പരിയാരം ഗവ മെഡിക്കൽ കോളജിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് നടത്തിയ ശസ്ത്രക്രിയയിൽ ഗുരുതരമായ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം പരാതി നൽകി ; പ്രാഥമിക അന്വേഷണത്തിൽ വീഴ്ചയില്ലെന്ന് അധികൃതർ

Family files complaint alleging a serious medical error during surgery performed on a two-month-old infant at Pariyaram Government Medical College; authorities state that a preliminary inquiry found no lapse.

പാല് കുടിക്കുമ്പോൾ തുടർച്ചയായി ഛർദ്ദിക്കുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബർ 10-നാണ് കുഞ്ഞിനെ പരിയാരം മെഡിക്കൽ കോളജിൽ എത്തിക്കുന്നത്. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ കാണിച്ചെങ്കിലും അവിടുത്തെ ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് പരിയാരത്തേക്ക് റഫർ ചെയ്തത്. കുഞ്ഞിന്റെ പൈലോറസ് പേശിയിലെ തടിപ്പ് നീക്കം ചെയ്യുന്നതിനായാണ് ഇവിടെ ശസ്ത്രക്രിയ നടത്തിയത്. വീട്ടിലെത്തിയ ശേഷം കുഞ്ഞ് പാലും രക്തവും ഛർദ്ദിക്കുകയും ആരോഗ്യനില ഗുരുതരമാവുകയും ചെയ്തതോടെ,

 തളിപ്പറമ്പ്: പരിയാരം ഗവ. മെഡിക്കൽ കോളജിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് ശസ്ത്രക്രിയ നടത്തിയതിൽ ഗുരുതരമായ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം പരാതിയുമായി രംഗത്ത്. എന്നാൽ ആരോപണങ്ങൾ തള്ളി മെഡിക്കൽ കോളജ് അധികൃതർ. പ്രാഥമിക അന്വേഷണത്തിൽ ചികിത്സയിൽ യാതൊരു തകരാറും കണ്ടെത്താനായില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. 

Family files complaint alleging a serious medical error during surgery performed on a two-month-old infant at Pariyaram Government Medical College; authorities state that a preliminary inquiry found no lapse.

പാല് കുടിക്കുമ്പോൾ തുടർച്ചയായി ഛർദ്ദിക്കുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബർ 10-നാണ് കുഞ്ഞിനെ പരിയാരം മെഡിക്കൽ കോളജിൽ എത്തിക്കുന്നത്. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ കാണിച്ചെങ്കിലും അവിടുത്തെ ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് പരിയാരത്തേക്ക് റഫർ ചെയ്തത്. കുഞ്ഞിന്റെ പൈലോറസ് പേശിയിലെ തടിപ്പ് നീക്കം ചെയ്യുന്നതിനായാണ് ഇവിടെ ശസ്ത്രക്രിയ നടത്തിയത്. വീട്ടിലെത്തിയ ശേഷം കുഞ്ഞ് പാലും രക്തവും ഛർദ്ദിക്കുകയും ആരോഗ്യനില ഗുരുതരമാവുകയും ചെയ്തതോടെ, പത്ത് ദിവസത്തിനുള്ളിൽ മംഗളൂരുവിലെ മറ്റൊരു ആശുപത്രിയിൽ കുഞ്ഞിന് രണ്ടാമതൊരു അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കേണ്ടി വന്നുവെന്നാണ് കുടുംബം പരാതിപ്പെടുന്നത്. ആദ്യത്തെ ശസ്‌ത്രക്രിയ പൂർണ്ണമായിരുന്നില്ലായെന്നും പരാതിയിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രിക്കും. പൊലിസിലും പരാതി നൽകുകയും ചെയ്തിരുന്നു.

പരാതിയെ തുടർന്ന് നിയോഗിച്ച ഡെപ്യൂട്ടി എം.എസും വിദഗ്ധരും അടങ്ങിയ സംഘം വിഷയം സമഗ്രമായി പരിശോധിച്ച് ഇന്നലെ വൈകിട്ടോടെ റിപ്പോർട്ട് സൂപ്രണ്ടിന് കൈമാറി. അസുഖം വന്നത് ശരിയാണെങ്കിലും, ഇവിടെ നിന്ന് ഡിസ്ചാർജ് ചെയ്യുന്നതുവരെ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും എല്ലാറ്റിനും വ്യക്തമായ തെളിവുകളുണ്ടെന്നും അധികൃതർ പറയുന്നു. 

ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ലീവിൽ പോയെങ്കിലും പകരം എച്ച്.ഒ.ഡിയെ ചുമതലപ്പെടുത്തിയിരുന്നുവെന്നും, എച്ച്.ഒ.ഡി നേരിട്ട് കുട്ടിയെ പരിശോധിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. അന്വേഷണ സംഘം ആശുപത്രി സൂപ്രണ്ടിന് നൽകിയ റിപ്പോർട്ട് ഇന്ന് പ്രിൻസിപ്പലിന് കൈമാറുമെന്നും തുടർന്ന് റിപ്പോർട്ട് ബന്ധപ്പെട്ടവർക്ക് നൽകുമെന്നുമാണ് ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെട്ടവരില്‍ നിന്ന് ലഭിക്കുന്ന വിശദീകരണം.

Tags