പാകിസ്ഥാന്‍ ആര്‍മി ചീഫ് അസിം മുനീര്‍ യുഎസ് സ്‌കാനറില്‍, ചാര സംഘടന നിരീക്ഷിക്കും, ഇറാനുമായി അടുത്ത ബന്ധം

asim munir trump

മിഡില്‍ ഈസ്റ്റിലെ പിരിമുറുക്കങ്ങള്‍ക്കിടയില്‍ യു.എസും ഇറാനും തമ്മിലുള്ള സമാധാന ചര്‍ച്ചകളില്‍ ഇസ്ലാമാബാദ് മധ്യസ്ഥന്റെ റോളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തി കൂടിയാണ് അസീം മുനീര്‍.

വാഷിംഗ്ടണ്‍: പാകിസ്ഥാന്‍ ആര്‍മി ചീഫ് ജനറല്‍ അസിം മുനീറിനെ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം നിരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഇറാനുമായുള്ള അസിം മുനീറിന്റെ ദീര്‍ഘകാല ബന്ധങ്ങളാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

മിഡില്‍ ഈസ്റ്റിലെ പിരിമുറുക്കങ്ങള്‍ക്കിടയില്‍ യു.എസും ഇറാനും തമ്മിലുള്ള സമാധാന ചര്‍ച്ചകളില്‍ ഇസ്ലാമാബാദ് മധ്യസ്ഥന്റെ റോളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തി കൂടിയാണ് അസീം മുനീര്‍. ഫോക്‌സ് ന്യൂസ് പ്രകാരം, ഇറാനിലെ ഉന്നത സൈനിക നേതൃത്വവുമായുള്ള മുനീറിന്റെ വ്യക്തിപരമായ ബന്ധങ്ങള്‍ ട്രംപ് ഭരണകൂടത്തിന് റെഡ് ഫ്‌ലാഗ് ആണെന്നാണ് യു.എസ്. ഇന്റലിജന്‍സ് വൃത്തങ്ങള്‍ കരുതുന്നത്.

മുനീര്‍ സ്ലെയിന്‍ ഖുദ്‌സ് ഫോഴ്സ് കമാന്‍ഡര്‍ ഖാസിം സൊലൈമാനിയുമായും ഐ.ആര്‍.ജി.സി കമാന്‍ഡര്‍ ഹൊസൈന്‍ സലാമിയുമായും ഉറ്റ ബന്ധം പുലര്‍ത്തിയിരുന്നു എന്നാണ് റിട്ടയേര്‍ഡ് പാകിസ്ഥാനി ജനറല്‍ അഹമ്മദ് സഈദ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞത്. ഇതുവഴി മുനീര്‍ വാഷിംഗ്ടണും തെഹ്‌റാനും തമ്മിലുള്ള അനൗപചാരിക ബാക്ക് ചാനലായി പ്രവര്‍ത്തിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ട്രംപ് നേരത്തെ മുനീറിനെ തന്റെ ഫേവറിറ്റ് ഫീല്‍ഡ് മാര്‍ഷല്‍ എന്ന് പരസ്യമായി പ്രശംസിച്ചിരുന്നു. എന്നാല്‍, ഫൗണ്ടേഷന്‍ ഫോര്‍ ഡിഫന്‍സ് ഓഫ് ഡെമോക്രസീസിലെ ബില്‍ റോഗിയോ പറയുന്നത്, ട്രംപ് പാകിസ്ഥാനികളെ വിശ്വസിക്കരുത് എന്നാണ്. അഫ്ഗാനിസ്ഥാനില്‍ താലിബാനെ പിന്തുണച്ചുകൊണ്ട് യു.എസിന്റെ സഹായം വാങ്ങിയ ചരിത്രമുള്ള പെര്‍ഫിഡിയസ് അലൈ ആണ് പാകിസ്ഥാന്‍. മുനീറിന്റെ ഐ.ആര്‍.ജി.സിയുമായുള്ള ബന്ധം ട്രംപ് ഭരണകൂടത്തിന് വലിയ റെഡ് ഫ്‌ലാഗാണ്.

2025 മെയ് മാസത്തിലെ ഇന്ത്യ പാകിസ്ഥാന്‍ പ്രതിസന്ധിയില്‍ മുനീര്‍ ട്രംപുമായി അടുത്ത ബന്ധം സ്ഥാപിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, യു.എസ്. സുരക്ഷാ വിദഗ്ധര്‍ പാകിസ്ഥാന്റെ വിശ്വാസയോഗ്യതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയാണ്.

Tags