കൊട്ടിയൂരിലെ ഇളനീർ സംഘങ്ങളുടെ സങ്കേതമായായ എൻ എച്ച് ട്രസ്റ്റി കയ്യാല!!

NH Trustee Kayyala, a haven for the Ilanir gangs in Kottiyoor!!
NH Trustee Kayyala, a haven for the Ilanir gangs in Kottiyoor!!

പെരുമാളിനെ വണങ്ങാൻ, പ്രകൃതിയും മനുഷ്യനും ഭൂതഗണങ്ങളും ദേവഗണങ്ങളും ഒന്നിക്കുന്ന മഹോത്സവമാണ് കൊട്ടിയൂർ വൈശാഖോത്സവം.  ഭക്ത ലക്ഷങ്ങൾ ഒഴുകിയെത്തുന്ന  അക്കരെ കൊട്ടിയൂരിൽ സ്ഥിരമായ യാതൊരു നിർമിതികളും കാണാനാകില്ല.  

 വൈശാഖോത്സവകാലത്ത് കൊട്ടിയൂരിൽ അവകാശികൾക്കും ഉത്സവനടത്തിപ്പ് കാര്യങ്ങൾക്കുമായി ഒരുക്കുന്ന ഓരോ പര്ണശാലകൾക്കും നിരവധി സവിശേഷതളുണ്ട് . വളരെക്കാലമായി ഭക്തജനങ്ങൾക്ക്  സേവനം  നടത്തുന്ന കയ്യാലയാണ്‌ എൻ  എച് ട്രസ്റ്റി  കയ്യാല . ഇളനീർ സംഘങ്ങളുടെ സങ്കേതമായാണ് ഈ കയ്യാല പ്രവർത്തിച്ചു വരുന്നത് .

tRootC1469263">

NH Trustee Kayyala, a haven for the Ilanir gangs in Kottiyoor!!
ഓല മേഞ്ഞ ദൈവപ്പുരകളും പർണ്ണശാലകളുമായി കാലത്തിന് ഇന്നും തിരുത്താൻ കഴിയാത്ത വിധം പ്രകൃതിയുമായി കൊട്ടിയൂർ ഇണങ്ങിചേർന്നിരിക്കുന്നു.സ്ഥിരമായ എടുപ്പുകള്‍ ഒന്നും തന്നെ ഇല്ലാത്ത എന്നാല്‍ ഉത്സവ സമയത്തുമാത്രം ഓലയിലും മുളയിലും തീര്‍ക്കുന്ന താത്കാലിക പര്‍ണ്ണശാലകള്‍ അഥവാ കൈയ്യാലകള്‍ ആണ് അക്കരകൊട്ടിയൂരുള്ളത്. കൊട്ടിയൂരിലെത്തുന്ന   ഭക്തജനങ്ങക്ക് അന്നദാനമുൾപ്പെടെ നിരവധി സേവനങ്ങൾ എൻ എച്ച് ട്രസ്റ്റി കയ്യാല പ്രദാനം ചെയ്യുന്നു .

നമ്പൂതിരി മുതല്‍ നായാടി വരെയുള്ള സകല ജാതികള്‍ക്കും സമുദായങ്ങള്‍ക്കും ഇവിടെ അവരുടേതായ കടമകളും ഉത്തരവാദിത്തങ്ങളുമുണ്ട്. ആരും ആരെക്കാളും മുമ്പിലോ പിമ്പിലോ അല്ല. സ്വയംഭൂവില്‍ അഭിഷേകം ചെയ്യുന്ന ബ്രാഹ്‌മണനും കുറിച്യസ്ഥാനികനും പെരുമാള്‍ സന്നിധിയില്‍ തുല്യരാണ്.

Tags