ഒന്നായി വീണ്ടും, എൻ എസ്സ് എസ്സ് - എസ് എൻ ഡി പി കൈകോർക്കുന്നു ; വിസ്മയം തീർക്കാൻ ഐക്യ കാഹളം
ജി സുകുമാരൻ നായർ ഇത്രയധികം പ്രസന്നവദനായി ഒരു വാർത്താ സമ്മേളനം നടത്തുന്നതും എല്ലാ ചോദ്യങ്ങൾക്കും എത്ര സമയമെടുത്തും മറുപടി പറയുന്നതും ഇത് ആദ്യമായിട്ടാണ്. വെള്ളാപള്ളി നടേശൻ തനിക്കെതിരെ നടത്തിയ എല്ലാ പ്രസ്താവനകളേയും മറക്കുന്നുവെന്നും അദ്ദേഹത്തിന്റെ പ്രായത്തെയും മഹാൻമാർ ഇരുന്ന ആ സ്ഥാനത്തെയും പരിപൂർണ്ണമായും ബഹുമാനിക്കുന്നു എന്ന സുകുമാരൻ നായരുടെ പ്രസ്ഥാവന ചരിത്രത്തൽ ഇടം നേടാൻ സാധ്യതയുള്ളതാണ്.
ദീപു മറ്റപ്പള്ളി
ഐക്യം ഒരു സമൂഹത്തിന് അത്യന്താപേക്ഷികമാണ്. അതിന്റെ കാഹളധ്വനിയാണ് ഞായറാഴ്ച്ച രാവിലെ മുതൽ കേട്ടുതുടങ്ങിയത്. എൻ എസ്സ് എസ്സ് - എസ് എൻ ഡി പി സംഘടനകളുടെ ജനറൽ സെക്രട്ടറിമാർ ഒന്നിന് പിന്നാലെ ഒന്നായി വാർത്താ സമ്മേളനം വിളിച്ച് തങ്ങളുടെ സമുദായങ്ങളുടെ ഐക്യത്തിനുള്ള പ്രഖ്യാപനം നടത്തിയത്. കേരളത്തിലെ ഭരണപക്ഷം ഒഴികെയുള്ള മുന്നണികൾക്ക് നെഞ്ചിടിപ്പ് വർദ്ധിപ്പിച്ചിരിക്കുകയാണ്.
tRootC1469263">ഇരു സമുധായങ്ങളും ഐക്യം പ്രഖ്യാപിക്കുമ്പോഴും തങ്ങളുടെ പ്രഖ്യാപിത നയങ്ങൾക്ക് വിഖ്യാതമുണ്ടാക്കാതെ മാത്രമെ ഐക്യത്തിനുള്ള പൊതു നയം രൂപപ്പെടുത്തുകയുള്ളുെവെന്ന് ഇരു നേതാക്കളും അസന്നിഗ്ധമായി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരിക്കുകയാണ്. ഇത് കേരള പൊതു സമൂഹം പൊതുവെ സ്വാഗതം ചെയ്യുന്ന കാഴ്ച്ചയാണ് കണ്ടുവരുന്നത്. മുൻ കാലങ്ങളിലെ പോലെ എൻ എസ്സ് എസ്സ്, എസ് എൻ ഡി പി ഐക്യത്തിന് കുറഞ്ഞ കാലയളവ് ഉണ്ടാകരുതെന്നാണ് എല്ലാവരും ആശിക്കുന്നത്.
വാർത്താ സമ്മേളനത്തിൽ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് വാർത്താ ലോകത്തിന് 'വിസ്മയം ' തീർത്ത് തുടക്കം കുറിച്ചത്. പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും തുടർന്ന് എൻ എസ്സ് എസ്സ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരും ഒന്നിനു പുറകെ ഒന്നായി തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയതോടെ ഇവർ ആയിരുന്നു വാർത്താ താരങ്ങൾ.

വെള്ളാപ്പള്ളി നടേശനും ജി സുകുമാരൻ നായരും പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പല്ലും നഖവും ഉപയോഗിച്ച് ആക്രമിക്കുന്ന കാഴ്ച്ചയാണ് കണ്ടത്. സതീശനാകട്ടെ ഇരുവർക്കെതിരെയും പതിവിനു വിപരീതമായി ശക്തികുറഞ്ഞ ഭാഷയിലാണ് വിമർശനം ഉന്നയിച്ചതും തനിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടി പറഞ്ഞതും.
ജി സുകുമാരൻ നായർ എൻ എസ്സ് എസ്സിന്റെ പ്രധാന ചുമതല ഏറ്റെടുത്തിട്ട് ഒന്നര പതിറ്റാണ്ട് പിന്നിടുന്നു. ഇതിനിടെ മാധ്യമങ്ങളെ അടക്കം പുറത്തു നിർത്തിയ സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇത്രയധികം പ്രസന്നവദനായി ഒരു വാർത്താ സമ്മേളനം നടത്തുന്നതും എല്ലാ ചോദ്യങ്ങൾക്കും എത്ര സമയമെടുത്തും മറുപടി പറയുന്നതും ഇത് ആദ്യമായിട്ടാണ്. വെള്ളാപള്ളി നടേശൻ തനിക്കെതിരെ നടത്തിയ എല്ലാ പ്രസ്താവനകളേയും മറക്കുന്നുവെന്നും അദ്ദേഹത്തിന്റെ പ്രായത്തെയും മഹാൻമാർ ഇരുന്ന ആ സ്ഥാനത്തെയും പരിപൂർണ്ണമായും ബഹുമാനിക്കുന്നു എന്ന സുകുമാരൻ നായരുടെ പ്രസ്ഥാവന ചരിത്രത്തൽ ഇടം നേടാൻ സാധ്യതയുള്ളതാണ്. ദേശീയ ഭരണകക്ഷി ബിജെപിക്കെതിരെ ഒരു മയവുമില്ലാത്ത രീതിയിൽ വിമർശിക്കുന്നതിന് സുകുമാരൻ നായർ മണിക്കൂറുകളോളം സമയമെടുത്തു.
ശബരിമല വിഷയത്തിൽ എൻ എസ് എസ് സ്വീകരിച്ച നിലപാടിനോട് ആദ്യം യോജിച്ച യു ഡി എഫും ബിജെപിയും പിന്നീട് ഒളിച്ചോടുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത് എന്നും സുകുമാരൻ നായർ വ്യക്തമാക്കി. ഇതിൽ നിന്നും മനസിലാകുന്നത് ഹിന്ദുക്കളുടെ അട്ടിപ്പേറവകാശം ബിജെപിക്കാണെന്ന അവകാശവാദം തള്ളി ആർക്കും
അടിയറ വച്ചിട്ടില്ലെന്നും എൻ എസ് എസ് അന്ന് സ്വീകരിച്ച നിലപാട് ഇപ്പോൾ വരെയും അണുവിട വ്യത്യസമില്ലാതെ തുടരുന്നത് പലരെയും വിളറി പിടിപ്പിച്ചിരിക്കുകയാണെന്നും വ്യക്തമാക്കുന്നു.
ഇരു മുന്നണികൾക്കും വാക്ക് ഒന്നും പ്രവർത്തി മറ്റൊന്നുമാണ് മുസ്‌ലിം സമുദായത്തോട് യാതൊരു പിണക്കമോ വിദ്വേഷമോ ഇല്ല. എന്നാൽ ചില സംഘടനകൾ നടത്തുന്ന ദേശവിരുദ്ധ പ്രവർത്തങ്ങളെയാണ് ഹിന്ദുക്കൾ എതിർക്കുന്നത്. ഇത് തന്നെയാണ് വെള്ളാപ്പള്ളി നടേശനും വ്യക്തമാക്കിയിരിക്കുന്നത്. ഇടത് സർക്കാർ ശബരിമല വിഷയങ്ങളിൽ ആദ്യം ചില അനാവശ്യ നിലപാടുകൾ സ്വീകരിക്കുകയും പിന്നീട് അത് തിരുത്താൻ തയ്യാറായതിൽ അവരെ അഭിനന്ദിക്കുകയും എൻ എസ് എസ് ചെയ്തിട്ടുണ്ട്. അതിന് സമരസപ്പെടുകയല്ലേ വേണ്ടത് എന്ന് അദ്ദേഹം പറഞ്ഞതിനോട് ഒരു മലയാളിക്കും എതിരഭിപ്രായം ഉണ്ടാകാൻ ഇടയില്ല.
അവസാനം നടന്ന എൻ എസ് എസ് - എസ് എൻ ഡി പി ഐക്യം തകർത്തത് മുസ്‌ലിം ലീഗ് ആണെന്ന വെള്ളാപ്പള്ളിയുടെ അഭിപ്രായം വരും നാളുകളിൽ ഏറെ ചർച്ച ചെയ്യപ്പെടാമെങ്കിലും ഐക്യശ്രമത്തിന് മുൻ കൈയെടുത്ത നടേശന്റെ കാഴ്ചപ്പാട് ഏറെ ശ്ലാഘനീയമാണ്. ഇന്നലെ കുരുത്ത (പൂത്ത - വെള്ളാപ്പള്ളി ശൈലി) തകരെ എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വെള്ളാപ്പള്ളി വിമർശിച്ചിരിക്കുന്നത്.ഇതിനോട് യോജിക്കാൻ പറ്റില്ലെങ്കിലും ഈ രണ്ടു സമുദായങ്ങളോടും സതീശൻ കഠിനമായി എന്തൊക്കെ ചെയ്തുവെന്ന് നാം കാണേണ്ടതുണ്ട്. അതാണ് ഇരുവരും വാർത്താസമ്മേളനത്തിൽ ഒരു പോലെ വി ഡി സതീശനെ വിമർശിക്കാൻ ഇടയായതെന്ന് ഏതൊരു കൊച്ചു കുട്ടിക്ക് പോലും മനസിലാകും.

വി സതീശൻ മുൻപ് പറഞ്ഞ കാര്യങ്ങളിൽ ഞാനൊന്നും അറിയില്ലേ രാമനാരായണ എന്ന മട്ടിൽ ഒഴിഞ്ഞു മാറിയത് ഈ ആരോപണങ്ങളിൽ എല്ലാം കഴമ്പുണ്ടെന്ന കാര്യങ്ങളിൽ വ്യക്തമാണ്. മുൻപ് അവഹേളനത്തോടെ കണ്ടിരുന്ന എൻ എസ് എസ് - എസ് എൻ ഡി പി ജനറൽ സെക്രട്ടറിമാരെ വളരെ ബഹുമാനത്തോടെ ഞാൻ അവരുടെ പറയാതെയും സ്ഥാനങ്ങളും ബഹുമാനിക്കുന്നു. ഈ വ്യക്തമാക്കലിലൂടെ ചില സൂചനകൾ ഒളിഞ്ഞിരിപ്പുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകൻ പറയുന്നതിനെയും അവഗണിക്കാനാവില്ല.
എൻ എസ് എസ്സിന്റെയും എസ് എൻ ഡി പിയുടെയും പരമാധികാരികൾ പറയാതെ പറഞ്ഞത് മൂന്നാം തവണയും എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വരുമെന്നും തിരഞ്ഞെടുപ്പ് സമയങ്ങളിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും മതസാമുദായിക നേതാക്കളുടെ തിന്ന നിറങ്ങുന്നത് പതിവാണെന്നും ആവശ്യം കഴിയുമ്പോൾ വിദ്യാസമ്പന്നരുടെ നാടായ കേരളത്തിൽ അത് തെറ്റാണെന്ന് പറയുന്നതും മറ്റൊരു വിരോധാഭാസമാണെന്നും മതത്തേക്കാൾ വെളിപ്പെടുത്തുന്നത് പ്രബുദ്ധ കേരളം രണ്ട വട്ടം ആലോചിക്കേണ്ടതാണ്.
നായാടിമുതൽ നസ്രാണിവരെ ഒരുമിച്ചു നിൽക്കേണ്ട കാലമാണ് ഇപ്പോഴെന്ന് ജനറൽ സെക്രട്ടറിമാർ വിശദീകരിക്കുമ്പോൾ അതിനെ കുറച്ചു കാണേണ്ട കാര്യം ഇല്ല. അതിനുള്ള പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പിന്റെ 24 മണിക്കൂർ മുൻപ് വരെ കാത്തിരിക്കാതെ അടുത്ത ദിവസങ്ങളിൽ പ്രവർത്തനം ആരംഭിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എൻ എസ് എസ് - എസ് എൻ ഡി പി ഐക്യത്തിലുള്ള രാഷ്ട്രീയമെന്ത് തന്നെ ആണെങ്കിലും ഹിന്ദുക്കളുടെ ഐക്യം അത് ഉത്തമ ബോധ്യത്തോടെ നിറവേറ്റപ്പെട്ടാൽ സാക്ഷര കേരളം രജ്യത്തിന് തന്നെ മാതൃകയാകും. ഇതിന് സർവ്വാദരണീയനായ ശ്രീനാരായണ ഗുരുദേവൻ്റെയും സമുദായ ആചാര്യൻ മന്നത് പത്മനാഭന്റെയും ആഗ്രഹങ്ങൾ കൈതാങ്ങാകട്ടെ.
.jpg)


