എം.വി ജയരാജന് പകരം ടി.വി. ആറോ, കെ.കെയോ; കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്നുവരുന്നത് ആറ് പേരുകള്‍ ..

KK Ragesh, TV Rajesh and mv jayarajan
KK Ragesh, TV Rajesh and mv jayarajan

  
 കണ്ണൂര്‍: എം.വി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുത്തതിനെ തുടര്‍ന്ന് സി. പി. എം  കണ്ണൂര്‍ ജില്ലാസെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ചോദ്യം പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും ഉയരുന്നു.  ജയരാജന്‍ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പോകുമെന്ന വിവരം കഴിഞ്ഞ തളിപറമ്പ് സമ്മേളത്തില്‍ തന്നെ പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നു തന്നെ പ്രചരിച്ചിരുന്നു. 

ഈ സാഹചര്യത്തിലാണ് പുതിയ സെക്രട്ടറിയാരെന്ന ചര്‍ച്ചയും തുടങ്ങിയത്. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ നാലുപേരാണ് പാര്‍ട്ടിയുടെ പരിഗണനയിലുളളത്. കല്യാശേരി മുന്‍ എം. എല്‍. എ ടി.വി രാജേഷ്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എന്‍. ചന്ദ്രന്‍, എം. പ്രകാശന്‍ എന്നിവരാണ് ജില്ലാസെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.ശശിയും പരിഗണിക്കുന്ന നേതാക്കളില്‍ ഒരാളാണ്. നേരത്തെ കണ്ണൂര്‍ ജില്ലാസെക്രട്ടറിയായി പ്രവര്‍ത്തിച്ച നേതാക്കളിലൊരാളാണ് പി.ശശി. ഇക്കുറി സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പി.ശശിയുടെ പേരുയര്‍ന്നിരുന്നുവെങ്കിലും അവസാനനിമിഷം ലിസ്റ്റില്‍ ഇടം പിടിച്ചില്ല. 

മുഖ്യമന്ത്രിയുടെ അതീവവിശ്വസ്തരിലൊരാളായ പി.ശശി കണ്ണൂര്‍ ജില്ലാസെക്രട്ടറിയാക്കണമെന്ന് പിണറായി വിജയന് താല്‍പര്യമുണ്ട്. എന്നാല്‍ മുന്‍ എം. എല്‍. എയായ ടി.വി രാജേഷിന്റെ പേരാണ് ജില്ലാസെക്രട്ടറി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ പരിഗണന നല്‍കുന്നത്. ്കഴിഞ്ഞ  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എം.വി ജയരാജന്‍ മത്‌സരിച്ചപ്പോള്‍ ആക്ടിങ് സെക്രട്ടറിയുടെ ചുമതല ടി.വി രാജേഷിനായിരുന്നു. പാര്‍ട്ടി ജില്ലാസെക്രട്ടറി സ്ഥാനത്തേക്ക് യുവനേതാക്കളെ പരിഗണിച്ചാല്‍ നറുക്ക് വീഴുക ടി.വി രാജേഷിനു തന്നെയായിരിക്കുമെന്നാണ് പാര്‍ട്ടിക്കുളളിലെ ചര്‍ച്ചകള്‍.

Tags