കാമ്പസ് ഇന്റര്‍വ്യൂവില്‍ 24 ലക്ഷം രൂപ ശമ്പളം, ഈ കോഴ്‌സിന് ചേര്‍ന്നാല്‍ ജോലി ഉറപ്പ്, രാജ്യമെങ്ങുമുള്ള കാമ്പസുകളില്‍ സീറ്റു നേടാന്‍ തിക്കുംതിരക്കും

nift campus palcement
nift campus palcement

നിഫ്റ്റിന്റെ സെന്‍ട്രലൈസ്ഡ് പ്ലെയ്‌സ്‌മെന്റ് സംവിധാനം വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ കമ്പനികളുമായി ബന്ധപ്പെടാനുള്ള മികച്ച അവസരമാണ്.

ന്യൂഡല്‍ഹി: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി (നിഫ്റ്റ്) 2025 ബാച്ചിന്റെ കാമ്പസ് പ്ലെയ്‌സ്‌മെന്റുകള്‍ വിജയകരമായി പൂര്‍ത്തിയായപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൈനിറയെ ജോലി ഓഫറുകള്‍. ഏപ്രില്‍ 28 മുതല്‍ മെയ് 16 വരെ നടന്ന പ്ലെയ്‌സ്‌മെന്റ് ഡ്രൈവില്‍ രാജ്യത്തെ 19 നിഫ്റ്റ് കാമ്പസുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ മികച്ച ജോബ് ഓഫറുകള്‍ നേടി.

tRootC1469263">

ഈ വര്‍ഷത്തെ പ്ലെയ്‌സ്‌മെന്റില്‍ Arvind Lifestyle, Bata India, H&M, Monte Carlo, Manyavar, Reliance Retail, Trident Group, Zomato, Infosys, Wipro, Landmark Group തുടങ്ങി 300-ലധികം പ്രമുഖ കമ്പനികള്‍ പങ്കെടുത്തു. ഫാഷന്‍ ഡിസൈനര്‍, മര്‍ച്ചന്‍ഡൈസര്‍, റീട്ടെയില്‍ മാനേജര്‍, സ്‌റ്റൈലിസ്റ്റ്, കണ്‍സള്‍ട്ടന്റ് തുടങ്ങിയ റോളുകളിലേക്കാണ് വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്തത്.

2025-ലെ പ്ലെയ്‌സ്‌മെന്റില്‍ ശരാശരി വാര്‍ഷിക ശമ്പളം 5-7 ലക്ഷം രൂപയാണ് (B.Des, B.F.Tech, M.Des, MFM). ചില കാമ്പസുകളില്‍ ഉയര്‍ന്ന ശമ്പളം 19.5-24 ലക്ഷം രൂപ വരെ ലഭിച്ചു. പ്രത്യേകിച്ച് നിഫ്റ്റ് ഡല്‍ഹി, ശ്രീനഗര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍. ഏറ്റവും കുറഞ്ഞ ശമ്പളം 4 ലക്ഷം രൂപയാണ്, ചില കോഴ്‌സുകളില്‍ 2-3 ലക്ഷം വരെ.

നിഫ്റ്റ് ഡല്‍ഹി: 99% പ്ലെയ്‌സ്‌മെന്റ് (B.Des), ഉയര്‍ന്ന ശമ്പളം 22 ലക്ഷം രൂപ.

നിഫ്റ്റ് മുംബൈ: 70% പ്ലെയ്‌സ്‌മെന്റ്, ശരാശരി 7 ലക്ഷം രൂപ.

നിഫ്റ്റ് ബാംഗ്ലൂര്‍: 85% പ്ലെയ്‌സ്‌മെന്റ്, ഉയര്‍ന്ന ശമ്പളം 12 ലക്ഷം രൂപ.

നിഫ്റ്റ് ശ്രീനഗര്‍: 100% പ്ലെയ്‌സ്‌മെന്റ്, ഉയര്‍ന്ന ശമ്പളം 24 ലക്ഷം രൂപ.

മറ്റു കാമ്പസുകള്‍: 80-90% പ്ലെയ്‌സ്‌മെന്റ് റേറ്റ്, മൊത്തം 1000-1500 വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ലഭിച്ചതായി കണക്കാക്കുന്നു.

നിഫ്റ്റിന്റെ സെന്‍ട്രലൈസ്ഡ് പ്ലെയ്‌സ്‌മെന്റ് സംവിധാനം വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ കമ്പനികളുമായി ബന്ധപ്പെടാനുള്ള മികച്ച അവസരമാണ്.

Tags