രാഹുല്‍ മാങ്കൂട്ടവും ലക്ഷ്മി പദ്മയും, മനോരമയേയും മാതൃഭൂമിയേയും പിറകിലാക്കി ന്യൂസ് മലയാളത്തിന്റെ വമ്പന്‍ കുതിപ്പ്, ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി ഏഷ്യാനെറ്റ്

Kerala TRP Rating
Kerala TRP Rating
റിപ്പോര്‍ട്ടര്‍ ചാനലിന് പിറകിലായിപ്പോയ ഏഷ്യാനെറ്റ് പതിയെ തിരിച്ചുകയറുകയാണ്. ഒന്നാം സ്ഥാനത്ത് ഏഷ്യാനെറ്റ് ന്യൂസ് 87 പോയിന്റോടെ തുടരുമ്പോള്‍ രണ്ടാം സ്ഥാനം റിപ്പോര്‍ട്ടര്‍ ടിവി 73 പോയിന്റോടെ ഉറപ്പിച്ചു.

കൊച്ചി: മലയാളികള്‍ക്ക് മുന്നിലെത്തി അധികനാള്‍ കഴിയുംമുന്‍പേ ടിആര്‍പി റേറ്റിംഗില്‍ വമ്പന്‍ കുതിപ്പുമായി ന്യൂസ് മലയാളം 24x7. വീക്ക് 34 ന്റെ ടിആര്‍പി റേറ്റിംഗ് പുറത്തുവന്നപ്പോള്‍ മനോരമ ന്യൂസിനേയും മാതൃഭൂമി ന്യൂസിനേയും പിന്തള്ളി ന്യൂസ് മലയാളം നാലാം സ്ഥാനത്തേക്ക് എത്തി. 

tRootC1469263">

റിപ്പോര്‍ട്ടര്‍ ചാനലിന് പിറകിലായിപ്പോയ ഏഷ്യാനെറ്റ് പതിയെ തിരിച്ചുകയറുകയാണ്. ഒന്നാം സ്ഥാനത്ത് ഏഷ്യാനെറ്റ് ന്യൂസ് 87 പോയിന്റോടെ തുടരുമ്പോള്‍ രണ്ടാം സ്ഥാനം റിപ്പോര്‍ട്ടര്‍ ടിവി 73 പോയിന്റോടെ ഉറപ്പിച്ചു.

24 ന്യൂസ് 64 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. 39 പോയിന്റുമായി ന്യൂസ് മലയാളം നാലാം സ്ഥാനത്തെത്തി. നാലാം സ്ഥാനത്ത് ഉണ്ടായിരുന്ന മാതൃഭൂമി ന്യൂസ്, ന്യൂസ് മലയാളത്തിന്റെ കടന്നുവരവില്‍ 35 പോയിന്റുമായി അഞ്ചാം സ്ഥാനത്തായി. മനോരമ ന്യൂസാകട്ടെ അഞ്ചാം സ്ഥാനത്ത് നിന്ന് ആറിലേക്ക് ഇറങ്ങി.

യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ടുണ്ടായ ലൈംഗിക ആരോപണവും വിവാദങ്ങളും കൊടുമ്പിക്കൊണ്ട ആഴ്ചയില്‍ ന്യൂസ് മലയാളം പ്രേക്ഷകരെ നേടിയെടുത്തു. പ്രത്യേകിച്ചും ലക്ഷ്മി പദ്മയുടെ വെളിപ്പെടുത്തലുകള്‍ ചാനലിന് നേട്ടമായെന്ന് പറയാം.
 

Tags