സ്‌കൂള്‍ പോലും പൂര്‍ത്തിയാക്കിയില്ല, ഇന്ത്യയിലെ പ്രായംകുറഞ്ഞ കോടീശ്വരന്‍ ഇതാ, സമ്പാദ്യം പാവങ്ങള്‍ക്ക്


ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനാണ് നിഖില്‍ കാമത്ത്. 36 വയസ് പ്രായമുള്ള നിഖിലിന്റെ ആസ്തി 1.1 ബില്യണ്‍ ഡോളറാണ്. സഹോദരന്‍ നിഖിന്‍ കാമത്തിന് 2.7 ബില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ട്.
2010 Zerodha എന്ന പേരില്‍ സ്റ്റോക്ക് ബ്രോക്കിംഗ് ആരംഭിച്ചതോടെയാണ് സഹോദരങ്ങള്‍ കുതിപ്പ് തുടങ്ങിയത്. ഇന്ത്യയിലെ ബ്രോക്കറേജ് വിപണിയില്‍ തരംഗമായി മാറിയ കമ്പനിക്ക് 10 ദശലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട്. 2000 കോടിയിലേറെയാണ് ലാഭം.
സ്‌കൂള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചയാളാണ് നിഖില്‍ കാമത്ത്. ബിസിനസ് ആയിരുന്നു എന്നും മനസില്‍. 14-ാം വയസ്സില്‍ പഴയ ഫോണുകള്‍ വില്‍ക്കാന്‍ തുടങ്ങി. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ സ്‌കൂള്‍ വിട്ടു. 17-ാം വയസ്സില്‍ 8000 രൂപയ്ക്ക് ഒരു കോള്‍ സെന്ററില്‍ ജോലി തേടിയ നിഖിലിന്റെ ഇപ്പോഴത്തെ ആസ്തി 9000 കോടി രൂപയാണ്.

കാലാവസ്ഥാ വ്യതിയാനം, ഊര്‍ജം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കോടികള്‍ ചെലവഴിക്കുന്നുണ്ട് ഈ അവിവാഹിതന്‍. ബില്‍ ഗേറ്റ്സ്, മെലിന്‍ഡ ഫ്രഞ്ച് ഗേറ്റ്സ്, വാറന്‍ ബഫെറ്റ് തുടങ്ങിയ ലോകപ്രശസ്തരായ കോടീശ്വരന്മാരെല്ലാം കൈകോര്‍ക്കുന്ന പദ്ധതിയുടെ ഭാഗമാണ് നിഖില്‍. ഇന്ത്യയില്‍ നിന്ന് അസിം പ്രേംജി, കിരണ്‍ മജുംദാര്‍ ഷാ, രോഹിണി, നന്ദന്‍ നിലേകനി തുടങ്ങിയവരും ഈ പദ്ധതിയുടെ ഭാഗമാണ്.