സംസ്ഥാനത്ത് പണിമുടക്കു സമരവുമായി പി.ജി ഡോക്ടർമാർ

adfas
adfas

സംസ്ഥാനത്ത് മെഡിക്കൽ ഡോക്ടർമാരുടെ സമരം ആരംഭിച്ചു .കനത്ത മഴയേയും , വെള്ള ക്കെട്ടുകളേയും അവഗണിച്ചു കൊണ്ടാണ് ഡോക്ടർമാർ സമരവുമായി മുമ്പോട്ട് പോവുന്നത് .രാവിലെ 8 മണിക്ക് ആരംഭിച്ച  പണിമുടക്ക് സമരത്തിൽ നിരവധി ഡോക്ടർമാരാണ് പങ്കെടുത്ത് എത്തിയിരിക്കുന്നത് .24 മണിക്കൂറാണ് പണി മുടക്ക് സമരം . എന്നാൽ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചുവെന്നും ഈ പണിമുടക്ക് അംഗീകരിക്കാനാവില്ലെന്നും അതുകൊണ്ട് തന്നെ ചർച്ചക്കില്ലെന്നും സർക്കാർ വ്യക്തമാക്കി .

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനത്തെയാണ് പണിമുടക്ക് സാരമായി ബാധിച്ചിരിക്കുന്നത് .മെഡിക്കൽ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്ത പക്ഷം അത്യാഹിത വിഭാഗങ്ങളൊഴികെ ബഹിഷ്ക്കരിക്കുമെന്ന് ഡോക്ടർമാർ വ്യക്തമാക്കി .

അടിയന്തര , കൊവിഡ് വിഭാഗങ്ങളൊഴിച്ച് മറ്റെല്ലാ ഡ്യൂട്ടികളും ബഹിഷ്ക്കരിച്ചാണ് ഹൗസ് സർജൻമാർ പണിമുടക്കുമായി മുന്നോട്ട് പോവുന്നത് .പി.ജി അധ്യാപകർ പണിമുടക്കിൻ്റെ ഭാഗമായി മൂന്ന് മണിക്കൂർ ഒ.പി ബഹിഷ്ക്കരിച്ച് വിട്ടു നിൽക്കും .

സ്റ്റൈപൻഡ് വർദ്ധന , കൂടുതൽ ഡോക്ടർമാരെ നിയമിച്ച് ജോലി ഭാരം കുറയ്ക്കുക തുടങ്ങിയ  ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹൗസ് സർജൻമാർ പണിമുടക്ക് തുടരുന്നത് .

Tags