്കുള്ളിലുണ്ട്. ഇത്തരം വിവിധ കാരണങ്ങളാണ് മുഖ്യമന്ത്രിയുടെ അപ്രീതിക്ക് മുതിർന്ന നേതാവായ പി.കെ ശ്രീമതി ഇരയായതെന്നാണ് പുറത്തുവരുന്ന വിവരം.
.jpg)


