പാര്‍ലമെന്റില്‍ അര്‍ദ്ധരാത്രിയും നിര്‍ണായക ചര്‍ച്ച നടക്കവെ ജര്‍മനിയില്‍ ചുറ്റിയടിച്ച് രാഹുല്‍ ഗാന്ധി, ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് മുങ്ങുന്നത് ഇതാദ്യമല്ല

Rahul Gandhi
Rahul Gandhi

ഗ്രാമീണജനതയുടെ ജീവനാഡിയായ തൊഴിലുറപ്പ് പദ്ധതിയെ നശിപ്പിക്കുമെന്ന് പ്രതിപക്ഷം ആരോപിക്കുന്ന ബില്ലില്‍ ചൂടേറിയ ചര്‍ച്ചയാണ് പുരോഗമിക്കുന്നത്. ബില്ലിനെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ എതിര്‍ക്കാന്‍ മുന്നിട്ടിറങ്ങേണ്ട സമയത്താണ് രാഹുലിന്റെ അസാന്നിധ്യമെന്നതാണ് ശ്രദ്ധേയം.

ന്യൂഡല്‍ഹി: രാജ്യമെങ്ങും പ്രക്ഷോഭം അലയടിച്ചേക്കുമെന്ന് കരുതുന്ന തൊഴിലുറപ്പ് ബില്ലില്‍ പാര്‍ലമെന്റില്‍ അര്‍ദ്ധരാത്രിയും നിര്‍ണായക ചര്‍ച്ച നടക്കവെ വിദേശത്തേക്ക് മുങ്ങി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

ഗ്രാമീണജനതയുടെ ജീവനാഡിയായ തൊഴിലുറപ്പ് പദ്ധതിയെ നശിപ്പിക്കുമെന്ന് പ്രതിപക്ഷം ആരോപിക്കുന്ന ബില്ലില്‍ ചൂടേറിയ ചര്‍ച്ചയാണ് പുരോഗമിക്കുന്നത്. ബില്ലിനെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ എതിര്‍ക്കാന്‍ മുന്നിട്ടിറങ്ങേണ്ട സമയത്താണ് രാഹുലിന്റെ അസാന്നിധ്യമെന്നതാണ് ശ്രദ്ധേയം.

tRootC1469263">

ജര്‍മനിയില്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ള്യുവിന്റെ ഫാക്ടറി രാഹുല്‍ സന്ദര്‍ശിക്കുമ്പോഴാണ് ബില്‍ ലോക്സഭ ബുധനാഴ്ച ചര്‍ച്ചയ്ക്കെടുത്തത്. സുപ്രധാന ബില്ലുകള്‍ പരിഗണിക്കുന്നതിനാല്‍ മൂന്നുദിവസം പാര്‍ലമെന്റില്‍ നിര്‍ബന്ധമായും ഹാജരായിരിക്കണമെന്ന കോണ്‍ഗ്രസ് വിപ്പ് ലംഘിച്ചാണ് വിദേശയാത്ര. ശനിയാഴ്ച വരെ രാഹുല്‍ ജര്‍മനിയില്‍ തുടരും.

ഇതാദ്യമായല്ല പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ രാഹുല്‍ വിദേശത്തേക്ക് മുങ്ങുന്നത്. ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് വോട്ടര്‍ അധികാര്‍ യാത്ര സംഘടിപ്പിച്ച രാഹുല്‍ പിന്നീട് കാര്യമായ പ്രചാരണത്തിന് മെനക്കെടാതെ തുടര്‍ച്ചയായ വിദേശപര്യടനത്തിലായിരുന്നു. ആറുമാസത്തിനിടെ അഞ്ചുവട്ടമാണ് വിദേശത്തേക്ക് പോയത്.

ജൂണ്‍ 25 മുതല്‍ ജൂലൈ ആറ് വരെ ലണ്ടനിലായിരുന്നു. സെപ്തംബര്‍ നാല് മുതല്‍ എട്ട് വരെ മലേഷ്യയിലേക്ക് പോയി. സെപ്തംബറില്‍ തന്നെ ബ്രസീലും കൊളംബിയയും സന്ദര്‍ശിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം ചുരുക്കം ദിവസങ്ങളില്‍ മാത്രമാണ് ബിഹാറിലേക്ക് പോയത്.

തോല്‍വിയെ അഭിമുഖീകരിക്കാന്‍ ബുദ്ധിമുട്ടുള്ള നേതാവാണ് രാഹുലെന്നും അതുകൊണ്ടാണ് വിദേശത്തേക്ക് പോകുന്നതെന്നും നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. പ്രതിപക്ഷത്തെ മുന്നില്‍നിന്നും നയിക്കാന്‍ ഉത്തരവാദിത്തപ്പെട്ട വ്യക്തി നിര്‍ണായക സമയങ്ങളില്‍ വിദേശത്തേക്ക് മുങ്ങുന്നത് ഇന്ത്യ സഖ്യത്തെ പ്രതിരോധത്തിലാക്കുന്നുണ്ട്.
 

Tags