എംവി ഗോവിന്ദന്റെ വാര്‍ത്താ സമ്മേളനത്തിന്റെ പോസ്റ്റിന് താഴെ അണികളുടെ രോഷപ്രകടനം, രാജിവെച്ചേ മതിയാകൂ, പുതിയ തലമുറയെ എല്‍പ്പിക്കണം, ഞാനല്ലെങ്കില്‍ ഭാര്യ എന്ന പരിപാടി നിര്‍ത്തണമെന്നും കമന്റുകള്‍
കാല്‍നൂറ്റാണ്ട് മുന്‍പുണ്ടായ തോല്‍വിക്ക് സമാനമാണ് ഇത്തവണ എല്‍ഡിഎഫിന്റെ പരാജയം. അതുകൊണ്ടുതന്നെ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ രാജിവെച്ചേ മതിയാകൂ എന്നാണ് അണികളുടെ ആവശ്യം.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ബുധനാഴ്ച വിളിച്ച വാര്‍ത്താ സമ്മേളനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിറയെ അണികളുടെ രോഷപ്രകടനം.
കാല്‍നൂറ്റാണ്ട് മുന്‍പുണ്ടായ തോല്‍വിക്ക് സമാനമാണ് ഇത്തവണ എല്‍ഡിഎഫിന്റെ പരാജയം. അതുകൊണ്ടുതന്നെ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ രാജിവെച്ചേ മതിയാകൂ എന്നാണ് അണികളുടെ ആവശ്യം.
ഫേസ്ബുക്കിലെ ചില കമന്റുകള്‍ ഇങ്ങനെ,
തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു സ്വയം സെക്രട്ടറി സ്ഥാനം ഒഴിയുക..മാതൃക ആകുക.. സ്വരാജിനെയോ പി ജയരാജനെയോ സെക്രട്ടറി ആക്കുക..അതുപോലെ കണ്‍വീനറേയും മാറ്റുക.. പ്രതിപക്ഷ നേതാവായി പിണറായിയും റിയാസും ഒഴികെ മറ്റൊരാളെ തിരഞ്ഞെടുക്കുക..തിരിച്ചു വരും
താങ്കള്‍ രാജി വെക്കും എന്ന് പ്രതീക്ഷിക്കുന്ന ലക്ഷക്കണക്കിന് അണികള്‍ ഉണ്ട്.... ഞങ്ങളെ, അണികളെ നിരാശപ്പെടുത്തരുത്
ഇയാളേ മാറ്റതെ പാര്‍ട്ടി രക്ഷപ്പെടില്ല, വാ തുറന്നാല്‍ പൊട്ടത്തരം മത്രം പറയാന്‍ ഒരു സെക്രട്ടറി, പിന്നെ വിജയരാഘവന്‍ വാ തുറന്നാല്‍ വര്‍ഗീയപരമായ സംസാരം
ഗോവിന്ദട്ടാ പറ്റുമെങ്കില്‍ ഇന്ന് തന്നെ രാജിവെക്കുക പാര്‍ട്ടിയെ രക്ഷിക്കുക
മാഷേ ഏറെ ബഹുമാനത്തോടെയും പാര്‍ട്ടി അനുഭാവി എന്ന നിലയിലുള്ള സ്‌നേഹത്തോടെയും പറയുന്നു പഴയപോലുള്ള പ്രവര്‍ത്തകരെ കളിയാക്കുന്ന രീതിയിലുള്ള ചിരി ഒഴിവാക്കണം അത് പോലെ നല്ല തീരുമാനം കേള്‍ക്കാന്‍ കാത്തിരിക്കുന്നു എന്ന് വെച്ചാല്‍ പരാജയ കാരണം ഏറ്റെടുത്ത് രാജിവെക്കുന്നു എന്ന നല്ല തീരുമാനം എന്നിട്ട് സഖാവ് സ്വരാജ് അല്ലേല്‍ ജയരാജേട്ടന്‍ അത് പോലുള്ള താഴെ തട്ടിലെ പ്രവര്‍ത്തകര്‍ അംഗീകരിക്കുന്ന ആളുകള്‍ വരട്ടെ
നമ്മുടെ പാര്‍ട്ടി ശക്തമായി തിരിച്ചു വരും സഖാവേ ഇത് താല്‍ക്കാലികം മാത്രം
കൊളോണിയലിസ്റ്റ് ചിന്താ ധരണിയും
പ്രതിക്രിയാ വാദകവുമാണെങ്കില്‍ വേണ്ടാ
റാഡിക്കലായിട്ടുള്ള മാറ്റം വല്ലതുമുണ്ടായോ അതറിയണം
ഉപരിക്കമ്മിറ്റിക്കാര്‍ക്ക് പരിചയമില്ലാത്ത ഒരു പാവം ബ്രാഞ്ച് മെമ്പറാണേ സഖാവേ
.jpg)

