ചുവപ്പുകോട്ട കാക്കാൻ ശ്യാമള ടീച്ചർ ; തളിപ്പറമ്പിൽ പുതിയ പോരാട്ടമുഖം ; വികസന വഴിത്താരകളിൽ എന്നും മുൻപന്തിയിലുള്ള, ജനകീയ മുഖമായ ശ്യാമള ടീച്ചർ നിയമസഭയിലേക്ക്....
ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തനം നടത്തി പ്രിയങ്കരിയായി മാറിയ തളിപ്പറമ്പിന്റെ സ്വന്തം ശ്യാമള ടീച്ചർ നിയമസഭയിലേക്ക് മത്സരിക്കുന്ന വാർത്ത ജനങ്ങളെ ആവേശഭരിതരാക്കിയിരിക്കുകയാണ്. വർഷങ്ങളായി രാഷ്ട്രീയ പ്രവർത്തന പരിചയമുള്ള ശ്യാമള ടീച്ചർ സിപിഎം സംസ്ഥാന സെക്രട്ടറിയും തളിപ്പറമ്പ മണ്ഡലം എം എൽ എയുമായ എം.വി ഗോവിന്ദന്റെ ജീവിതസഖിയാണ്. നേരിന്റെ പക്ഷത്തു നിന്ന് രാഷ്ട്രീയ കക്ഷിഭേദമില്ലാതെ നാടിന്റെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി എന്നും മുന്നിലാണ് ശ്യാമള ടീച്ചർ. ത
തളിപ്പറമ്പ: സംസ്ഥാന രാഷ്ട്രീയത്തിലെ നിർണ്ണായകമായ ചുവടുമാറ്റത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി തളിപ്പറമ്പ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ മണ്ഡലത്തിൽ പി.കെ ശ്യാമള ടീച്ചർ സ്ഥാനാർത്ഥിയാകും. സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ സംഘടനാ ചുമതലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി പാർലമെന്ററി രംഗത്തുനിന്ന് മാറിനിൽക്കുമ്പോൾ, ആ വിടവ് നികത്താൻ ഏറ്റവും അനുയോജ്യമായ വ്യക്തിത്വമെന്ന നിലയിലാണ് പി.കെ ശ്യാമള ടീച്ചറെ പാർട്ടി പരിഗണിക്കുന്നത്. ബുധനാഴ്ച്ച രാവിലെ ചേർന്ന സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന്റെ നിർദേശം ഉച്ചയ്ക്ക് ചേർന്ന ജില്ലാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.
tRootC1469263">
ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തനം നടത്തി പ്രിയങ്കരിയായി മാറിയ തളിപ്പറമ്പിന്റെ സ്വന്തം ശ്യാമള ടീച്ചർ നിയമസഭയിലേക്ക് മത്സരിക്കുന്ന വാർത്ത ജനങ്ങളെ ആവേശഭരിതരാക്കിയിരിക്കുകയാണ്. വർഷങ്ങളായി രാഷ്ട്രീയ പ്രവർത്തന പരിചയമുള്ള ശ്യാമള ടീച്ചർ സിപിഎം സംസ്ഥാന സെക്രട്ടറിയും തളിപ്പറമ്പ മണ്ഡലം എം എൽ എയുമായ എം.വി ഗോവിന്ദന്റെ ജീവിതസഖിയാണ്.

നേരിന്റെ പക്ഷത്തു നിന്ന് രാഷ്ട്രീയ കക്ഷിഭേദമില്ലാതെ നാടിന്റെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി എന്നും മുന്നിലാണ് ശ്യാമള ടീച്ചർ. തന്നെ തേടിയെത്തുന്ന ആർക്കും ഏതു സമയത്തും സഹായ ഹസ്തം നീട്ടുന്ന ശ്യാമള ടീച്ചറുടെ നിയമസഭയിലേക്കുള്ള യാത്ര ജനപക്ഷത്ത് നിന്നുകൊണ്ട് തന്നെയാണ്.

സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റിയംഗം കെ.കെ ശൈലജ ടീച്ചർ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് പി.കെ ശ്യാമള ടീച്ചറുടെ പേര് അംഗീകരിച്ചത്. ജില്ലാ സെക്രട്ടറിയേറ്റംഗം എൻ.സുകന്യയുടെ പേരും പരിഗണനയിൽ വന്നിരുന്നു.
തുടർന്ന് ചേരുന്ന യോഗത്തിൽ സംസ്ഥാന കമ്മിറ്റിയും വിഷയം ചർച്ച ചെയ്യും. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചയുടനെ സി.പി.എം തളിപ്പറമ്പ മണ്ഡലം കമ്മിറ്റി യോഗം ചേർന്ന് സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കും. നിലവിൽ മഹിളാ അസോസിയേഷന്റെ ജില്ലാ സെക്രട്ടറിയും സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയും അഖിലേന്ത്യ കമ്മിറ്റിയംഗവുമായ ശ്യാമള ടീച്ചർ സി.പി.എം ജില്ലാ കമ്മിറ്റിയംഗവുമാണ്. മോറാഴ സെൻട്രൽ യു.പി സ്‌കൂളിൽ അധ്യാപികയാണ്. ആന്തൂർ, തളിപ്പറമ്പ നഗരസഭ ചെയർപേഴ്സണായും പ്രവർത്തിച്ചിട്ടുണ്ട്.

അതെ സമയം, തലശേരിയിൽ കാരായി രാജനും മട്ടന്നൂരിൽ കെ.കെ ശൈലജ ടീച്ചർക്ക് പകരം ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജുമാണ് ജില്ലാ കമ്മിറ്റി അംഗീകരിച്ച പട്ടികയിൽ ഉള്ളത്. കല്യാശേരിയിൽ വിജിനും പയ്യന്നൂരിൽ ടി.ഐ മധുസൂദനനും അഴീക്കോട് കെ.വി സുമേഷുമാണ് വീണ്ടും മൽസരിക്കുന്നത്. പിണറായി വിജയൻ ധർമ്മടത്ത് മത്സരിക്കുമെങ്കിലും ഈ കാര്യം ജില്ലാ കമ്മിറ്റി ചർച്ച ചെയ്‌തിട്ടില്ല. അതുപോലെ കെ.കെ ശൈലജയുടെ കാര്യവും ചർച്ച ചെയ്‌തിട്ടില്ല. ഈ വിഷയം മേൽ കമ്മിറ്റിയാണ് തീരുമാനിക്കേണ്ടത് എന്നതിനാലാണ് ഇവിടെ ചർച്ച നടക്കാതിരുന്നത്.
.jpg)


