വലതു കൈവശം എരിയുന്ന പന്തവും ഇടതു കൈയിൽ മുളങ്കുറ്റിൽ എണ്ണയുമേന്തിയ കൊട്ടിയൂരിലെ പന്തക്കിടാങ്ങൾ
ഒരു ദിവസം കുറഞ്ഞത് നാല് പ്രാവശ്യമെങ്കിലും ഇവർ കുളിക്കണം. ചിലപ്പോൾ അത് ഏഴാകും. മുങ്ങിതോർത്താതെ വേണം പന്തം പിടിക്കുവാൻ. ചില ചടങ്ങുകൾക്ക് മണിക്കുറുകളോളം ഒറ്റ നില്പായിരിക്കും. വൈശാഖ മഹോത്സവത്തിന്റെ മുഴുവൻ നാളും സന്നിധാനത്ത് തന്നെ ഉണ്ടാവേണ്ട പന്തക്കിടാങ്ങളുടെ താമസം കരിമ്പനക്കൽ ചാത്തോത്ത് കയ്യാലയിൽ പാട്ടാളിയോടപ്പമാണ്. ഇവരുടെ ഉത്തരവാദിത്വം പാട്ടാളി സ്ഥാനീകനായ കുറിഞ്ഞിലാട്ട് ശിവകൃഷ്ണനാണ്.
ബാവലിയുടെ കരയിലെ കാനനക്ഷേത്രത്തിൽ മനുഷ്യന്റെയും പ്രകൃതിയുടെയും ഉത്സവകാലമാണിത്. ഭക്തരെ സംബന്ധിച്ചെടത്തോളം ദക്ഷയാഗം നടന്ന സ്ഥലമെന്ന് വിശ്വസിക്കുന്ന കൊട്ടിയൂരിൽ എത്താൻ കഴിയുന്നതുപോലും പുണ്യമാണ്. ചടങ്ങുകളിലെയും പൂജാരീതികളിലെയും വ്യത്യസ്തമാർന്ന ശൈവരീതികൾ ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നു. ഇവിടെ ഓരോ കർമ്മങ്ങൾക്കും പ്രത്യേക സ്ഥാനികരും അവർക്ക് പ്രത്യേക പേരുകളും ഉണ്ട്. ഇവരിൽ അതീവ പ്രാധാന്യമുള്ള സ്ഥാനീകരാണ് പന്തക്കിടാങ്ങൾ. യാഗോത്സവത്തിലെ മുഴുവൻ ചടങ്ങുകളും ദർശിക്കുവാൻ അവകാശമുളളതും ഇവർക്കമാത്രമാണ്.
ഹിന്ദുക്കളിലെ എല്ലാ വിഭാഗങ്ങൾക്കും തുല്ല്യ പ്രാധാന്യമുള്ള കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ വളരെ പ്രാധാന്യമുള്ള സ്ഥാനീകരാണ് പന്തക്കിടാങ്ങൾ. ശീവേലി,ശ്രീഭൂതബലി വാളാട്ടം, കളഭാട്ടം, കലശാട്ടം എന്നീ ചടങ്ങുകൾക്ക് ഇവർ കത്തിച്ച പന്തങ്ങളുമായി കൂടെ തന്നെ വേണം. മകം മുതൽ നടക്കുന്ന കല പൂജകൾക്ക് രാത്രി മുഴുവനും പന്തവുമായി സ്ഥലത്ത് നിൽക്കണം. ആകെ രണ്ടു പേർ മാത്രമാണ് പന്തക്കിടാങ്ങൾ.
മഴയുണ്ടങ്കിൽ തൊപ്പിയ്ക്കുട തലയിൽ വയ്ക്കാം. വലതു കൈവശം എരിയുന്ന പന്തവും ഇടതു കൈയിൽ മുളങ്കുറ്റിൽ എണ്ണയുമായാണ് നിൽപ്പ്. കൊതുകോ ഉറുമ്പോ കടിച്ചാൽ പോലും അനങ്ങരുതെന്നാണ് ശാസ്ത്രം.
ഒരു ദിവസം കുറഞ്ഞത് നാല് പ്രാവശ്യമെങ്കിലും ഇവർ കുളിക്കണം. ചിലപ്പോൾ അത് ഏഴാകും. മുങ്ങിതോർത്താതെ വേണം പന്തം പിടിക്കുവാൻ. ചില ചടങ്ങുകൾക്ക് മണിക്കുറുകളോളം ഒറ്റ നില്പായിരിക്കും. വൈശാഖ മഹോത്സവത്തിന്റെ മുഴുവൻ നാളും സന്നിധാനത്ത് തന്നെ ഉണ്ടാവേണ്ട പന്തക്കിടാങ്ങളുടെ താമസം കരിമ്പനക്കൽ ചാത്തോത്ത് കയ്യാലയിൽ പാട്ടാളിയോടപ്പമാണ്. ഇവരുടെ ഉത്തരവാദിത്വം പാട്ടാളി സ്ഥാനീകനായ കുറിഞ്ഞിലാട്ട് ശിവകൃഷ്ണനാണ്.
യാഗോത്സവ സന്നിധാനത്ത് തെറ്റുകൾ ആര് ചെയ്താലും അടിയന്തിര യോഗത്തിന് കുറ്റക്കാരെ ശിക്ഷിക്കാം. ഇത്തരത്തിൽ നൽകുന്ന ശിക്ഷ പിഴപ്പിക്കൽ എന്ന പേരിലാണറിയപ്പെടുന്നത്. എന്നാൽ ആക്കൽ ഊരാളൻ, ഒറ്റപ്പിലാൻ പണിക്കർ, പടിഞ്ഞിറ്റ നമ്പൂതിരി ,പന്തക്കിടാങ്ങൾ എന്നീ നാല് സ്ഥാനീകരെ പിഴപ്പിക്കുവാൻ ആർക്കും അധികാരമില്ലെന്നതും ഇവിടുത്തെ പ്രത്യേകതയാണ്.
ഇതിൽ നിന്നും പന്തക്കിടാങ്ങളുടെ മഹത്വം മനസ്സിലാക്കാം. കൊട്ടിയൂർ അക്കരെ സന്നിധാനത്തെ സൂര്യചന്ദ്രൻമാരാണ് ഈ പന്തക്കിടാങ്ങൾ. ഭഗവതിയുടെ മുന്നിൽ സൂര്യനും, ഭഗവാന്റെ മുന്നിലെ ചന്ദ്രനുമാണ് ഇവർ. പൊന്ന്യം സ്വദേശി സജി നാഥും, കണ്ണൂർ മുണ്ടേരി സ്വദേശി രാജേഷുമാണ് ഇപ്പോഴത്തെ പന്തക്കിടാങ്ങൾ. നീരെഴുന്നെള്ളത്ത് നാൾ കൊട്ടിയൂരിലെത്തിയ പന്തക്കിടാങ്ങൾക്ക് തൃക്കലശാട്ട് കഴിഞ്ഞ് യാത്രാബലി കഴിഞ്ഞ് മാത്രമെ കൊട്ടിയൂരിൽ നിന്ന് പുറത്ത് പോകാൻ അനുവാദമുള്ളു.
.jpg)

