പെരുമഴയിൽ ബൂത്തിലെത്തി ജനങ്ങൾ സർക്കാരിന് പണി കൊടുത്തു ; നിലമ്പൂരിൽ ഭരണ വിരുദ്ധ വികാരം ശക്തം

People went to the booths in heavy rain and gave work to the government; Anti-government sentiment is strong in Nilambur
People went to the booths in heavy rain and gave work to the government; Anti-government sentiment is strong in Nilambur


മലപ്പുറം : കൊടും മഴയിൽ ജനങ്ങൾ ബൂത്തിലെത്തി പണി കൊടുത്തത് സർക്കാരിന് 'ജമാത്തെ ഇസ്ലാമി പിൻതുണ യു.ഡി.എഫിന് ലഭിച്ചുവെന്ന് പറഞ്ഞ് പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും നിലമ്പൂർ നഗരസഭയിലെ വോട്ടു ചോർച്ച ഭരണ വിരുദ്ധ വികാരമായാണ് വിലയിരുത്തപ്പെടുന്നത്.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 173443 വോട്ടാണ് ആകെ പോൾ ചെയ്തതെങ്കിൽ 2025ലെ ഉപതിരഞ്ഞെടുപ്പിൽ 174667 വോട്ടാണ് പോൾ ചെയ്യപ്പെട്ടത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിം​ഗ് ശതമാനം 76.71 ആയിരുന്നു. എന്നാൽ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ പോളിം​ഗ് 70.99 ശതമാനം ആയിരുന്നു. 

tRootC1469263">

എന്നാൽ 2025ൽ വയനാട് ലോക്സഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ നിലമ്പൂ‍ർ നിയമസഭാ മണ്ഡലത്തിലെ പോളിം​ഗ് 61.91 ശതമാനം മാത്രമായിരുന്നു. ഈ നിലയിൽ സമീപകാലത്ത് കേരളത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ഏറ്റവും കൂടുതൽ പോളിം​ഗ് നടന്ന നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് ഫലം 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ട്രെൻഡ് സെറ്ററാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags