കേരളം 2029ല്‍ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പിലേക്ക്?, തന്ത്രപൂര്‍വം കരുക്കള്‍ നീക്കി ബിജെപി, അതിവേഗം തിരിച്ചുവരാന്‍ എല്‍ഡിഎഫിന് അവസരം ഒരുങ്ങുന്നു
നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നൂറിലധികം സീറ്റുകളില്‍ ജയിച്ച കേരളത്തില്‍ അഞ്ചു വര്‍ഷത്തിന് മുന്‍പ് വീണ്ടുമൊരു തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഇടതുപക്ഷത്തിന് തിരിച്ചുവരാനുള്ള സാഹചര്യമുണ്ടാകും.
തിരുവനന്തപുരം: ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം വീണ്ടും മാറ്റിമറിക്കാന്‍ പോകുന്ന പ്രധാന പരിഷ്‌കാരമാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്. 2024-ലെ ലോകസഭാ തിരഞ്ഞെടുപ്പിനു ശേഷം ബിജെപി സര്‍ക്കാര്‍ ഈ ആശയവുമായി ത്വരിതഗതിയില്‍ മുന്നോട്ടുപോയി. 2024 ഡിസംബറില്‍ ഭരണഘടന (129ാം ഭേദഗതി) ബില്ലും യൂണിയന്‍ ടെറിട്ടറി നിയമ ഭേദഗതി ബില്ലും പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടു. ഇത് ഇപ്പോള്‍ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റിയുടെ പരിശോധനയിലാണ്. 2029-ലെ ലോകസഭാ തിരഞ്ഞെടുപ്പോടൊപ്പം സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളും ഏകീകരിച്ചേക്കും എന്നാണ് ജെപിസി നല്‍കുന്ന സൂചന.
തിരഞ്ഞെടുപ്പ് ചെലവ് കുറയ്ക്കല്‍, മോഡല്‍ കോഡ് ഓഫ് കണ്ടക്ട് (MCC) മൂലമുള്ള ഭരണതടസ്സങ്ങള്‍ കുറയ്ക്കല്‍, ഭരണ സ്ഥിരത, GDP യില്‍ 1.5-1.6% വളര്‍ച്ച തുടങ്ങിയവയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പ്രതിപക്ഷ കക്ഷികള്‍ ഇതിനെ എതിര്‍ക്കുന്നു. ഫെഡറലിസത്തിന് ഭീഷണി, സംസ്ഥാനങ്ങളുടെ സ്വയംനിര്‍ണയാവകാശം കുറയ്ക്കല്‍, ദേശീയ പ്രശ്‌നങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ മുഖ്യവിഷയമാകല്‍ തുടങ്ങിയവയാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ പ്രാദേശിക പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പ് വേളയില്‍ മൂടിവെക്കപ്പെടാന്‍ ഇടയാക്കും.
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നൂറിലധികം സീറ്റുകളില്‍ ജയിച്ച കേരളത്തില്‍ അഞ്ചു വര്‍ഷത്തിന് മുന്‍പ് വീണ്ടുമൊരു തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഇടതുപക്ഷത്തിന് തിരിച്ചുവരാനുള്ള സാഹചര്യമുണ്ടാകും.
കേരളത്തില്‍ ആദ്യമായി 3 സീറ്റുകള്‍ നേടിയ ബിജെപിക്കും നില മെച്ചപ്പെടുത്താനുള്ള അവസരമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനം മെച്ചപ്പെടുത്താറുള്ള ബിജെപി അത് നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടമാകുമെന്നാണ് കണക്കുകൂട്ടുന്നത്. ദക്ഷിണേന്ത്യയിലെ ബിജെപിയുടെ വിജയത്തിന് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നേട്ടമാകും.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നിയമം വന്നാല്‍ 2026-ല്‍ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളായ കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ തുടങ്ങിയവയുടെ നിയമസഭകളുടെ കാലാവധി കുറയ്ക്കപ്പെടാം.
രാജ്യവ്യാപകമായി ബിജെപിക്ക് സംസ്ഥാനങ്ങളിലെല്ലാം മികച്ച പ്രകടനം മെച്ചപ്പെടുത്താനും സാധിച്ചേക്കും. ബിജെപി ദേശീയ തലത്തില്‍ ശക്തമായ നിലപാട് നിലനിര്‍ത്തിയാല്‍ ഒരുമിച്ചുള്ള തിരഞ്ഞെടുപ്പില്‍ തരംഗം സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.
കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ പ്രാദേശിക പ്രശ്‌നങ്ങള്‍ മറയ്ക്കപ്പെടുകയും പകരം ദേശീയ രാഷ്ട്രീയം മാത്രം ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നത് നേട്ടമാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
.jpg)

