പത്താം വയസില്‍ പ്ലസ് ടു, പതിനഞ്ചാം വയസില്‍ പിജി, ഇതാ ഒരു ഇന്ത്യന്‍ മിടുക്കിയുടെ കഥ

naina jaiswal
naina jaiswal

ന്യൂഡല്‍ഹി: റെക്കോര്‍ഡ് സമയത്തിനുള്ളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഒട്ടേറെ ബാലപ്രതിഭകളുടെ ദേശമാണ് ഇന്ത്യ. അത്തരത്തിലുള്ള ഒരു അത്ഭുത പ്രതിഭയാണ് നൈന ജയ്സ്വാള്‍. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പിഎച്ച്ഡി ഹോള്‍ഡര്‍ മാത്രമല്ല, കായികതാരവും ടേബിള്‍ ടെന്നീസില്‍ ദേശീയ അന്തര്‍ദേശീയ ചാമ്പ്യനും കൂടിയാണ്.

tRootC1469263">

ഹൈദരാബാദ് സ്വദേശിയായ നൈന ജയ്സ്വാള്‍ ചെറുപ്രായത്തില്‍ തന്നെ പ്രതിഭയുടെ തെളിയിച്ചിരുന്നു. മറ്റ് കുട്ടികള്‍ പ്രൈമറി സ്‌കൂളില്‍ പഠിക്കുമ്പോള്‍ വെറും 8 വയസില്‍ നൈന 10-ാം ക്ലാസ് പാസായി. 10 വയസ്സുള്ളപ്പോള്‍, പ്ലസ് ടു കഴിഞ്ഞ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് പതിമൂന്നാം വയസില്‍ മാസ് കമ്മ്യൂണിക്കേഷനിലും ജേണലിസത്തിലും ബിരുദം നേടി.

15 വയസ്സുള്ളപ്പോള്‍ ഹൈദരാബാദിലെ ഒസ്മാനിയ സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയതോടെ ഈ നേട്ടത്തിലെത്തുന്ന ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ബിരുദാനന്തര ബിരുദധാരി എന്ന റെക്കോര്‍ഡ് നൈന സ്വന്തമാക്കി. പിന്നീട് നൈന നിയമത്തില്‍ ബിരുദവും നേടി.

പഠനം തുടര്‍ന്നുകൊണ്ടിരുന്ന നൈന വെറും 17-ാം വയസ്സില്‍ പിഎച്ച്ഡി ഗവേഷണം തുടങ്ങി. 22-ാം വയസ്സില്‍ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടറല്‍ ബിരുദധാരിയായി ഈ യുവപ്രതിഭ.

നൈന ഒരു മികച്ച അക്കാദമിക് മാത്രമല്ല, ഒരു ചാമ്പ്യന്‍ കായിക താരം കൂടിയാണ്. ടേബിള്‍ ടെന്നീസില്‍ ദേശീയ ചാമ്പ്യനും ദക്ഷിണേഷ്യന്‍ ചാമ്പ്യനുമാണ് നൈന. ആഭ്യന്തര, വിദേശ ടൂര്‍ണമെന്റുകളില്‍ ഒട്ടേറെ മെഡലുകള്‍ നേടിയിട്ടുണ്ട്. റെക്കോര്‍ഡ് ബ്രേക്കിംഗ് അക്കാദമിക് മികവിനൊപ്പം മകളെ കായികതാരം കൂടിയാക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിച്ചു. ഭഗ്യലക്ഷ്മി ജയ്‌സ്വാള്‍ ആണ് നൈനയുടെ മാതാവ്. പിതാവ് അശ്വിന് കുമാര്‍ ജെയ്‌സ്വാള്‍ ഒരു ടെന്നീസ് കോച്ചും പരിശീലകനുമാണ്.

Tags