പക്വതയില്ല, പോരാട്ടങ്ങളില്ല ; സ്വന്തം കയ്യിലിരുപ്പിൽ കാലുതട്ടി വീഴുമോ വി.ഡി.സതീശൻ?

No maturity, no struggles; will V.D. Satheesan stumble and fall in his own hands?

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ എംഎൽഎ എന്ന  നിലയിൽ മോശമല്ലാത്ത പ്രകടനം നിയമസഭയിലും സഭയ്ക്കു പുറത്തും കാഴ്ചവെക്കാൻ വി.ഡി.സതീശന് കഴിഞ്ഞിരുന്നു. എന്നാൽ, സ്വന്തം ഗുരുനാഥനായ രമേശ് ചെന്നിത്തലയെ പുറംകാലുകൊണ്ടു പിന്തള്ളി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത ശേഷം സതീശന് സംഘാടകനെന്ന നിലയിലോ പാർലിമെന്റേറിയൻ എന്ന നിലയിലോ തെല്ലും ശോഭിക്കാൻ കഴിഞ്ഞിട്ടില്ല.

 തിരുവനന്തപുരം : കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭൂരിപക്ഷം കിട്ടുന്ന സാഹചര്യം മുന്നിൽക്കണ്ട് മുഖ്യമന്ത്രിസ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ച് രംഗത്തിറങ്ങി കളി തുടങ്ങിയ വി.ഡി.സതീശന് തിരിച്ചടിയാവുന്നത് പ്രതിപക്ഷ നേതാവിന്റെ കസേരയിലെ മോശം ട്രാക്ക് റെക്കോഡ്.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം സതീശൻ പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുത്തത് കോൺഗ്രസിനും യുഡിഎഫിനും പുതിയ പ്രതീക്ഷകൾ നൽകിയെങ്കിലും തുടർന്നങ്ങോട്ട് സതീശന്റെ നിലപാടുകളും പ്രവർത്തനങ്ങളും കോൺഗ്രസിന്റെയും മുന്നണിയുടെയും ജനപിന്തുണയെയും സ്വീകാര്യതയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് പാർട്ടി കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്. കൂട്ടായ്മയുടെ സ്പിരിറ്റ് ഉൾക്കൊള്ളാതെ വ്യക്തികേന്ദ്രീകൃതമായ പ്രവർത്തനങ്ങളും പ്രസ്താവനകളുമായി മുന്നോട്ടു പോകുന്ന വി.ഡി.സതീശനെപ്പോലൊരു നേതാവിന് കേരളം പോലെ മുന്നണി രാഷ്ട്രീയം നിലനിൽക്കുന്നൊരു സംസ്ഥാനത്ത് പാർട്ടിയെയോ സർക്കാരിനെയോ നയിക്കാൻ കഴിയില്ലെന്ന വികാരം സംസ്ഥാനത്തു നിന്നുള്ള പല മുതിർന്ന  നേതാക്കളും ഹൈക്കമാന്റിനെ ധരിപ്പിച്ചിട്ടുമുണ്ട്. കേരളം കണ്ട ഏറ്റവും ദുർബലനും പരാജിതനുമായ പ്രതിപക്ഷ നേതാവാണ് വി.ഡി.സതീശൻ എന്നു വിശ്വസിക്കുന്ന നേതാക്കളും പ്രവർത്തകരും കോൺഗ്രസിലുണ്ട്.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ എംഎൽഎ എന്ന  നിലയിൽ മോശമല്ലാത്ത പ്രകടനം നിയമസഭയിലും സഭയ്ക്കു പുറത്തും കാഴ്ചവെക്കാൻ വി.ഡി.സതീശന് കഴിഞ്ഞിരുന്നു. എന്നാൽ, സ്വന്തം ഗുരുനാഥനായ രമേശ് ചെന്നിത്തലയെ പുറംകാലുകൊണ്ടു പിന്തള്ളി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത ശേഷം സതീശന് സംഘാടകനെന്ന നിലയിലോ പാർലിമെന്റേറിയൻ എന്ന നിലയിലോ തെല്ലും ശോഭിക്കാൻ കഴിഞ്ഞിട്ടില്ല.

No maturity, no struggles; will V.D. Satheesan stumble and fall in his own hands?1

നിയമസഭയിലെ പ്രസംഗങ്ങളും മാധ്യമങ്ങളുമായുള്ള അഭിമുഖങ്ങളും മാത്രമായിരുന്നു കഴിഞ്ഞ 5 വർഷക്കാലം വി.ഡി.സതീശന്റെ രാഷ്ട്രീയ ഇടപെടലുകൾ എന്നു പാർട്ടിയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. പിണറായി സർക്കാരിനെതിരെ ശക്തമായൊരു സമരം നയിക്കാനോ സർക്കാരിനെ മുട്ടുകുത്തിക്കാനോ ഒരിക്കൽപ്പോലും പ്രതിപക്ഷനേതാവെന്ന നിലയിൽ സതീശന് കഴിഞ്ഞില്ല. സർക്കാരിന്റെ അനീതിക്കെതിരെ ജനങ്ങൾ രംഗത്തിറങ്ങിയ പ്രശ്‌നബാധിത പ്രദേശങ്ങളിൽ പോലും പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യമുണ്ടായില്ല.

നിയമസഭാ സമ്മേളനം നടക്കുന്നത് പൊതുവേ കേരളത്തിൽ വലിയ വാർത്തയാവുന്നതും പൊതുസമൂഹത്തിൽ വലിയ ചർച്ചയാവുന്നതുമായിരുന്നു മുൻകാലങ്ങളിലെ പതിവ്. ജനങ്ങളെ ബാധിക്കുന്ന നീറുന്ന വിഷയങ്ങളും സർക്കാരിന്റെ അഴിമതികളും ഉന്നയിച്ചു കൊണ്ട് സഭയ്ക്കകത്ത് പ്രതിപക്ഷം നടത്തുന്ന പോരാട്ടങ്ങളാണ് നിയമസഭാ സമ്മേളനങ്ങളെ സജീവമാക്കുന്നതും ജനശ്രദ്ധയിലെത്തിക്കുന്നതും. പക്ഷേ, രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് നിയമസഭ കൂടുന്നത് മിക്കപ്പോഴും പൊതുജനങ്ങൾ അറിഞ്ഞിട്ടു പോലുമില്ലെന്നു യുഡിഎഫ് പ്രവർത്തകർ തന്നെ പറയുന്നു.

കെ.സുധാകരൻ കെപിസിസി അധ്യക്ഷനായിരിക്കെ അദ്ദേഹത്തോട് വി.ഡി.സതീശൻ പുലർത്തിയ നിസ്സഹകരണ മനോഭാവം വലിയൊരു വിഭാഗം കോൺഗ്രസ് പ്രവർത്തകരിലും നേതാക്കളിലും അമർഷമുണ്ടാക്കിയിരുന്നു. കെ.സുധാകരൻ പിണറായിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷത്തെ സമരസജ്ജമാക്കി ഒരുക്കിയെടുത്തെങ്കിലും സമരപ്രഖ്യാപനം നടത്താനോ സമരത്തെ മുൻനിരയിൽ നിന്ന് നയിക്കാനോ പ്രതിപക്ഷ നേതാവിന്റെ ഉത്സാഹപൂർവമായ ഇടപെടലുണ്ടായില്ല. മാത്രമല്ല, ദൃശ്യമാധ്യമങ്ങളുടെ ഉൾപ്പെടെ മുൻപിൽ വെച്ച് കെ.സുധാകരനെ പല തവണ പരസ്യമായി അവഹേളിക്കാനും വിമർശിക്കാനും പ്രതിപക്ഷനേതാവ് തയ്യാറാവുകയും ചെയ്തു. ഏറ്റവുമൊടുവിൽ, കെ.സുധാകരന് കണ്ണൂർ നിയമസഭാ സീറ്റ് നൽകാനുള്ള നീക്കത്തെ വാശിയോടെ എതിർത്തുതോൽപ്പിച്ചതും വി.ഡി.സതീശനാണെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ വിശ്വാസം. ഹൈക്കമാന്റിന്റെ തീരുമാനത്തിന് ഒടുവിൽ കെ.സുധാകരൻ വഴങ്ങിയെങ്കിലും, സുധാകരന്റെ ആരാധകരിലുണ്ടായ പ്രതിഷേധവും അമർഷവും തിരഞ്ഞെടുപ്പു ഫലത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക കണ്ണൂരിലെ നേതാക്കളിലുണ്ട്.

ഓരോ ഉപതിരഞ്ഞെടുപ്പ് സമയത്തും പരാജയം സംഭവിച്ചാൽ അതിൻറെ ഉത്തരവാദിത്വം തനിക്ക് മാത്രമാണെന്നും എന്നാൽ വിജയം മറ്റുള്ളവർ കാണുന്ന വ്യാഖ്യാനം സൃഷ്ടിക്കുന്ന സതീശൻ പലപ്പോഴും ജയസാധ്യതയുള്ള സീറ്റുകൾ മാത്രമാണ് ഇത്തരത്തിൽ ഒരു പ്രസ്താവന തിരഞ്ഞെടുത്തും. ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയും പിടി തോമസിന്റെ തൃക്കാക്കരയും ഷാഫി പറമ്പിലിൻ്റെ പാലക്കാടും വിഭാഗീയതയിൽ കോൺഗ്രസിന് നഷ്ടമായ, പിന്നീട് യുഡിഎഫ് അനുകൂല നിലപാടും പിണറായി വിരുദ്ധ നിലപാട് സ്വീകരിച്ച പി വി അൻവറിന്റെയും തട്ടകമായ നിലമ്പൂരും  സതീശന്റെ പ്രഹസന നിലപാട് ഇല്ലെങ്കിലും ജയിക്കാവുന്ന മണ്ഡലങ്ങൾ തന്നെയാണ്. ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ ചേലക്കര പോലുള്ള സിപിഎമ്മുമായി നേരിട്ട് പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ സതീശൻ യുഡിഎഫിനെയും കോൺഗ്രസിനെയും വിജയിപ്പിച്ചു കാണിക്കണമായിരുന്നു.ചുരുക്കത്തിൽ ക്രെഡിറ്റ് അടിച്ചെടുക്കുന്നത് സതീശന്റെ ഒരു ശൈലിയാണ്.

വിട്ടുവീഴ്ചയില്ലാത്ത നേതാവ് എന്ന പ്രതിച്ഛായ സൃഷ്ടിക്കാനായി വി.ഡി.സതീശൻ സ്വീകരിച്ച പല നിലപാടുകളും പാർട്ടിക്കും മുന്നണിക്കും പ്രായോഗികമായി വലിയ ദോഷം ചെയ്തതായി ഹൈക്കമാന്റിന് തന്നെ ബോധ്യമുണ്ട്. എല്ലാ വിഭാഗം സമുദായ സംഘടനകളെയും പിണക്കുന്ന നിലപാടുകളാണ് പ്രതിപക്ഷ നേതാവ് സ്വീകരിച്ചത്. ഭൂരിപക്ഷ സമുദായ സംഘടനകളെ പിണക്കിയതിന് തൊട്ടു പിന്നാലെ,എറണാകുളം സീറ്റിന്റെ പേരിൽ അഭിപ്രായപ്രകടനം നടത്തിയ പിതാക്കന്മാരെ അധിക്ഷേപിക്കാനും സതീഷൻ തയ്യാറായതും കോൺഗ്രസിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്.

കൂട്ടുകക്ഷിമുന്നണിരാഷ്ട്രീയവും ബഹുസ്വര സാമൂഹിക സാംസ്‌കാരിക അന്തരീക്ഷവുമുള്ളൊരു സംസ്ഥാനത്ത് എല്ലാവരെയും ചേർത്തുനിർത്തി ഒന്നിച്ചു കൊണ്ടുപോകാനുള്ള നയചാതുരിയും ഹൃദയവിശാലതയുമാണ് ഒരു നേതാവിന് അവശ്യം വേണ്ടത് എന്ന, കെ.കരുണാകരനെപ്പോലുള്ള വലിയ നേതാക്കൾ പഠിപ്പിച്ച പാഠം സതീശൻ അവഗണിച്ചതായാണ് ആരോപണം. കൊച്ചിക്കും കേരളത്തിനുമപ്പുറം പ്രവർത്തിച്ച് പരിചയമില്ലെന്നതും ഇക്കാര്യത്തിൽ വി.ഡി.സതീശനു വിനയായിരിക്കാം.

Tags