ഇത് അതിഗംഭീരം...മോഡിക്ക് മോടി കൂട്ടാൻ കേരളത്തിന്റെ ഓണക്കോടി കണ്ണൂരിൽ നിന്നും..

Onakodi Modi
Onakodi Modi

പാൻ ഇന്ത്യൻ ലെവലിൽ വൈറലാകാൻ ഒരുങ്ങുകയാണ് കണ്ണൂരിന്റെ സ്വന്തം കൈത്തറി. വർഷങ്ങളുടെ പാരമ്പര്യം പേറുന്ന കൈത്തറി.പുതുജീവൻ നെയ്തെടുത്ത് എത്താൻ പോകുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൈകളിലേക്കാണ്. വിവിധ പരിപാടികളിലായി ജനങ്ങളുടെ മുന്നിലെത്തിയ ഘട്ടങ്ങളിൽ പ്രധാനമന്ത്രി അണിയുന്ന വസ്ത്രങ്ങൾ പലതവണ ചർച്ചയായിട്ടുണ്ട്. അത്തരത്തിൽ ഇത്തവണത്തെ  ഓണത്തിന് ലോകമെമ്പാടും ചർച്ചയാകാൻ പോകുന്നത് കണ്ണൂരിന്റെ സ്വന്തം കൈത്തറിയായിരിക്കും.

 ഇത്തവണ പ്രധാനമന്ത്രിക്കും ആഭ്യന്ത്രരമന്ത്രിക്കും കേരളം ഔദ്യോഗികമായി സമ്മാനിക്കുന്ന ഓണക്കോടി നിർമ്മിക്കുന്നത് കൈത്തറി തുണികൊണ്ടാണ്. കണ്ണൂർ ചൊവ്വയിലെ ലോക്നാഥ് കോ-ഓപ്പ് വീവിങ് സൊസൈറ്റിയാണ് ഓണക്കോടി ഒരുക്കുന്നത്. നെയ്ത്തുകാരിയായ വാരത്തെ കെ. ബിന്ദുവാണ് തുണി നെയ്യുന്നുന്നത്. 

കോട്ടയം രാമപുരം അമനകര സ്വദേശിയും പാലക്കാട് കൊടുമ്പ് കൈത്തറി ക്ലസ്റ്ററിലെ ഡിസൈനറുമായ അഞ്ജു ജോസാണ് കുർത്ത തുന്നുന്നതിനുള്ള തുണിയുടെ നിറങ്ങളും പാറ്റേണും രൂപകല്പന ചെയ്തത്. ഇളംപച്ച, വെള്ള, റോസ്, ചന്ദനനിറം എന്നിവയോടൊപ്പം ഇളംതളിരിലയുടെ നിറംകൂടി ഒത്തുചേർന്ന് കുത്തനെ വരയോടുകൂടിയതാവും കുർത്ത. 


ദേശീയ കൈത്തറിദിനമായ തിങ്കളാഴ്ച തുണി തിരുവനന്തപുരത്തെത്തിക്കും. ഹാൻടെക്സിന്റെ തിരുവനന്തപുരത്തെ തുന്നൽകേന്ദ്രത്തിലാണ് കുർത്ത തയ്ച്ചെടുക്കുക. ശേഷം ഒാണത്തിനടുപ്പിച്ചാണ് സംസ്ഥാനപ്രതിനിധികൾ ഇത് പ്രധാനമന്ത്രിക്ക് സമ്മാനിക്കുക.
 

Tags