പിറകില്‍ കൈകെട്ടി നില്‍ക്കുന്ന ശൈലി നിരീക്ഷിച്ചാല്‍ ആളുകളുടെ സ്വഭാവമറിയാം, നിങ്ങളുടെ സ്വഭാവം പരിശോധിച്ചുനോക്കൂ

Personality Test
Personality Test

ആളുകളുടെ ചലനങ്ങളും ഭാവങ്ങളുമെല്ലാം നിരീക്ഷിച്ച് അവരുടെ സ്വഭാവം കണ്ടെത്താമെന്നാണ് പേഴ്‌സണാലിറ്റി വിദഗ്ധര്‍ പറയുന്നത്. അതുപോലെ ഒരു വ്യക്തി ഏതു രീതിയിലാണ് പിറകില്‍ കൈകെട്ടി നില്‍ക്കുന്നത് എന്നത് നോക്കിയാല്‍ ആ വ്യക്തിയുടെ ചില സവിശേഷതകള്‍ മനസിലാക്കാന്‍ സാധിക്കും.

വ്യക്തികള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴും വെറുതെ നില്‍ക്കുമ്പോഴുമെല്ലാം കൈകള്‍ അവരറിയാതെ തന്നെ പ്രത്യേക രീതിയില്‍ പിറകില്‍ കോര്‍ത്തുവെക്കും. ഒരു കൈപ്പത്തി മറ്റേ കൈ നിങ്ങളുടെ പുറകില്‍ പിടിക്കുകയാണോ അതോ ഒരു കൈ മുകളിലെ കൈയില്‍ പിടിക്കുകയാണോ എന്നൊക്കെ നിരീക്ഷിച്ചാണ് പേഴ്‌സണാലിറ്റി വിദഗ്ധര്‍ സ്വഭാവം കണ്ടെത്തുന്നത്.

ഒരു കൈപ്പത്തി കൊണ്ട് മറ്റേ കൈയ്യുടെ റിസ്റ്റില്‍ പിടിക്കുകയാണെങ്കില്‍ അയാള്‍ ആത്മവിശ്വാസമുള്ളയാളായിരിക്കും. മറ്റൊരാളുടെ സഹായമില്ലാതെ സ്വന്തം കാലില്‍ നില്‍ക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ്. മറ്റുള്ളവര്‍ എന്താണ് പറയുന്നതെന്നോ ചെയ്യുന്നതെന്നോ അവരെ ആകുലപ്പെടുന്നില്ല. ശാന്തനാകുകയും അവനവനിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു.

ശ്രേഷ്ഠത, ശക്തി, ആത്മവിശ്വാസം എന്നിവയുടെ ഒരു പ്രഭാവലയം പ്രകടിപ്പിക്കുന്ന വ്യക്തികളായിരിക്കും ഇവര്‍. പ്രത്യേകിച്ച് വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ ശാന്തത പാലിക്കാനും അതിനെ നേരിടാനും കഴിയും. നേതൃസ്ഥാനത്തുള്ളാളാണെങ്കില്‍ അധികാരത്തെ ശക്തിപ്പെടുത്തുന്നു. ഈ സ്വഭാവക്കാരായ വ്യക്തികള്‍ പോലീസ് ഓഫീസര്‍മാര്‍, സിഇഒമാര്‍, അല്ലെങ്കില്‍ അധ്യാപകര്‍ എന്നീ നിലയിലെല്ലാം ശോഭിക്കും.

കൈയ്യുടെ മുകള്‍ഭാഗത്ത് മറ്റേ കൈകൊണ്ട് പിടിച്ചുനില്‍ക്കുന്നവര്‍ വിധേയത്വ നിലപാടുള്ളവരായിരിക്കും. അമിത ആത്മവിശ്വാസമോ നിയന്ത്രണമോ ഇല്ലാത്ത വ്യക്തികളാണ് ഇക്കൂട്ടര്‍. സ്വയം ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ അടയാളമാണ് ഈ രീതിയിലുള്ള നില്‍പ്. അസ്വസ്ഥതയുടെയും നിരാശയുടെയും സമ്മര്‍ദ്ദത്തിന്റേയുമെല്ലാം അടയാളമാണിത്.

ആത്മവിശ്വാസത്തോടെ ഇടപെടാന്‍ പലപ്പോഴും ബുദ്ധിമുട്ട് നേരിടേണ്ടി വന്നേക്കാം. പലപ്പോഴും സമ്മര്‍ദ്ദത്തിനും ഉത്കണ്ഠയ്ക്കും അടിമപ്പെട്ടേക്കാം. സംഘര്‍ഷം ഒഴിവാക്കുന്നതിനോ അതില്‍നിന്നും മാറിനില്‍ക്കാനോ ആഗ്രഹിക്കുന്നവരാണ്. വികാരങ്ങളോട് വളരെ സെന്‍സിറ്റീവ് ആയിരിക്കും. സഹാനുഭൂതി കാണിക്കാനും മറ്റുള്ളവരുടെ ഉത്കണ്ഠകള്‍ മനസ്സിലാക്കാനും ശ്രമിക്കുന്നവരാണ്.

ആത്മപരിശോധനയും ചിന്താശീലവും ഉള്ളവരായിരിക്കും. ആത്മവിശ്വാസക്കുറവ്, പരിഭ്രാന്തിയും സ്വയം സംശയിക്കുന്ന സ്വഭാവവും ഇവരുടെ മുഖമുദ്രയാണ്. ധൈര്യത്തോടെ സ്വയം പ്രകടിപ്പിക്കാനുള്ള ബുദ്ധിമുട്ട്, സമ്മര്‍ദ്ദത്തിനോ ഉത്കണ്ഠയ്ക്കോ വിധേയമാകല്‍ എന്നിയെല്ലാമാണ് ഇവരുടെ സ്വഭാവ സവിശേഷതകള്‍.

Tags