മൂക്ക് നോക്കിയാല്‍ ആളുകളുടെ സ്വഭാവം തിരിച്ചറിയാം, നിങ്ങളുടെ സ്വഭാവം പരിശോധിച്ചുനോക്കൂ

Nose shape

റോമന്‍ മൂക്ക് ആകൃതിയിയുള്ളവരുടെ സ്വഭാവം

റോമന്‍ മൂക്ക് ഉള്ളവര്‍ വളരെ ശക്തമായ വ്യക്തിത്വമുള്ളവരാണ്. വെല്ലുവിളികളില്‍ സന്തോഷം കണ്ടെത്തും. അവര്‍ ഒരു മികച്ച നേതാവായി മാറും. കാര്യങ്ങള്‍ ചെയ്തുതീര്‍ക്കുന്നതിനോ ആഗ്രഹിക്കുന്ന ലക്ഷ്യം നേടുന്നതിനോ ഒന്നും തടസ്സമാകില്ല. ഈ വ്യക്തികളുടെ തന്ത്രപരമായ മനസ്സ് കാര്യങ്ങള്‍ കാര്യക്ഷമമായി മനസിലാക്കാനും ഒരു പ്രശ്‌നത്തിന്റെ ഇരുവശങ്ങളും തൂക്കിനോക്കാനും സഹായിക്കുന്നു. കാര്യകര്‍ത്താവായിരിക്കാനും ആള്‍ക്കൂട്ടത്തെക്കാള്‍ മുന്നില്‍ നില്‍ക്കാനും ഇക്കൂട്ടര്‍ ഇഷ്ടപ്പെടുന്നു.

നുബിയന്‍ മൂക്ക് ഉള്ളവരുടെ സ്വഭാവം

നൂബിയന്‍ മൂക്ക് ഉള്ളവര്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും അകന്നുനില്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ്. വളരെ തുറന്ന മനസ്സുള്ളവരും ജിജ്ഞാസയുള്ളവരും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനോ ഫലത്തില്‍ എത്തിച്ചേരുന്നതിനോ എപ്പോഴും പുതിയ ക്രിയാത്മകമായ വഴികള്‍ തേടുന്നവരോ ആണ്. ആകര്‍ഷകവുമായ വ്യക്തിത്വത്തെ ഉള്‍ക്കൊള്ളുന്നു. ദീര്‍ഘവീക്ഷണമുള്ള സമീപനവും കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പരിഷ്‌കൃതമായ രീതിയും ഉണ്ട്. മറ്റുള്ളവരോട് കോപിക്കുക അപൂര്‍വമായിരിക്കും. പൊതു സംവാദങ്ങളില്‍ തിളങ്ങുകയും പൊതുജനവിശ്വാസം എളുപ്പത്തില്‍ നേടുകയും ചെയ്യുന്നു.

ഗ്രീക്ക് ആകൃതിയിലുള്ള മൂക്ക് ഉള്ള വ്യക്തികളുടെ സ്വഭാവം

ഉയര്‍ന്ന തലത്തിലുള്ള വ്യക്തിഗത ആകര്‍ഷണം, വ്യക്തമായ ചിന്ത, സഹിഷ്ണുത, ക്ഷമ, അനുകമ്പ, ലാളിത്യം, സത്യസന്ധത, അച്ചടക്കം, വിശ്വാസ്യത എന്നിവ പ്രകടിപ്പിക്കുന്നവരാണ് ഇക്കൂട്ടര്‍. വളരെ ദൃഢനിശ്ചയവും പ്രായോഗികവും വിവേകവുമുള്ള വ്യക്തിയാണ്. വിശ്വസ്തനാണ്, പ്രിയപ്പെട്ടവരുടെ അരികില്‍ നില്‍ക്കാന്‍ എല്ലാം നല്‍കും. രസകരമായ ഒരു കാര്യം രഹസ്യം സൂക്ഷിക്കാനുള്ള പ്രതിബദ്ധതയുണ്ട്. ആര്‍ക്കും അവരുടെ രഹസ്യങ്ങള്‍ ഇവരുമായി സുരക്ഷിതമായി പങ്കിടാം. മര്യാദയുള്ളവരും സൗഹൃദമുള്ളവരുമായിരിക്കും എന്നാല്‍ വിശ്വാസം നേടാന്‍ സമയമെടുക്കും.

വളഞ്ഞ മൂക്ക് ഉള്ള ആളുകളുടെ സ്വഭാവം

ഏറ്റവും ലളിതമായ വ്യക്തിയാണ് ഇക്കൂട്ടര്‍. ഒരു നിരീക്ഷകനും നല്ല കേള്‍വിക്കാരനുമാണ്. അഭിപ്രായം പ്രകടിപ്പിക്കുമ്പോള്‍ പരുഷ വ്യക്തിയായി കാണപ്പെടില്ല. കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കാനും ഇഷ്ടപ്പെടുന്നില്ല. കയ്യിലുള്ള ഏറ്റവും സങ്കീര്‍ണ്ണമായ പ്രശ്‌നം പരിഹരിക്കും. സങ്കീര്‍ണ്ണമായ സംഭാഷണങ്ങളില്‍ നിന്നും നാടകീയ ബന്ധങ്ങളില്‍ നിന്നും മാറിനില്‍ക്കാന്‍ ശ്രമിക്കുന്നു. വളഞ്ഞ മൂക്കുകളുള്ള ആളുകള്‍ സെലിബ്രിറ്റികളുടെ പ്രശസ്തിയിലേക്ക് ഉയരാറുണ്ട്.

മാംസളമായ മൂക്ക് ഉള്ളവരുടെ സ്വഭാവം

മാംസളമായ മൂക്ക് ഉള്ളവരാണെങ്കില്‍ വേഗത്തില്‍ ചിന്തിക്കുന്നവനും ബുദ്ധിമാനും വിവേകവും ജാഗ്രതയുമുള്ള വ്യക്തിയാണ്. സാധാരണയായി, ഊഹാപോഹങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുക ഇവരുടെ സ്വഭാവമാണ്. വേഗത്തില്‍ ചിന്തിക്കുകയും ചിന്തകളില്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. പണത്തെക്കുറിച്ച് വളരെ ശ്രദ്ധാലുവാണ്. പണം ലാഭിക്കുന്നതില്‍ മിടുക്കരുമായിരിക്കും. പോസിറ്റീവ് വശങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഒരു നല്ല ജീവിതം നയിക്കുന്നു.

പരുന്തിന്റെ മൂക്കിന്റെ ആകൃതിയുള്ളവരുടെ സ്വഭാവം

മൂര്‍ച്ചയുള്ള സഹജാവബോധവും ബിസിനസ്സിനെക്കുറിച്ച് നല്ല അറിവും ഉള്ളവരാണ് ഇക്കൂട്ടര്‍. അവസരങ്ങള്‍ കണ്ടെത്തുന്നതില്‍ പരുന്തിന്റെ കണ്ണുണ്ട്. ആത്മീയ കാര്യങ്ങളിലും പ്രത്യേക താല്‍പ്പര്യമുള്ളവരാണ്. വിജയത്തിലേക്കുള്ള സ്വന്തം പാത കൊത്തിയെടുക്കുന്നതില്‍ വിജയികളായിരിക്കും. അപകടസാധ്യതകള്‍ എടുക്കാന്‍ ഇവര്‍ ഭയപ്പെടുന്നില്ല, അത് ചെയ്യുമ്പോള്‍ മറ്റുള്ളവരുടെ വികാരങ്ങളെക്കുറിച്ച് പോലും ശ്രദ്ധിച്ചേക്കില്ല. ഒരു സാഹചര്യത്തില്‍ നിന്ന് ഏറ്റവും മികച്ച നേട്ടം എടുക്കാന്‍ സാധിക്കും. നിര്‍ഭയമായി അഭിപ്രായം ഉറക്കെ പറയുകയും ആവശ്യമെങ്കില്‍ അതിനെ പ്രതിരോധിക്കുകയും ചെയ്യും.

ചെറിയ മൂക്ക് ഉള്ളവരുടെ സ്വഭാവം

ഇത്തരക്കാര്‍ നല്ലൊരു ടീം പ്ലെയറാണ്. സാധാരണയായി സുന്ദരനും സന്തോഷവാനും വാത്സല്യമുള്ളവനുമായി കാണപ്പെടുന്നു. ലക്ഷ്യങ്ങള്‍ നേടാന്‍ സര്‍ഗ്ഗാത്മകത ഉപയോഗിക്കും. ഒരു നല്ല പ്ലാനര്‍ കൂടിയാണ്. കാര്യങ്ങള്‍ പൂര്‍ത്തിയാക്കി ശേഷമേ അടുത്ത ജോലിയിലേക്ക് നീങ്ങുകയുള്ളൂ. അശ്രദ്ധമായ സ്വഭാവം കാരണം ചില സമയങ്ങളില്‍ ഒരു നിശ്ചിത തലത്തില്‍ എത്തുന്നതില്‍ ബുദ്ധിമുട്ടിയേക്കാം. അസ്വസ്ഥമായ സാഹചര്യങ്ങളില്‍ തികച്ചും അക്ഷമയും നിരാശയും പ്രകടിപ്പിക്കുകയും ചെയ്യുന്നു.

Tags