തോല്‍വിയില്‍ അരിശംപൂണ്ട് നിത അംബാനി, മകനെ രൂക്ഷമായി നോക്കി, ഐപിഎല്‍ ലേലത്തിലെ പിഴവ് തിരിച്ചടിയായി, ട്രോളുമായി ആരാധകര്‍

Nita Ambani
Nita Ambani

നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ 203 റണ്‍സ് നേടിയെങ്കിലും, പഞ്ചാബ് കിംഗ്‌സ് 19 ഓവറില്‍ ലക്ഷ്യം മറികടന്നു. ഐപിഎല്‍ ചരിത്രത്തില്‍ മുംബൈക്കെതിരെ 200-ലധികം റണ്‍സ് വിജയകരമായി ചേസ് ചെയ്ത ആദ്യ ടീമായി പഞ്ചാബ് മാറി.

അഹമ്മദാബാദ്: ഐപിഎല്‍ 2025 സീസണില്‍ ആറാം കിരീമെന്ന ലക്ഷത്തിനരികെ മുംബൈ ഇന്ത്യന്‍സ് വീണപ്പോള്‍ കടുത്ത നിരാശയില്‍ ടീം ഉടമ നിത അംബാനിയും ആകാശ് അംബാനിയും. പഞ്ചാബ് കിങ്‌സിനെതിരായ രണ്ടാം ക്വാളിഫയറില്‍ ജയിച്ചിരുന്നെങ്കില്‍ ആര്‍സിബിയുമായുള്ള കലാശപ്പോരാട്ടത്തിന് മുംബൈ അര്‍ഹത നേടുമായിരുന്നു.

tRootC1469263">

ഈ സീസണില്‍ ആദ്യ കളികളില്‍ തുടര്‍ച്ചയായി തോറ്റശേഷം അത്ഭുതകരമായ തിരിച്ചുവരവാണ് മുംബൈ നടത്തിയത്. തുടര്‍വിജയങ്ങളുമായി കുതിച്ച ടീമിന് രണ്ടാം ക്വാളിഫയറിലും ജയസാധ്യത ഉണ്ടായിരുന്നെങ്കിലും പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ (41 പന്തില്‍ 87 റണ്‍സ്) മിന്നുന്ന പ്രകടനം പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി.

മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനോട് അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടതോടെ ടീം ഉടമ നീത അംബാനി കടുത്ത നിരാശ പ്രകടിപ്പിക്കുന്നത് കാണാം. ശ്രേയസ് അയ്യര്‍ ബൗണ്ടറി നേടുമ്പോഴും അവര്‍ അസ്വസ്ഥയായിരുന്നു. മത്സരശേഷം നിത അംബാനി മുഖം മറച്ച് ഇരിക്കുന്നത് കാണാം. മത്സരത്തിനിടെ മകന്‍ ആകാശ് അംബാനിയെ രൂക്ഷമായി നോക്കുന്ന നിതയുടെ ദൃശ്യങ്ങളും വൈറലായി.

നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ 203 റണ്‍സ് നേടിയെങ്കിലും, പഞ്ചാബ് കിംഗ്‌സ് 19 ഓവറില്‍ ലക്ഷ്യം മറികടന്നു. ഐപിഎല്‍ ചരിത്രത്തില്‍ മുംബൈക്കെതിരെ 200-ലധികം റണ്‍സ് വിജയകരമായി ചേസ് ചെയ്ത ആദ്യ ടീമായി പഞ്ചാബ് മാറി.

സീസണിന്റെ തുടക്കത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ ആറാമത്തെ കിരീടം എന്ന പ്രതീക്ഷകള്‍ ആരാധകര്‍ക്കും ടീം മാനേജ്‌മെന്റിനും ഉണ്ടായിരുന്നു. എന്നാല്‍, ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ ടീം സ്ഥിരതയില്ലാതെ കളിച്ചതും, സ്ലോ ഓവര്‍ റേറ്റിന് 30 ലക്ഷം രൂപ പിഴ അടക്കേണ്ടി വന്നതും മുംബൈക്ക് തിരിച്ചടിയായി.

നിത അംബാനിയുടെ നോട്ടം എല്ലാം പറയുന്നു. മുംബൈയുടെ പ്രകടനം ശരിക്കും നിരാശപ്പെടുത്തിയെന്നാണ് ഒരു ആരാധകന്‍ പോസ്റ്റ് ചെയ്തത്. ടീം ഉടമയെ കണക്കിന് പരിഹസിച്ച് ഒട്ടേറെപ്പേര്‍ രംഗത്തെത്തി. ഐപിഎല്‍ ലേലത്തില്‍ മികച്ച കളിക്കാരെ നേടിയെടുക്കുന്നതില്‍ മുംബൈ പരാജയപ്പെട്ടെന്നും വിലയിരുത്തലുകളുണ്ട്.

Tags