പാകിസ്ഥാനികളുടെ ഒരു കാര്യം, കാനഡയിലേക്ക് കുടിയേറാന്‍ പുതിയ തന്ത്രം, ഹോട്ടലുകളില്‍ നിന്നും എയര്‍ഹോസ്റ്റസുമാര്‍ കൂട്ടമായി മുങ്ങുന്നു
ടൊറന്റോ: പാകിസ്ഥാന്‍ വിമാനത്തിലെ ജീവനക്കാരികള്‍ കാനഡയില്‍ വെച്ച് മുങ്ങുന്നത് തുടര്‍ഥയാകുന്നു. ഏറ്റവുമൊടുവില്‍ ഇസ്ലാമാബാദില്‍ നിന്നുള്ള വിമാനത്തില്‍ ടൊറന്റോയില്‍ വന്നിറങ്ങിയ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനത്തിലെ മറിയം റാസയാണ് അധികൃതര്‍ അറിയാതെ മുങ്ങിയത്. മറിയത്തെ തിരഞ്ഞെത്തിയവര്‍ക്ക് ഇവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നും കിട്ടിയത് കുറിപ്പ് മാത്രം. നന്ദി പിഐഎ എന്നാണ് കുറിപ്പിലുള്ളത്.
tRootC1469263">കഴിഞ്ഞദിവസമാണ് ഇസ്ലാമാബാദില്‍ നിന്നുള്ള പിഐഎ വിമാനത്തിലെ ജീവനക്കാരിയായ മറിയം ടൊറന്റോയില്‍ വന്നിറങ്ങിയയത്. എന്നാല്‍ ഒരു ദിവസം കഴിഞ്ഞ് കറാച്ചിയിലേക്കുള്ള മടക്ക വിമാനത്തില്‍ ഡ്യൂട്ടിക്ക് റിപ്പോര്‍ട്ട് ചെയ്തില്ല. മറിയത്തെ അന്വേഷിച്ച് അധികൃതര്‍ ഹോട്ടല്‍ മുറി തുറന്നപ്പോള്‍, നന്ദി, പിഐഎ എന്ന കുറിപ്പിനൊപ്പം അവരുടെ പിഐഎ യൂണിഫോം കണ്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2024 ജനുവരിയില്‍ പിഐഎ ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് ഫൈസ മുഖ്താര്‍ കാനഡയില്‍ നിന്നും മുങ്ങിയിരുന്നു. കാനഡയില്‍ ഇറങ്ങി ഒരു ദിവസം കഴിഞ്ഞ് കറാച്ചിയിലേക്ക് മടങ്ങാന്‍ നിശ്ചയിച്ചിരുന്ന ഫൈസ മുഖ്താര്‍ വിമാനത്തില്‍ കയറാതെ അപ്രത്യക്ഷനായി. പിഐഎ ക്രൂ അംഗങ്ങള്‍ 2018 മുതല്‍ കാനഡയില്‍ അഭയം തേടുന്നുണ്ട്.
പാകിസ്ഥാനിലെ അവരുടെ ഭാവിയെക്കുറിച്ച് ഈ വനിതകള്‍ക്ക് ഉറപ്പില്ല. വിദഗ്ദ്ധരായ പ്രൊഫഷണലുകള്‍ കൂട്ടത്തോടെ ഇസ്ലാമിക് റിപ്പബ്ലിക്കില്‍ നിന്ന് പുറത്തുപോവുകയാണ്. 7 പിഐഎ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ 2023 ല്‍ കാനഡയില്‍ അപ്രത്യക്ഷരായിരുന്നു. കാനഡയില്‍ വിമാനത്തിലെത്തുന്ന ഇവര്‍ അഭയാര്‍ത്ഥികളാകാനാണ് മുങ്ങുന്നത്.
കനേഡിയന്‍ ഗവണ്‍മെന്റിന്റെ ഉദാരമായ പദ്ധതിയാണ് ഇതിന് കാരണമെന്ന് പാകിസ്ഥാന്‍ കുറ്റപ്പെടുത്തുന്നു. അഭയാര്‍ത്ഥികളായി എത്തുന്നവര്‍ക്ക് കാനഡ പിന്നീട് ജോലിയും ജീവിതവും നല്‍കും. ജീവനക്കാരുടെ കുറഞ്ഞ ശമ്പളവും പാകിസ്ഥാനിലെ രാഷ്ട്രീയ അസ്ഥിരതയുമെല്ലാം ഇത്തരം സംഭവങ്ങള്‍ക്കിടയാക്കുന്നുണ്ട്.
വിമാനക്കമ്പനിയെ നവീകരിക്കുന്നതിനുള്ള നടപടിയെന്ന നിലയില്‍, പാക്കിസ്ഥാനിലെ തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് പിഐഎയുടെ സ്വകാര്യവല്‍ക്കരണത്തിന് പാകിസ്ഥാന്‍ കാബിനറ്റ് അംഗീകാരം നല്‍കിയിരുന്നു.
.jpg)


