നദികളില്‍ സുന്ദരി യമുന സൂപ്പര്‍ ഹിറ്റിലേക്ക്, കണ്ണൂരുകാരുടെ അഭിമാനമായൊരു കിടിലന്‍ പടം


കണ്ണൂര്‍: നദികളില്‍ സുന്ദരി യമുന എന്ന സിനിമ സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുമ്പോള്‍ അഭിമാനം കണ്ണൂര്‍കാര്‍ക്കും. നിര്‍മാതാവ് കണ്ണൂരുകാരനായതു മാത്രമല്ല സിനിമ ഏതാണ്ട് പൂര്‍ണമായും ചിത്രീകരിച്ചത് കണ്ണൂരില്‍ നിന്നാണ്. ഇതോടെ കൂടുതല്‍ സിനിമകള്‍ ഷൂട്ടിങ്ങിനായി കണ്ണൂരിലെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. തളിപ്പറമ്പിലും കടമ്പേരിയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിച്ച പ്രദേശവാസികളായ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കും അവസരം ലഭിച്ചു.
ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും പ്രധാന വേഷങ്ങളിലെത്തിയ സിനിമ പഴയകാല ശ്രീനിവാസന്‍ സിനിമകളുടെ ഗ്രാമീണസൗന്ദര്യം തുളുമ്പുന്നതാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. കണ്ണൂര്‍ സംസാരശൈലിക്കൊപ്പം രാഷ്ട്രീയ വിഷയങ്ങളും ഇടചേര്‍ന്ന സിനിമ റിസീല് ചെയ്തശേഷം മിക്ക ഷോകളും ഹൗസ്ഫുള്‍ ആണ്.
ഇത്തവണ സിനിമ പൊട്ടിയില്ല, നന്നായി ഓടുന്നു എന്നര്‍ത്ഥത്തില്‍ സെല്‍ഫ് ട്രോളുമായി ധ്യാന്‍ ശ്രീനിവാസനെത്തിയത് തന്നെ സിനിമയ്ക്കുള്ള പ്രതികരണം കണ്ടതുകൊണ്ടാണ്. കടമ്പേരികാരനായ കണ്ണനായി ധ്യാനും വിദ്യാധരനായി അജുവര്‍ഗീസും തകര്‍ത്തഭിനയിച്ചപ്പോള്‍ പല രംഗങ്ങളിലും പ്രേക്ഷകര്‍ക്ക് ചിരിയടക്കാനായില്ല. സുന്ദരിയായ യമുന കണ്ണന്റെ ജീവിതത്തിലേക്ക് വരുമ്പോഴുണ്ടാകുന്ന മാറ്റങ്ങളാണ് ചിത്രം പറയുന്നത്.

നവാഗതനായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെളളാറ എന്നിവര്‍ ചേര്‍ന്നാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ആരും ഊഹിക്കാന്‍ തരമില്ലാത്ത ഒരു ക്ലൈമാക്സ് ട്വിസ്റ്റ് അതിമനോഹരമായ അവതരിപ്പിക്കുവാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'വരവേല്‍പ്പ്' എന്ന ചിത്രത്തിലെ വെള്ളാരപ്പൂമല മേലെ എന്ന ഗാനം ഈ ചിത്രത്തില്‍ പുനരാവിഷ്‌കരിച്ചിട്ടുണ്ട്. സംഗീത സംവിധായകന്‍ അരുണ്‍ മുരളീധരനാണ് പുതിയ വേര്‍ഷന്‍ ഒരുക്കിയിരിക്കുന്നത്. ഉണ്ണിമേനോനാണ് ഗാനാലാപനം.
സുധീഷ്, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ ഷാജോണ്‍, നവാസ് വള്ളിക്കുന്ന്, അനീഷ് പാര്‍വ്വണ, ആമി, ഉണ്ണിരാജ, ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടന്‍, സോഹന്‍ സിനുലാല്‍, ശരത് ലാല്‍, കിരണ്‍ രമേശ്, വിസ്മയ ശശികുമാര്‍ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വിലാസ് കുമാര്‍, സിമി മുരളി കുന്നുംപുറത്ത് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.